'എന്റെ ശബ്ദം നഷ്ടപ്പെട്ടു..', വീണ്ടും അസുഖം ബാധിച്ചെന്ന് സാമന്ത; 'ശാകുന്തളം' പ്രമോഷന്‍ പരിപാടികള്‍ ഒഴിവാക്കി സംവിധായകന്‍

സാമന്തയുടെ ‘ശാകുന്തളം’ ഏപ്രില്‍ 14ന് തിയേറ്ററുകളില്‍ എത്തുകയാണ്. എന്നാല്‍ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ സജീവമായിരുന്ന സാമന്ത ഇപ്പോള്‍ അതില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. തന്റെ ശബ്ദം വരെ നഷ്ടപ്പെട്ടിരിക്കുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് താരം ഇപ്പോള്‍.

”നിര്‍ഭാഗ്യവശാല്‍ തിരക്കേറിയ ഷെഡ്യൂളുകളും പ്രമോഷനുകളും എന്നെ ബാധിച്ചു, ഞാന്‍ പനി ബാധിതയാണ്. എന്റെ ശബ്ദം നഷ്ടപ്പെട്ടു” എന്നാണ് സാമന്ത ട്വീറ്റ് ചെയ്തിരിക്കുന്നത്. അടുത്തിടെയാണ് മയോസൈറ്റിസ് എന്ന രോഗത്തില്‍ നിന്നും സാമന്ത സുഖം പ്രാപിച്ചത്.

വീണ്ടും താരത്തിന് രോഗം വന്നതില്‍ ആശങ്കയിലാണ് ആരാധകര്‍. സാമന്തയുടെ ആരോഗ്യനില പരിഗണിച്ച് സംവിധായകന്‍ ദില്‍ രാജു ബുധനാഴ്ച രാത്രി നടത്താനിരുന്ന ശാകുന്തളം സിനിമയുടെ പ്രീമിയര്‍ ഷോ റദ്ദാക്കിയെന്നും വിവരമുണ്ട്. എന്നാല്‍ ചൊവ്വാഴ്ച സിനിമയുടെ പ്രത്യേക സ്‌ക്രീനിംഗ് നടന്നിരുന്നു.

കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്പദമാക്കിയാണ് ശാകുന്തളം ഒരുക്കിയിരിക്കുന്നത്. ദേവ് മോഹന്‍ ആണ് ചിത്രത്തില്‍ ദുഷ്യന്ത്യന്‍ ആയി വേഷമിടുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉള്‍പ്പടെ അഞ്ച് ഭാഷകളില്‍ ഒരുങ്ങുന്ന ശാകുന്തളം ത്രീഡിയില്‍ ആണ് റിലീസ് ചെയ്യുക.

‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. അല്ലു അര്‍ജുന്റെ മകള്‍ അര്‍ഹ, സച്ചിന്‍ ഖേഡേക്കര്‍, കബീര്‍ ബേദി, ഡോ. എം മോഹന്‍ ബാബു, പ്രകാശ് രാജ്, മധുബാല, ഗൗതമി, അദിതി ബാലന്‍, അനന്യ നാഗല്ല, ജിഷു സെന്‍ഗുപ്ത എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും