ജീവിതത്തിലെ മോശം സമയത്ത് അവർ തന്ന സമ്മാനമാണ് ആ സിനിമ: ശ്രീനാഥ് ഭാസി

‘ജാൻ- ഏ- മൻ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസ ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങീ യുവതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ശ്രീനാഥ് ഭാസി. തന്റെ ജീവിതത്തിലെ മോശം സമയത്ത് കൂട്ടുകാർ തന്ന സമ്മാനമാണ് മഞ്ഞുമ്മൽ ബോയ്സ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. അത്തരമൊരു ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞതിൽ താൻ ഭാഗ്യവാനാണെന്നും ശ്രീനാഥ് ഭാസി പറയുന്നു.

“എന്നെ സംബന്ധിച്ച് വലിയൊരു സിനിമയാണ് അത്. എൻ്റെ കൂട്ടുകാർ എനിക്ക് തന്ന ഒരു ഗിഫ്റ്റാണ് ആ സിനിമ. അതിൽ കൂടുതൽ ഒന്നും എനിക്ക് പറയാനില്ല. അങ്ങനെയൊരു സിനിമയുടെ പാർട്ടാവാൻ കഴിഞ്ഞതിൽ അത്രക്ക് ബ്ലെസ്‌ഡാണ് ഞാൻ.

ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു ആ സമയത്ത്. എന്നെ ഒരു സിനിമയിൽ നിന്ന് എടുത്തു മാറ്റിയതായിരുന്നു. അങ്ങനെ നിൽക്കുമ്പോൾ എന്റെ കൂട്ടുകാർ എനിക്ക് തന്ന സിനിമയാണ് മഞ്ഞുമ്മൽ ബോയ്‌സ്. ഐ ആം ഗ്രേറ്റ്ഫുൾ റ്റു ഓൾ മൈ ബോയ്‌സ്.” എന്നാണ് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ ശ്രീനാഥ് ഭാസി പറഞ്ഞത്.

Latest Stories

പാകിസ്ഥാനെതിരെ ഇന്ത്യ പ്രയോഗിച്ചത് തങ്ങളുടെ ആയുധങ്ങള്‍; വെളിപ്പെടുത്തലുമായി ബെഞ്ചമിന്‍ നെതന്യാഹു

ചര്‍ച്ച വേണ്ട, സമാന രീതിയില്‍ തീരുവ ഉയര്‍ത്തണം; യുഎസ് ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ഉയര്‍ത്തണമെന്ന് ശശി തരൂര്‍

അവൻ സച്ചിൻ ടെണ്ടുൽക്കറുടെ ലോക റെക്കോർഡ് തകർക്കുകയും ടെസ്റ്റ് ക്രിക്കറ്റിൽ 18000 റൺസ് നേടുകയും ചെയ്യും: മോണ്ടി പനേസർ

തെളിവടക്കം തിരഞ്ഞെടുപ്പ് കമ്മീഷനുമായി ചേര്‍ന്നുള്ള ബിജെപിയുടെ വോട്ട് അട്ടിമറി തുറന്നുകാട്ടി രാഹുല്‍ ഗാന്ധി; പിന്നാലെ വിവരങ്ങള്‍ ഒപ്പിട്ട സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്

കൊച്ചി മെട്രോ ട്രാക്കില്‍ നിന്ന് ചാടിയ യുവാവ് മരിച്ചു

ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നിന്ന് പണം കണ്ടെത്തിയ സംഭവം; അന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണമെന്ന ആവശ്യം തളളി സുപ്രീംകോടതി

ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫി: ഇന്ത്യ-ഇംഗ്ലണ്ട് സംയുക്ത ഇലവനെ തിരഞ്ഞെടുത്തു

ആ സിനിമയിൽ മോഹൻലാലിനെ വേണ്ട വിധത്തിൽ ഉപയോഗിച്ചില്ല, കഥയിലും ക്ലൈമാക്സിലും പ്രശ്നമുണ്ടായിരുന്നു; വെളിപ്പെടുത്തി ഷീലു എബ്രഹാം

Asia Cup 2025: പന്തോ രാഹുലോ അല്ല!, ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പർ ആ താരം

IND vs ENG: : 'ഭാഗ്യം ഇംഗ്ലണ്ടിനൊപ്പമായിരുന്നു', അല്ലെങ്കിൽ ഇന്ത്യ പരമ്പര നേടിയേനെ എന്ന് ഇം​ഗ്ലീഷ് താരം