സ്ഫടികത്തില്‍ അവസരം ചോദിച്ച് ചെന്നിട്ടില്ല; ഭദ്രന്റെ പ്രസ്താവനയ്‌ക്കെതിരെ എസ്. പി വെങ്കിടേഷ്

സൂപ്പര്‍ഹിറ്റ് ചിത്രം സ്ഫടികത്തില്‍ അവസരം ചോദിച്ച് സംഗീത സംവിധായകന്‍ എസ് പി വെങ്കിടേഷ് വന്നിരുന്നുവെന്ന് സംവിധായകന്‍ ഭദ്രന്‍ പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പങ്കുവെച്ചിരുന്നു. ഇപ്പോള്‍ ഭദ്രന്റെ ആ പ്രസ്താവനയ്‌ക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് എസ്.പി. വെങ്കടേഷ്. “സ്ഫടികം” സിനിമയുടെ നിര്‍മ്മാണ സമയത്ത് അവസരം ചോദിച്ചു സമീപിച്ചെന്ന ഭദ്രന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് എസ്.പി. വെങ്കടേഷ് രംഗത്ത് വന്നത്.

സംവിധായകന്‍ ഹരിഹരന്റെ വീട്ടില്‍ നിന്നും മടങ്ങവെയായിരുന്നു എസ്.പി വെങ്കടേഷ് സമീപിച്ചതെന്ന് ഭദ്രന്‍ പറയുന്നു. കോടമ്പാക്കം പാലം മുതല്‍ പിന്‍തുടര്‍ന്നിരുന്നതായും ആരും തനിക്ക് ചാന്‍സ് നല്‍കുന്നില്ലെന്നും എസ്.പി. വെങ്കിടേഷ് പറഞ്ഞതായും ഭദ്രന്‍ അഭിമുഖത്തില്‍ പറയുന്നു.

എന്നാല്‍ ഭദ്രന്റെ ഈ പ്രസ്താവന തന്നെ വേദനിപ്പിക്കുന്നു എന്ന് എസ്.പി. വെങ്കടേഷ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ഇതുവരെ അവസരത്തിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് വെങ്കിടേഷ് പറയുന്നു. ഭദ്രന്റെ പ്രസ്താവന വേദനിപ്പിച്ചു. തന്നെ അറിയാവുന്ന ആരും ഇത് വിശ്വസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഭദ്രന്റെ വാക്കുകള്‍
“പശ്ചാത്തല സംഗീതം നന്നായി ചെയ്യുന്ന ആളാണ്. കണ്ണുകളില്‍ ആത്മാര്‍ഥതയുണ്ട്. എങ്കിലും ഞാന്‍ പറഞ്ഞു. നിങ്ങള്‍ ചെയ്യുന്ന പാട്ട് എനിക്കിഷ്ടപ്പെടും. ഞാന്‍ ഓകെ പറയും. മൂന്നു നാലു ദിവസം കഴിയുമ്പോള്‍ ശരിയായില്ല. അതു മാറ്റി ചെയ്യണമെന്ന് ഞാന്‍ പറഞ്ഞേക്കാം. അപ്പോള്‍ വന്നു ചെയ്യണം. പറ്റുമോ? സാറിന്റെ വീട്ടില്‍ താമസിച്ചു കൊള്ളാം. ഒരു നേരത്തെ ഭക്ഷണം തന്നാല്‍ മതി.” അങ്ങനെയാണ് സ്ഫടികത്തിലെ ഏഴുമല പൂഞ്ചോല എന്ന ഗാനത്തിന്റെ പിറവി. പ്രതിഫലം വാങ്ങാതെയാണ് എസ്.പി. വെങ്കടേഷ് സ്ഫടികത്തിനായി പാട്ടുകള്‍ ചെയ്തതെന്നും ഭദ്രന്‍ പറഞ്ഞുവെക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ