മമ്മൂട്ടിയും ഞാനും പലതവണ വിളിച്ചിട്ടും അപ്പച്ചന്‍ ഫോണ്‍ എടുക്കുന്നില്ല, ഈ വഞ്ചനാക്കേസിന്റെ എബിസിഡി എനിക്കറിയില്ല: എസ്എന്‍ സ്വാമി

സ്വര്‍ഗച്ചിത്ര അപ്പച്ചന്‍ തനിക്കെതിരെ വഞ്ചനാക്കേസ് നല്‍കിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് തിരക്കഥാകൃത്ത് എസ്എന്‍ സ്വാമി. സ്ഥലം ഈടു നല്‍കിയാല്‍ 50 കോടി രൂപ സംഘടിപ്പിച്ചു തരാമെന്ന് വാഗ്ദാനം നല്‍കി 3 കോടിയിലേറെ രൂപ കൈപ്പറ്റി തന്നെ വഞ്ചിച്ചെന്ന പരാതിയാണ് അപ്പച്ചന്‍ നല്‍കിയിരിക്കുന്നത്.

എസ്എന്‍ സ്വാമിക്കും പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണന്‍, ഭാര്യ ഉഷാ ജയകൃഷ്ണന്‍, ജിതിന്‍ ജയകൃഷ്ണന്‍ എന്നിവര്‍ക്കും എതിരെയാണ് പരാതി. ഈ കേസിന് പിന്നില്‍ എന്താണെന്ന് അയാള്‍ക്ക് മാത്രമേ അറിയാവുള്ളു എന്നാണ് എസ്എന്‍ സ്വാമി ഇപ്പോള്‍ പ്രതികരിക്കുന്നത്.

രണ്ടു ദിവസം മുമ്പ് അപ്പച്ചന്‍ വിളിച്ചിരുന്നു. ‘സ്വാമീടെ പേരില്‍ ചിലപ്പോള്‍ ഒരു കേസ് വരാന്‍ സാധ്യതയുണ്ട്, അത് വലിയ ഗൗരവത്തിലെടുക്കേണ്ട, സ്വാമിയാണ് പരിചയപ്പെടുത്തിയതെന്ന് പറഞ്ഞിട്ടാണ് പരാതി കൊടുക്കുക’ എന്നൊക്കെ പറഞ്ഞു. എന്നാല്‍ അത് താനത്ര കാര്യമാക്കിയില്ല.

പക്ഷേ ഈ രീതിയില്‍ വാര്‍ത്ത വരാന്‍ മാത്രം എന്തു കാര്യമെന്നോ കേസെന്നോ അറിയില്ല. അപ്പച്ചനെ താനും മമ്മൂട്ടിയും ഉള്‍പ്പെടെ പലരും മാറി മാറി വിളിച്ചു, പക്ഷേ ഫോണെടുത്തില്ല. ഇന്നും പല തവണ വിളിച്ചു നോക്കിയെങ്കിലും ഫോണില്‍ ബന്ധപ്പെടാന്‍ പറ്റാത്ത അവസ്ഥയാണ്.

പണം പിരിച്ചുകൊടുക്കാന്‍ താന്‍ ഗൂഢാലോചന നടത്തിയെന്നാണ് പരാതി എന്നറിഞ്ഞു. ഈ കേസിന്റെ എബിസിഡി തനിക്ക് അറിയില്ല. ഒരു രൂപ പോലും ആരില്‍ നിന്നും കടവും വാങ്ങിയിട്ടില്ല. ആര്‍ക്കും വാങ്ങിച്ചു കൊടുത്തിട്ടുമില്ല. ജോലി ചെയ്താല്‍ ശമ്പളം മര്യാദയ്ക്ക് ചോദിച്ചു വാങ്ങാന്‍ അറിയാന്‍ പാടില്ലാത്ത താനാണ് കമ്മീഷന്‍ വാങ്ങിക്കുന്നത്.

പാലക്കാട് സ്വദേശിയായ ഡോക്ടര്‍ ജയകൃഷ്ണന്‍ തന്റെ സുഹൃത്താണ്. അദ്ദേഹം സ്‌ട്രോക്ക് വന്ന് ചികിത്സയിലാണ് 4 മാസം കഴിഞ്ഞ് സംസാരിച്ചിട്ട്. അവരുമായി അപ്പച്ചന് ഡീല്‍ ഉണ്ടോ എന്നത് തനിക്ക് അറിയില്ല. എന്നാല്‍ ഈ കേസില്‍ തന്നെ ഉള്‍പ്പെടുത്തിയത് എന്തിനാണെന്ന് അറിയണം എന്നാണ് എസ്എന്‍ സ്വാമി മനോരമന്യൂസ്.കോമിനോട് പ്രതികരിക്കുന്നത്.

Latest Stories

ഓസ്‌ട്രേലിയയുമായുള്ള തോൽവിക്ക് ശേഷം ഗംഭീർ നടത്തിയ തന്ത്രപരമായ മാറ്റം; ഇംഗ്ലണ്ടിലെ ഇന്ത്യയുടെ മാസ്മരിക പ്രകടനത്തിന് പിന്നിലെ രഹസ്യം

വിരമിക്കൽ റിപ്പോർട്ടുകൾക്കിടയിലും ഏകദിന റാങ്കിംഗിൽ രോഹിത്തിന് കുതിപ്പ്, മുന്നിൽ ഒരാൾ മാത്രം!

ക്യാപ്റ്റന്‍സി പോരല്ല, സഞ്ജു റോയല്‍സ് വിടാന്‍ ആ​ഗ്രഹിക്കുന്നതിന്റെ കാരണം മറ്റൊന്ന്!; ഉത്തപ്പ പറയുന്നു

മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വാര്‍ത്തയുടെ പേരില്‍ രാജ്യദ്രോഹ കുറ്റം ചുമത്താനാകില്ല; നിലപാട് വ്യക്തമാക്കി സുപ്രിംകോടതി

രോഹിത് ശർമയുടെ പുതിയ കാറിന്റെ നമ്പർ '3015', കാരണം ഇതാണ്

തലസ്ഥാനനഗരി ഒരുങ്ങുന്നു; വനിതാ ലോകകപ്പിന് തിരുവനന്തപുരം വേദിയാകും

Asia Cup 2025: "രക്തവും വിയർപ്പും ഒരുമിച്ച് നിലനിൽക്കില്ല"; ഏഷ്യാ കപ്പിൽ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കുന്നതിനെ വിമർശിച്ച് ഹർഭജൻ സിംഗ്

കൂലിയിലെ 15 മിനിറ്റ് വേഷത്തിന് ആമിറിന് 20 കോടി? വാർത്തകളിൽ പ്രതികരിച്ച് താരം

'ഇത്രയൊക്കെ സഹായിച്ചതിന് നന്ദി'; വിവാദങ്ങളിൽ പ്രതികരിക്കാതെ സുരേഷ്‌ ഗോപി, തൃശൂരിൽ സ്വീകരിച്ച് പ്രവർത്തകർ

'തിരഞ്ഞെടുപ്പില്‍ വ്യാജ ഐഡി ഉണ്ടാക്കിയവരാണ് യൂത്ത് കോണ്‍ഗ്രസ്, തെളിവുകള്‍ ഉണ്ടാക്കുന്നത് നിസ്സാരം'; ഉടുമ്പന്‍ചോലയിലെ ഇരട്ട വോട്ട് ആരോപണം തള്ളി സിപിഐഎം