ഞാൻ എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ആ​ഗ്രഹിച്ചു, പക്ഷേ ഇപ്പോൾ... ; തുറന്നുപറഞ്ഞ് ശ്രുതി ഹാസൻ

തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയങ്കരിയായ നടിയാണ് കമൽ ഹാസന്റെ മകൾ കൂടിയായ ശ്രുതി ഹാസൻ. അഭിനേത്രി എന്നതിലുപരി ഗായികയായും, സംഗീത സംവിധായികയായും ശ്രുതി തിളങ്ങി നിൽക്കുന്നു.

ഇപ്പോഴിതാ തനിക്കുണ്ടായിരുന്ന മദ്യപാന ആസക്തിയെ കുറിച്ചും അത് എങ്ങനെയാണ് തന്നെ ബാധിച്ചത് എന്നതിനെ കുറിച്ചും തുറന്നുപറയുകയാണ് ശ്രുതി ഹാസൻ. ഒരുകാലത്ത് താൻ മദ്യത്തിന് അടിമയായിരുന്നെന്നും എന്നാൽ ഇപ്പോൾ ആ ശീലം മാറ്റിയെന്നും ശ്രുതി ഹാസൻ പറയുന്നു. അതേസമയം മദ്യപാനം ഒഴിവാക്കിയതുകൊണ്ട് പശ്ചാത്താപമോ മറ്റോ ഇല്ലെന്നും ശ്രുതി കൂട്ടിച്ചേർത്തു.

“പാര്‍ട്ടികളോട് എതിര്‍പ്പില്ല. എന്നാല്‍ മദ്യപിക്കാത്ത ഒരാളെ പാര്‍ട്ടികളില്‍ സഹിക്കാന്‍ ബുദ്ധിമുട്ടായിരിക്കും. എട്ടുവര്‍ഷമായി മദ്യത്തെ ജീവിതത്തില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണ് ഞാൻ. മദ്യം ജീവിതത്തിലെ വലിയൊരു ഘടകമായിരുന്നു. തുടരെ തുടരെയുള്ള പാര്‍ട്ടികളാണ് മദ്യപാന ശീലം വഷളാക്കിയത്. എന്നാല്‍ പിന്നീട് ഇത്തരം പാര്‍ട്ടികളില്‍ നിന്നും അകലം പാലിച്ചതോടെ മദ്യപാന ശീലം കുറഞ്ഞു വന്നു.

ഒരു ഘട്ടത്തിന് ശേഷം മദ്യപാനം തനിക്ക് നല്ലതൊന്നും ചെയ്യുന്നില്ലെന്ന് സ്വയം മനസിലാക്കി. ആ സമയത്ത് ഞാന്‍ എപ്പോഴും മദ്യത്തിന്‍റെ ഹാങ് ഓവറിലായിരുന്നു. എപ്പോഴും സുഹൃത്തുക്കൾക്കൊപ്പം മദ്യപിക്കാൻ ആ​ഗ്രഹിച്ചു. എന്നാൽ മദ്യപിക്കുന്നവരെ അതിന്‍റെ പേരില്‍ ഞാൻ ഒരിക്കലും ജഡ്ജ് ചെയ്യാറില്ല. അതുപോലെ തന്നെ ഞാൻ സിഗിരറ്റ് വലിക്കാറില്ല. അത് ഏറ്റവും മോശമായ കാര്യമാണ്. അതുപോലെ തന്നെ മയക്കുമരുന്നും. അതും ഇതുവരെ ഉപയോഗിച്ചിട്ടില്ല.” എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രുതി ഹാസൻ പറഞ്ഞത്.

പ്രശാന്ത് നീൽ സംവിധാനം ചെയ്ത്, പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന സലാർ ആണ് ശ്രുതി ഹാസന്റെ ഏറ്റവും പുതിയ ചിത്രം. ഡിസംബർ 22 നാണ് സലാറിന്റെ വേൾഡ് വൈഡ് റിലീസ്. കെജിഎഫിനു ശേഷം വരുന്ന പ്രശാന്ത് നീൽ ചിത്രമായതുകൊണ്ട് തന്നെ വലിയ പ്രതീക്ഷകളിലാണ് സലാറിനെ പ്രേക്ഷകർ നോക്കികാണുന്നത്.

Latest Stories

സ്ലൊവാക്യന്‍ പ്രധാനമന്ത്രിക്ക് വെടിയേറ്റു; റോബര്‍ട്ട് ഫിക്കോ ഗുരുതരാവസ്ഥയില്‍; അക്രമി പിടിയില്‍

കുളിക്കുന്നത് ഒരുമിച്ചായിരിക്കണം, ഇല്ലെങ്കില്‍ പിണങ്ങും; ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ഉരുള നിര്‍ബന്ധം; നവവധുവിനെ മര്‍ദ്ദിച്ച രാഹുല്‍ കലിപ്പനെന്ന് പരാതിക്കാരി

ഇന്ത്യ സഖ്യം അധികാരത്തിലെത്തിയാല്‍ പിന്തുണയ്ക്കും; വീണ്ടും പ്രതിപക്ഷ സഖ്യത്തോട് അടുത്ത് മമത

തൃശൂര്‍ പൂരത്തിനിടെ വിദേശ വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ്

കാസര്‍ഗോഡ് ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി മെഡിക്കല്‍ റിപ്പോര്‍ട്ട്

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ