കോമഡി സീരിയലില്‍ കോമഡി ഇല്ല.., സര്‍ക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളതോണ്ടാണോ അവാര്‍ഡ് കൊടുക്കുന്നതില്‍ ചെലവ് ചുരുക്കുന്നത്..: സ്‌നേഹ ശ്രീകുമാര്‍

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് നടി സ്‌നേഹ ശ്രീകുമാര്‍. ഇത്തവണയും മികച്ച സീരിയലിന് അവാര്‍ഡ് നല്‍കിയിട്ടില്ല. അതുപോലെ ഹാസ്യ പരിപാടിക്കും അവാര്‍ഡ് നല്‍കിയിട്ടില്ല. അവാര്‍ഡിനായി അയച്ച കോമഡി സീരിയലുകളില്‍ തമാശ ഇല്ല എന്നായിരുന്നു ജൂറി പറഞ്ഞത്. കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ലാത്തത്തിനാല്‍ മറിമായം, അളിയന്‍സ്, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എന്‍ട്രി ചെയ്യുന്നത്. ഈ ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണമാണ് ജൂറി പറഞ്ഞത്. ഇത് ചൂണ്ടിക്കാട്ടിയാണ് സ്‌നേഹ സംസാരിച്ചത്. സര്‍ക്കാരിന് പൈസയ്ക്ക് ബുദ്ധിമുട്ടുള്ളത് കൊണ്ടാണോ അവാര്‍ഡ് ചിലവ് ചുരുക്കുന്നത് എന്നാണ് സ്‌നേഹ പറയുന്നത്.

സ്‌നേഹ ശ്രീകുമാറിന്റെ കുറിപ്പ്:

സര്‍ക്കാരിന്റെ ടെലിവിഷന്‍ അവാര്‍ഡ് പ്രഖ്യപിച്ചു. അതില്‍ നിലവാരമുള്ള തമാശ കണ്ടുപിടിക്കാന്‍ സാധിച്ചില്ല എന്നാണ് പറയുന്നത്. പിന്നെ കോമഡി സീരിയല്‍ എന്ന വിഭാഗം ഇല്ല, സ്വാഭാവികമായും മറിമായം, അളിയന്‍സ്, വൈഫ് ഈസ് ബ്യൂട്ടിഫുള്‍, സു സു, ചക്കപ്പഴം തുടങ്ങിയ പ്രോഗ്രാമുകള്‍ കോമഡി പ്രോഗ്രാം വിഭാഗത്തില്‍ ആണ് എന്‍ട്രി ചെയ്യുന്നത്. നല്ല സീരിയല്‍ ഇല്ലാതാനും, ഈ പരിപാടികളെയൊക്കെ ഒഴിവാക്കി താനും. എന്നിട്ട് ആക്ഷേപഹാസ്യ പരിപാടിക്ക് നിലവാരമുള്ള തമാശ ഇല്ല എന്ന കാരണവും.

സത്യത്തില്‍ സര്‍ക്കാരിന് പൈസക്ക് ബുദ്ധിമുട്ട് ഉള്ളത് കൊണ്ടാണോ ഇത്രയും പരിപാടികളെ ഒഴിവാക്കിക്കൊണ്ട് അവാര്‍ഡ് ഇനത്തില്‍ ചെലവ് ചുരുക്കുന്നത്??? നിലവില്‍ ഉള്ള കാറ്റഗറി യില്‍ അല്ലെ ഈ പ്രോഗ്രാമുകള്‍ അയക്കാന്‍ പറ്റുള്ളൂ?? അപ്പൊ അവയെ പരിഗണിക്കണ്ടേ? മാറിമായത്തിന് അവാര്‍ഡിന് അയച്ച എപ്പിസോഡുകള്‍ എല്ലാം ഒന്നിനൊന്നു നിലവാരം ഉള്ളതും, സാമൂഹ്യപ്രതിബദ്ധത ഉള്ളതും ആയിരുന്നു. ഇതിനു മുന്നേ പല വര്‍ഷങ്ങളില്‍ മാറിമായത്തിന് അവാര്‍ഡ് കിട്ടിയിട്ടും ഉണ്ട്. കിട്ടാത്തതിന്റെ വിഷമം ആയി കാണണ്ട, മറിമായത്തിന് തന്നില്ലെങ്കിലും അര്‍ഹതയുള്ള മുകളില്‍ പറഞ്ഞ ഏതെങ്കിലും പരിപാടിക്ക് കൊടുക്കാമായിരുന്നു.

പിന്നെ പുറത്തു വന്ന റിസള്‍ട്ടില്‍ fiction എന്ന വിഭാഗത്തില്‍ റിയാലിറ്റി ഷോ ഫോര്‍മാറ്റില്‍ ഉള്ള പരിപാടിക്ക് ആണ് മികച്ച ഹാസ്യ പരിപാടിക്കുള്ള അവാര്‍ഡ് വന്നത്. Fiction ആവണം എന്ന നിര്‍ബന്ധം അപ്പോള്‍ ഈ ഫിക്ഷന്‍ വിഭാഗത്തിന് ഇല്ലെ?? ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പരിപാടികള്‍ വേറെ ഉള്ളപ്പോള്‍ അവയെ പരിഗണിക്കാത്തത് എന്ത് കൊണ്ടാണ്??? ഏതെങ്കിലും പ്രൈവറ്റ് അവാര്‍ഡ് ആയിരുന്നെങ്കില്‍ ഈ പ്രതികരണം ഉണ്ടാവില്ലായിരുന്നു, ഇത് പക്ഷെ സര്‍ക്കാര്‍ അവാര്‍ഡ് ആണ്. അതുകൊണ്ട് തന്നെ ഇതിന്റെ നിയമാവലി എന്താണെന്നു അറിയാന്‍ ഞങ്ങള്‍ക്ക് താല്‍പ്പര്യം ഉണ്ട്.

പിന്നെ ഇങ്ങനെ ഒഴിവാക്കുമ്പോള്‍ അടുത്തവണ എന്‍ട്രികള്‍ കുറയുമല്ലോ?കഴിഞ്ഞ തവണ സീരിയലുകളെ എല്ലാം ഒഴിവാക്കിയപ്പോള്‍ നല്ലൊരു വിഭാഗം ഇത്തവണ അവാര്‍ഡിന് അയച്ചില്ല. എന്‍ട്രി വരുന്നതില്‍ നിന്നും നല്ലത് കണ്ടുപിടിക്കാന്‍ അല്ലെ ജൂറി??എന്തായാലും മലയാളത്തില്‍ നിലവാരം ഉള്ള ആക്ഷേപഹാസ്യ പരിപാടി ഇല്ല എന്നാണ് ജൂറി പറയുന്നത്,നിങ്ങളുടെ അഭിപ്രായം എന്റെ പ്രിയപ്പെട്ട പ്രേക്ഷകര്‍ക്കു ഇതില്‍ കമന്റ് ചെയ്യാം.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി