അത് കേട്ടതും ആ അമ്മ വീടിന്റെ വാതിൽ അടച്ചുകളഞ്ഞു; തനിക്ക് പറ്റിയ അബദ്ധത്തെ കുറിച്ച് നടന്‍

തമിഴ് സിനിമയിലെ ഹാസ്യതാരമായ സൂരി നായകനായെത്തുന്ന വിടുതലൈ എന്ന ചിത്രത്തിന്റെ ഗാന-ട്രെയിലര്‍ ലോഞ്ച് കഴിഞ്ഞദിവസമാണ് ചെന്നൈയില്‍ നടന്നത്. വെട്രിമാരന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്ന രസകരമായ സംഭവം വിവരിച്ചിരിക്കുകയാണ് താരം.

തന്നെ കണ്ട് നടന്‍ സൂര്യയാണെന്ന് ഒരു അമ്മ തെറ്റിദ്ധരിച്ച സംഭവമാണ് സൂരി പങ്കുവെച്ചത്. ഒരു പ്രായമായ അമ്മ എന്നും സെറ്റില്‍ വരുമായിരുന്നെന്ന് സൂരി പറഞ്ഞു. തന്നെയാണ് അവര്‍ കാണാന്‍ വന്നിരുന്നത്. പക്ഷേ തിരക്കുകാരണം ആ അമ്മയെ കാണാന്‍ കഴിഞ്ഞിരുന്നില്ല. തന്നെ കാണാനാവാത്ത നിരാശയിലാണ് അവര്‍ വന്ന് തിരികെ പോയിരുന്നത്.

പത്ത് ദിവസമാണ് അവര്‍ വന്നിട്ട് പോയത്. ഒരുദിവസം സെറ്റിലെ കുറച്ചുപേര്‍ വന്നിട്ട് പറഞ്ഞു അടുത്തുള്ള തെരുവില്‍ അവസാനത്തെ വീടാണ് അവരുടേതെന്ന് ക്യാമറാമാന്‍ പറഞ്ഞെന്ന്. അങ്ങനെ അവരെ കാണാന്‍ തീരുമാനിച്ചെന്ന് സൂരി പറഞ്ഞു.

എന്റെ കൂടെ വന്നവര്‍ ആദ്യം വീട്ടില്‍ പോയി ഞാന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന് പറഞ്ഞു. കഞ്ഞി കുടിച്ചുകൊണ്ടിരുന്ന അമ്മ ആ കൈയോടെ ഓടി വന്ന് കെട്ടിപ്പിടിച്ച് നന്നായി വരും എന്നെല്ലാം പറഞ്ഞ് ഒരുപാട് ഉമ്മവെച്ചു. എന്നിട്ട് ചോദിച്ചു സിനിമയില്‍ നല്ല തുടുത്തിട്ടാണല്ലോ, ഇപ്പോഴെന്താ ഇങ്ങനെ ഇരിക്കുന്നത്് എന്ന്. ഞാന്‍ പറഞ്ഞു മേയ്ക്കപ്പാണെന്ന്.’

‘നിങ്ങളുടെ അച്ഛന്റെ വലിയ ഫാനാണ് താനെന്നും അവരെന്നോട് പറഞ്ഞു. അരണ്‍മനൈക്കിളിയിലെ നിങ്ങളുടെ അച്ഛന്റെ പ്രകടനത്തെ അത്രയ്ക്കും ഇഷ്ടമായി എന്നും പറഞ്ഞു. ആകെ കണ്‍ഫ്യൂഷനിലായ ഞാന്‍ ചോദിച്ചു നിങ്ങളാരെക്കുറിച്ചാണ് പറയുന്നതെന്ന്. അവര്‍ ഇങ്ങോട്ട് ചോദിച്ചു, നിങ്ങള്‍ അപ്പോള്‍ ശിവകുമാറിന്റെ മകനല്ലേ എന്ന് തിരിഞ്ഞുനോക്കുമ്പോഴുണ്ട് കൂടെവന്ന ഒരെണ്ണത്തിനെ പോലും കാണാനില്ല. എല്ലാം മുങ്ങി. ഞാന്‍ പറഞ്ഞു, ഞാന്‍ സൂര്യയുമല്ല ശിവകുമാര്‍ സാറിന്റെ മകനുമല്ലെന്ന്. ഇവിടെയെന്താണ് ചെയ്യുന്നതെന്ന് പിന്നെയും ചോദ്യം. സിനിമയില്‍ അഭിനയിക്കുന്നുവെന്ന് പറഞ്ഞപ്പോള്‍ അകത്തുകയറി വീടിന്റെ വാതിലടച്ചു കളഞ്ഞു’ സൂരി പറഞ്ഞു.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും