അച്ഛന്റെ ബലാത്സംഗ രംഗത്തെ കുറിച്ച് ചോദിച്ചവരോട് അമ്മ അന്ന് പറഞ്ഞത് .. ശ്രീജിത്ത് രവി പറയുന്നു

ഒരു കാലത്ത് മലയാള സിനിമയിലെ ക്രൂരനായ വില്ലന്‍ വേഷങ്ങളാണ് ടി ജി രവി ചെയ്തിരുന്നത്. ഇന്നും ആ പഴയ വില്ലന്‍ കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാണ്. ഇപ്പോഴിതാ അച്ഛന്‍ അവതരിപ്പിച്ച ഇത്തരം വില്ലന്‍ വേഷങ്ങളെക്കുറിച്ച് മകനും നടനുമായ ശ്രീജിത്ത് രവി പറയുന്നത് ശ്രദ്ധേയമാകുകയാണ്.

ശ്രീജിത്ത് രവിയുടെ വാക്കുകള്‍ -‘ എനിക്ക് ബുദ്ധി വളര്‍ച്ചയും ഒക്കെ വരുന്നതിന് മുന്‍പേ തന്നെ അച്ഛന്‍ സിനിമയിലുണ്ട്. അച്ഛനും അമ്മയും ചേട്ടനും എല്ലാം ഒന്നിച്ചിരുന്ന് ആണ് ഞങ്ങള്‍ പലപ്പോഴും അച്ഛന്‍ അഭിനയിച്ച സിനിമകള്‍ കാണാറുള്ളത്. അതില്‍ അച്ഛന്‍ സ്ത്രീകളെ ഉപദ്രവിയ്ക്കുന്നത് കാണുമ്പോള്‍ പ്രത്യേകിച്ച് ഒന്നും തോന്നാറില്ല. ഞങ്ങള്‍ക്ക് അത് ശീലമായിരുന്നു. അച്ഛന്റെ ഒരു തൊഴില്‍ എന്ന നിലയില്‍ ആണ് ഞങ്ങള്‍ എല്ലാം ആ അഭിനയത്തെ കണ്ടത്.
എന്റെ അമ്മയോട് പണ്ട് പലരും ചോദിക്കുമായിരുന്നുവത്രെ, അച്ഛന്‍ ബലാത്സംഗ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ ഒന്നും തോന്നുന്നില്ലേ എന്ന്. അപ്പോള്‍ അമ്മ പറഞ്ഞ മറുപടി, ‘ഞാന്‍ ഒരു ഡോക്ടറാണ്. എന്റെ തൊഴിലിന്റെ ഭാഗമായി എനിക്ക് പലരുടെയും നഗ്ന ശരീരങ്ങള്‍ പരിശോധിക്കേണ്ടി വന്നിട്ടുണ്ട്. അത് ഒരു തെറ്റ് അല്ല എങ്കില്‍, അദ്ദേഹം ചെയ്യുന്നതും അദ്ദേഹത്തിന്റെ തൊഴിലാണ്’ എന്നാണ്. അതാണ് ഞങ്ങളും കേട്ട് ശീലിച്ചത’.

സിനിമയില്‍ അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് ടിജി രവി. ഭാര്യയെയും മക്കളെയും അത്രയേറെ സ്‌നേഹിയ്ക്കുന്ന ഭര്‍ത്താവ് ആയിരുന്നു. അച്ഛന്റെ കുടുംബ സ്‌നേഹമാണ് താന്‍ ജീവിതത്തില്‍ മാതൃകയാക്കിയതെന്ന് ശ്രീജിത്ത് രവി മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ