'വേറെ വഴിയില്ലാത്തതുകൊണ്ടാണ് , വേദനിപ്പിച്ചെങ്കില്‍ മാപ്പ്' സ്നേഹയോട് മാപ്പ് പറഞ്ഞ് മോഹന്‍രാജ

ശിവകാര്‍ത്തികേയന്‍ ഫഹദ് ചിത്രം വേലൈക്കാരനില്‍ താന്‍ അഭിനയിച്ച രംഗങ്ങള്‍ നീക്കം ചെയ്തതില്‍ നടി സ്‌നേഹ നിരാശപ്രകടിപ്പിച്ചിരുന്നു. സിനിമയുടെ ദൈര്‍ഘ്യം കുറക്കാന്‍ വേണ്ടി ചെയ്തതാണെന്നും രംഗങ്ങള്‍ ചിത്രത്തില്‍ നിന്ന് ഒഴിവാക്കിയത് വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്നും സംവിധായകന്‍ മോഹന്‍രാജ.

സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെട്ട് ഏഴു കിലോ തടി കുറക്കുകയും 18 ദിവസം ഷൂട്ടിങ് നടത്തുകയും ചെയ്തിട്ടും വെറും 5 മിനിട്ട് മാത്രമാണ് താന്‍ അഭിനയിച്ച രംഗം സിനിമയിലുണ്ടായിരുുന്നതെന്നും സിനിമ റിലീസ് ചെയ്തപ്പോള്‍ ഹൃദയം തകര്‍ന്നുപോയെന്നും സ്‌നേഹ പറഞ്ഞിരുന്നു.

“സ്‌നേഹയുടെ രംഗങ്ങള്‍ നീക്കം ചെയ്യാന്‍ താല്‍പര്യമില്ലായിരുന്നു. വേറെ വഴിയില്ലാത്തതുകൊണ്ടാണ് ആ രംഗങ്ങള്‍ കട്ട് ചെയ്തത്. സിനിമയുടെ ദൈര്‍ഘ്യം കൂടുതലായതിനാല്‍ നീക്കം ചെയ്യുകയായിരുന്നു. അത് അവരെ വേദനിപ്പിച്ചെങ്കില്‍ മാപ്പ്. സിനിമയുടെ നല്ലതിന് വേണ്ടി ചെയ്തതാണ്.

സ്‌നേഹയുടെ മാത്രമല്ല മാത്രമല്ല മറ്റ് താരങ്ങളുടെയും രംഗങ്ങള്‍ കട്ട് ചെയ്യേണ്ടി വന്നിരുന്നെന്നും സ്‌നേഹയുടെ കഥാപാത്രം കുറച്ച് സമയംമാത്രമാണ് ഉള്ളതെങ്കിലും ആളുകളില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും മോഹന്‍രാജ പറഞ്ഞു

Latest Stories

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍

പൊലീസിനെ തടഞ്ഞുവച്ച് പ്രതികളെ മോചിപ്പിച്ച സംഭവം; രണ്ട് യുവാക്കളെ കസ്റ്റഡിയിലെടുത്ത് കഠിനംകുളം പൊലീസ്

ക്യാമറ റെക്കോര്‍ഡിംഗിലായിരുന്നു; മെമ്മറി കാര്‍ഡ് നശിപ്പിക്കുമെന്ന് അറിയിച്ചിരുന്നെന്ന് ഡ്രൈവര്‍ യദു

'എല്ലാം അറിഞ്ഞിട്ടും നാണംകെട്ട മൗനത്തില്‍ ഒളിച്ച മോദി'; പ്രജ്വല്‍ രേവണ്ണ അശ്ലീല വീഡിയോ വിവാദത്തില്‍ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുല്‍ ഗാന്ധി

ഇനി പുതിയ യാത്രകൾ; അജിത്തിന് പിറന്നാൾ സമ്മാനവുമായി ശാലിനി

ഇൻസ്റ്റാഗ്രാമിൽ ഫോളോവെർസ് കുറവുള്ള അവനെ ഇന്ത്യൻ ടീമിൽ എടുത്തില്ല, സെലെക്ഷനിൽ നടക്കുന്നത് വമ്പൻ ചതി; അമ്പാട്ടി റായിഡു പറയുന്നത് ഇങ്ങനെ

'ഒടുവില്‍ സത്യം തെളിയും'; ആരോപണങ്ങളില്‍ പ്രതികരിച്ച് പ്രജ്വല്‍ രേവണ്ണ

കാറിനും പൊള്ളും ! കടുത്ത ചൂടിൽ നിന്ന് കാറിനെ സംരക്ഷിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ...