മിസ് കോള്‍ കണ്ടാലും തിരിച്ച് വിളിക്കില്ല, മമ്മൂട്ടി അങ്ങനെയല്ല, ഇനി സ്‌പെഷ്യല്‍ സിനിമകള്‍ അദ്ദേഹത്തിനൊപ്പം: സിബി മലയില്‍

ഇനി തന്റെ സ്‌പെഷ്യല്‍ സിനിമകളെല്ലാം മമ്മൂട്ടിക്കൊപ്പമായിരിക്കുമെന്ന് സംവിധായകന്‍ സിബി മലയില്‍. മോഹന്‍ലാല്‍ താന്‍ എന്ത് അഭിനയിക്കണമെന്നതില്‍ തീരുമാനമെടുക്കേണ്ടത് അനിവാര്യം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലപ്പോഴും ഫോണ്‍ വിളിച്ചാല്‍ ചില താരങ്ങള്‍ എടുക്കാത്ത സ്ഥിതിയുണ്ട്. മിസ് കോള്‍ കണ്ടാലും തിരിച്ച് വിളിക്കാറില്ല. സാമാന്യ മര്യാദപോലുമില്ല. ഞാന്‍ എനിക്ക് വരുന്ന പരിചയമുള്ള കോളുകള്‍ എടുക്കും. പക്ഷെ പല താരങ്ങളും തിരിച്ച് വിളിക്കാനുള്ള മര്യാദ കാണിക്കാറില്ല. ഞാന്‍ എന്ത് അഭിനയിക്കണമെന്നതില്‍ തീരുമാനം എടുക്കേണ്ടത് മോഹന്‍ലാല്‍ തന്നെയാണ്.’

മമ്മൂട്ടിക്കുള്ളപോലെയുള്ള ആ?ഗ്രഹങ്ങള്‍ അഭിനേതാക്കള്‍ക്ക് ഉണ്ടാവണം. മമ്മൂട്ടിയെ വിളിച്ചാല്‍ പ്രോപ്പറായി പ്രതികരിക്കും. മമ്മൂട്ടിയെ അപ്രോച്ച് ചെയ്യാന്‍ എനിക്ക് ബുദ്ധിമുട്ടില്ല.’ഉള്ള ശുദ്ധമായ ജെനുവിനായ മനുഷ്യനാണ് മമ്മൂട്ടി. ഇനി സ്‌പെഷ്യല്‍ ആയിട്ടുള്ള സിനിമകളെ മമ്മൂട്ടിക്കൊപ്പമൊക്കെ ചെയ്യാന്‍ പറ്റൂ.

മ്മൂട്ടിയെ വെച്ചൊരു സിനിമ ചെയ്യണമെന്നത് ആഗ്രഹമാണ്. പക്ഷെ ഒരു കാഷ്യല്‍ സിനിമ അ?ദ്ദേഹത്തോടൊപ്പം ചെയ്താല്‍ പോര. നല്ല കഥയും കഥാപാത്രവുമായിരിക്കണം’ സിബി മലയില്‍ പറയുന്നു.

ആസിഫ് അലി നായകനായ കൊത്താണ് ഏറ്റവും അവസാനം റിലീസ് ചെയ്യപ്പെട്ട സിബി മലയില്‍ സിനിമ. ചിത്രത്തില്‍ നിഖില വിമലും റോഷന്‍ മാത്യുവുമായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Latest Stories

വിമര്‍ശനങ്ങള്‍ കടുത്തതോടെ ഇന്ത്യക്കാരുടെ ആരോഗ്യത്തിലും കരുതല്‍; ചേരുവകളില്‍ മാറ്റം വരുത്തുമെന്ന് ലെയ്‌സ് നിര്‍മ്മാതാക്കള്‍

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ചിത്രം ആനന്ദ് ഏകർഷിയുടെ 'ആട്ടം'; വിജയരാഘവൻ മികച്ച നടൻ

സൗജന്യ വൈദ്യുതി, ചൈനയിൽ നിന്ന് ഭൂമി തിരിച്ചുപിടിക്കൽ അടക്കം 10 വാഗ്ദാനങ്ങള്‍; ഇത് 'കെജ്‌രിവാളിന്റെ ഗ്യാരണ്ടി'

ഐപിഎല്‍ 2024: കെകെആര്‍ താരത്തിനെതിരെ കര്‍ശന നടപടിയുമായി ബിസിസിഐ

ദിലീഷ് പോത്തന്റെ ആ വിളി വന്നില്ലായിരുന്നെങ്കില്‍ ഞാന്‍ വിദേശത്ത് പോകുമായിരുന്നു: രാജേഷ് മാധവൻ

ഇന്ത്യയുടെ സാമ്പത്തിക സഹായം പ്രധാനം; മോദിയെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകില്ല; ചൈനയുമായി കരാറുകളില്ലെന്ന് മാലിദ്വീപ് വിദേശകാര്യമന്ത്രി

മല്ലികാർജുൻ ഖാർഗയുടെ ഹെലികോപ്റ്ററിൽ പരിശോധന; തിര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ദുരുദ്ദേശ്യപരമെന്ന് കോൺഗ്രസ്

ദ്രാവിഡിന്റെ പകരക്കാരനാകാന്‍ ധോണിയ്ക്കാവില്ല, കാരണം ഇതാണ്

ആൾക്കൂട്ടമുണ്ടാക്കി, തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു; നടൻ അല്ലു അർജുനെതിരെ കേസ്

ഫോണ്‍ കോളുകളില്‍ സംശയം, ഭാര്യയ്ക്ക് നേരെ ആസിഡൊഴിച്ചു; പതിച്ചത് മകന്റെ ദേഹത്ത്, പ്രതി അറസ്റ്റില്‍