'ലൂസിഫറിലെ ഗോമതിയല്ലേ...?', എനിക്ക് കിട്ടിയ അംഗീകാരങ്ങളില്‍ ഏറ്റവും വലുത് ആ കുട്ടിയുടെ പ്രതികരണമായിരുന്നു: ശ്രീയ രമേശ്

സീരിയല്‍ ലോകത്ത് നിന്ന് സിനിമയിലെത്തിയ നടിയാണ് ശ്രീയ രമേശ്. ചെറിയ വേഷങ്ങളിലാണെങ്കിലും പതിനഞ്ചോളം ചിത്രങ്ങളില്‍ ശ്രീയ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു. ലൂസിഫറിലെ ഗോമതി ശ്രീയയ്ക്ക് ഏറെ പ്രേക്ഷക ശ്രദ്ധ നേടികൊടുത്ത കഥാപാത്രമാണ്. ഗോമതിക്കെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ താനും ശ്രദ്ധിച്ചിരുന്നുവെന്നും ആദ്യമെല്ലാം അത് കണ്ടപ്പോള്‍ വിഷമം തോന്നിയെങ്കിലും പിന്നീട് പ്രശ്‌നമല്ലാതായിമാറിയെന്നും ശ്രീയ പറയുന്നു.

“ഗോമതിയായി പ്രേക്ഷകര്‍ എന്നെ തിരിച്ചറിയുന്നത് അംഗീകാരമായി കാണുന്നു. എന്റെ സുഹൃത്തുക്കളില്‍ പലരും ചോദിച്ചു, എന്തിനാണ് അങ്ങനെയൊരു വേഷം ചെയ്തത് എന്ന്. എനിക്കതില്‍ അഭിമാനം മാത്രമേയുള്ളൂ. ഈയടുത്ത് ഒരു സംഭവമുണ്ടായി. ഞാന്‍ ഒരു ഹോസ്പിറ്റലില്‍ പോയപ്പോള്‍ അവിടെ ഒരു അച്ഛനും അമ്മയും കുട്ടിയും ഡോക്ടറെ കാണാന്‍ ഇരിക്കുന്നുണ്ടായിരുന്നു. ഓട്ടിസമുള്ള കുഞ്ഞായിരുന്നു. ആ കുട്ടി എനിക്ക് നേരേ കൈചൂണ്ടി എന്തോ പറയുന്നുണ്ട്, മാതാപിതാക്കള്‍ അവനെ അടക്കിയിരുത്താന്‍ ശ്രമിക്കുന്നുണ്ട്. എനിക്ക് ആദ്യം എന്താണെന്ന് മനസ്സിലായില്ല.”

“എ.ടി.എം കൗണ്ടറില്‍ നിന്ന് പണമെടുക്കാന്‍ പോയപ്പോള്‍ അവന്റെ അച്ഛനും അമ്മയും എന്റയടുത്ത് വന്നു. “മാഡം സിനിമയിലുള്ള ആളല്ലേ, മോന്‍ കുറേ നേരമായി മാഡത്തിനോട് സംസാരിക്കണം എന്ന് പറഞ്ഞ് ബഹളം വയ്ക്കുന്നു. ഒന്നു അടുത്തേക്ക് ചെല്ലാമോ” അവര്‍ ചോദിച്ചു. ഞാന്‍ അവന്റെ അടുത്ത് ചെന്നപ്പോള്‍ ഒരൊറ്റ ചോദ്യം, “ലൂസിഫറിലെ ഗോമതിയല്ലേ…? ” അങ്ങനെ ഒരു ചോദ്യം ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചില്ല. എനിക്ക് ഇതുവരെ കിട്ടിയ അംഗീകാരങ്ങളില്‍ ഏറ്റവും വലുത് ആ മോന്റെ പ്രതികരണമായിരുന്നു.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ ശ്രീയ പറഞ്ഞു.

Latest Stories

കോവിഡ് വാക്‌സിന്‍ എടുത്തതു കൊണ്ടാണ് ഹൃദയാഘാതം വന്നത്, അത് എന്താണ് ശരീരത്തില്‍ ചെയ്തതെന്ന് അറിയില്ല: ശ്രേയസ് തല്‍പഡെ

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും