കമല്‍ഹാസന്റെ പേരില്‍ സിനിമയില്‍ അറിയപ്പെടാന്‍ എനിക്ക് ആഗ്രഹമില്ല: ശ്രുതി ഹാസന്‍

പിതാവായ കമല്‍ഹാസന്റെ പേരില്‍ സിനിമയില്‍ അറിയപ്പെടാന്‍ തനിക്കാഗ്രഹമില്ലെന്ന് നടി ശ്രുതി ഹാസന്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രതികരണം. കമല്‍ ഹാസന്റെ പേരുപയോഗിച്ച് ഇതുവരെ ഒരു സിനിമയിേലേക്കും താനവസരം നേടിയിട്ടില്ലന്നും ശ്രുതി പറയുന്നു. പക്ഷെ സിനിമയിലേക്കുള്ള വാതില്‍ തുറന്നു കിട്ടാന്‍ കമല്‍ ഹാസന്റെ മകളെന്ന പേര് തനിക്ക് ഉപകരിച്ചിട്ടുണ്ടെന്നും ശ്രുതി ഹാസന്‍ തുറന്നു പറഞ്ഞു.

‘അദ്ദേഹത്തിന്റെ മകള്‍ എന്ന സ്ഥാനം എനിക്ക് മുന്നില്‍ വാതിലുകള്‍ തുറന്നെന്ന കാര്യം ഞാന്‍ നിഷേധിക്കില്ല. പക്ഷെ ദൈവം സാക്ഷിയായി, ഹൃദയത്തില്‍ കൈവെച്ച് ഞാന്‍ പറയുന്നു എന്റെ മാതാപിതാക്കളുടെ പേരോ സ്വാധീനമോ ഒരു അവസരം ലഭിക്കാനോ ബില്‍ അടയ്ക്കാനോ ജോലി ചെയ്ത് തുടങ്ങിയ ശേഷം ഞാന്‍ ഉപയോഗിച്ചിട്ടില്ല,’ ശ്രുതി ഹാസന്‍ പറഞ്ഞു. മറ്റെല്ലാവരെയും പോലെയാണ് താന്‍ ഈ ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുന്നതെന്നും ശ്രുതി ഹാസന്‍ വ്യക്തമാക്കി.

താരപുത്രിയെന്ന പേര് ആഡംബര ബാഗുകള്‍ കൈയില്‍ വെക്കുന്നത് പോലെയാണെന്നാണ് ശ്രുതി ഹാസന്‍ പറയുന്നത്. അത് നിലത്ത് വെക്കാന്‍ പറ്റില്ല. പക്ഷെ ബാഗ് നിറയണമെങ്കില്‍ നിങ്ങളുടെ സാധനങ്ങള്‍ തന്നെ അതില്‍ വെക്കണമെന്നും നടി ചൂണ്ടിക്കാട്ടി.

‘കമല്‍ ഹാസന്റെ മകളെന്ന് സിനിമയിലെത്തുന്ന സമയത്ത് പേരുണ്ടായിരുന്നു. പക്ഷെ തന്നെ സംബന്ധിച്ച് അത് കുറച്ച് കഠിനമായിരുന്നു ആദ്യ സിനിമയ്ക്ക് ശേഷം സിനിമയില്‍ നിന്ന് തന്റെ പേര് ഏകദേശം തുടച്ചു നീക്കപ്പെട്ടു. അവസരങ്ങള്‍ ഉള്ളിടത്തോളമാണ് നമ്മളെല്ലാം നിലനില്‍ക്കുന്നത്,’ ശ്രുതി ഹാസന്‍ പറയുന്നു.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി