സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ക്കാന്‍ കാരണമുണ്ട്, ജോലികള്‍ തടസപ്പെടുമെന്ന് കരുതി: സിബി മലയില്‍

സിനിമാ സെറ്റിലെ ലഹരി പരിശോധനയെ നേരത്തെ എതിര്‍ക്കാനുള്ള കാരണത്തെ കുറിച്ച് പറഞ്ഞ് സംവിധായകനും ഫെഫ്ക പ്രസിഡന്റുമായ സിബി മലയില്‍. സെറ്റിലെ ക്രിയാത്മക ജോലികള്‍ക്ക് തടസമാകുമെന്ന് കരുതിയാണ് പരിശോധനയെ എതിര്‍ത്തത് എന്നാണ് സിബി മലയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരിക്കുന്നത്.

ഖാലിദ് റെഹ്‌മാനെയും അഷറഫ് ഹംസയും പിടികൂടിയത് നടുക്കമുണ്ടാക്കി. ലഹരി ഉപയോഗിച്ചാല്‍ മാത്രമേ സിനിമ സെറ്റില്‍ ഊര്‍ജ്ജത്തോടെ പ്രവൃത്തിക്കാന്‍ കഴിയൂ എന്ന വാദം വിചിത്രമാണ് എന്നാണ് സിബി മലയില്‍ പറയുന്നത്. അതേസമയം, ഹൈബ്രിഡ് കഞ്ചാവുമായി അറസ്റ്റിലായ ഖാലിദ് റഹ്‌മാനെയും അഷറഫ് ഹംസയും ഫെഫ്കയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.

ലഹരി ഉപയോഗിക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് ഇവര്‍ എക്‌സൈസിന്റെ പിടിയിലാകുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ സിനിമയുമായി ബന്ധപ്പെട്ട് ലഹരിവ്യാപനം വ്യാപക ചര്‍ച്ചയാകുന്നതിനിടെയാണ് മലയാള സിനിമാ ലോകത്തെ ഞെട്ടിപ്പിച്ച് യുവ സംവിധായകരുടെ അറസ്റ്റ്.

ഖാലിദ് റഹ്‌മാന്റെ ആലപ്പുഴ ജിംഖാന മികച്ച റിപ്പോര്‍ട്ടുകളോടെ തിയേറ്ററുകളില്‍ നിറഞ്ഞോടുന്നതിനിടെയാണ് സംവിധായകനെ കഞ്ചാവ് കേസില്‍ പിടികൂടുന്നത്. ഷൈന്‍ ടോം ചാക്കോ വിവാദത്തിന് പിന്നാലെ മുന്‍നിര സംവിധായകരെ ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയതോടെ വീണ്ടും സിനിമയിലെ ലഹരി സാന്നിധ്യം ചര്‍ച്ചയായിട്ടുണ്ട്.

Latest Stories

'കോഹ്‌ലിയും രോഹിതും മാത്രമല്ല കെ എൽ രാഹുലും ടീമിൽ വേണം'; ഇന്ത്യൻ ടീമിന് തന്ത്രം ഉപദേശിച്ച് ഇർഫാൻ പത്താൻ

തോൽവികളെ പുഞ്ചിരികൊണ്ട് സ്വീകരിച്ച ഇതിഹാസം; കെയ്ന്‍ വില്യംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്നസെന്റിന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയതുമായി ബന്ധപ്പെട്ട പരാമർശം; മേജര്‍ രവിക്കെതിരെ അന്വേഷണം വേണമെന്ന് പിണറായി വിജയന്‍; ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കി

പകര്‍ച്ചവ്യാധികളുടെ വലയത്തില്‍ കേരളം

'കോംപ്രമൈസ്ഡ് പ്രധാനമന്ത്രിക്ക് ഭാരതമാതാവിന്റെ മക്കളെ സംരക്ഷിക്കാൻ കഴിയില്ല'; പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

'സമ്മാനങ്ങൾ നൽകും, സ്വകാര്യ ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തും'; പതിനാറുകാരിയെ പീഡിപ്പിച്ച സ്നേഹ മെർലിൻ സ്ഥിരം പോക്സോ കേസ് പ്രതി, ലക്ഷ്യമിട്ടിരുന്നത് പ്രായപൂർത്തിയാകാത്ത കുട്ടികളെ

'വർഗീയ പരാമർശം നടത്തിയെന്ന് പരാതി, മമത ബാനർജിക്കെതിരെ കേസ്'; പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു

മീനാക്ഷി നടരാജൻ കേസ്: തിരഞ്ഞെടുപ്പും നീതിന്യായവും തമ്മിലുള്ള അതിർത്തി രേഖ വരച്ച് സുപ്രീം കോടതി

പിഎം ശ്രീ പദ്ധതിക്ക് എൽഡിഎഫ് സർക്കാർ കേന്ദ്ര ഫണ്ട് വാങ്ങിയിട്ടില്ല; വാങ്ങിയത് എസ്എസ്കെ വിഹിതം, രേഖകൾ പുറത്ത്

'യൂറോപ്പിന്റെ ആയുധങ്ങൾ ഇന്ത്യക്കെതിരെ ഉപയോഗിക്കുന്നു'; റഷ്യയിൽ നിന്നും ക്രൂഡ് ഓയിൽ വാങ്ങിയതിനെ ന്യായീകരിച്ച് വിദേശകാര്യമന്ത്രി