ഒമര്‍ലുലുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; പ്രതികരിച്ച് സൗബിന്‍ ഷാഹിര്‍

നടന്‍ സൗബിന്‍ ഷാഹിറിനെ മോശമായി പരാമര്‍ശിച്ച് കൊണ്ട് സംവിധായകന്‍ ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് എന്ന തരത്തിലുള്ള ഒരു സ്‌ക്രീന്‍ ഷോട്ട് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇത് വൈറലായതിന് പിന്നാലെ ഒമര്‍ ലുലുവിനെ വിമര്‍ശിച്ചു കൊണ്ടും അധിക്ഷേപിച്ചു കൊണ്ടും സൗബിന്‍ ഷാഹിര്‍ ആരാധകര്‍ രംഗത്തു വരികയും ചെയ്തു.

ഈ വിഷയത്തില്‍ വിശദീകരണവുമായി ഒമര്‍ ലുലു തന്നെ മുന്നോട്ടു വന്നിരുന്നു. ആ പോസ്റ്റ് താനോ തന്റെ അക്കൗണ്ട് നോക്കുന്നവരോ ഇട്ടതല്ലെന്നും, തന്റെ അക്കൗണ്ട് ആരോ ഹാക്ക് ചെയ്തതാണെന്നും ഒമര്‍ ലുലു വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ചുണ്ടായ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്ന് എല്ലാവരോടും അപേക്ഷിക്കുന്നുവെന്നും ഒമര്‍ ലുലു തന്റെ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.

ഇപ്പോഴിതാ ഈ വിഷയത്തില്‍ സൗബിന്‍ ഷാഹിറിന്റെ പ്രതികരണം വന്നിരിക്കുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രമായ ഇലവീഴാപൂഞ്ചിറയുടെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കവെയാണ് സൗബിനോട് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഈ വിഷയം ചോദിച്ചത്.

നമുക്ക് അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ടെന്നും, സിനിമയെ പറ്റി സംസാരിക്കാമെന്നും പറഞ്ഞ് ആദ്യം സൗബിന്‍ ഒഴിഞ്ഞു മാറി. പക്ഷെ അതിനു ശേഷം, തനിക്കു ആ സംഭവത്തില്‍ പരാതിയോ വിഷമമോ ഒന്നുമില്ലെന്നും സൗബിന്‍ വിശദീകരിച്ചു. അതിനോടൊപ്പം തനിക്കു സന്തോഷം മാത്രമേയുള്ളു എന്നും സൗബിന്‍ സരസമായി പറഞ്ഞു. ഷാഹി കബീര്‍ സംവിധാനം ചെയ്ത ഇലവീഴാപൂഞ്ചിറ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടുന്നത്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ