'പൃഥ്വിരാജിൻ്റെ ആ രഹസ്യം പുറത്തറിയാതിരിക്കാൻ അന്ന് ഞാനും ഒരുപാട് ശ്രമിച്ചിരുന്നു'; ഷോബി തിലകൻ

മലയാള സിനിമയിലെ ഒരു നടനും ചെയ്യാൻ ആ​ഗ്രഹിക്കാത്ത ഒരു കഥാപാത്രം എടുത്ത് ഫലിപ്പിക്കാൻ പൃഥ്വിരാജിനെ കൊണ്ട് മാത്രമേ സാധിക്കു എന്ന് തെളിയിച്ച ചിത്രമായിരുന്നു മുംബൈ പോലീസ്. ചിത്രത്തിൽ ഡബ്ബ് ചെയ്യ്ത  അനുഭവങ്ങൾ പങ്കുവെച്ച് ആർട്ടിസ്റ് ഷോബി തിലകൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധയമാകുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്.

ഒരു നായക നടനും ചെയ്യാത്ത കഥാപാത്രമാണ് മുബെെ പോലീസിൽ പൃഥ്വിരാജ് ചെയ്തത്. ചിത്രത്തിന്റെ ഡബ്ബിങ്ങ് എറണാകുളം വിസ്മയ സ്റ്റിഡിയോയിലാണ് നടന്നത്. ക്ലെെമാക്സ് സീനായപ്പോൾ ചിത്രത്തിന്റെ സംവിധായകനായ റോഷൻ അൻ​ഡ്രൂസ് പറ‍ഞ്ഞു. ഒരു സീൻ കൂടി ബാക്കിയുണ്ട് നമ്മുക്ക് അത് ചെന്നെെയിൽ പോയി ചെയ്യാമെന്ന്.

കാരണം തിരക്കിയപ്പോൾ അദ്ദേഹം പറ‍ഞ്ഞത് കെെമാക്സിൽ കുറച്ച് പ്രശ്നങ്ങളുണ്ട് അതാണെന്നാണ്. അന്ന് പക്ഷേ ചെന്നെെയ്ക്ക് പോകാൻ കുറച്ച് ഫണ്ട് പ്രശ്നവുമുണ്ടായിരുന്നു. പിന്നീട് അദ്ദേഹം തന്നെ ഫോൺ വിളിച്ച് ഇത് ആരോടും പറയരുതെന്നും ചിത്രത്തിന്റെ കെെമാക്സ് സീൻ കുറച്ച് പ്രശ്നമുണ്ടെന്നും പറഞ്ഞു. കെെമാക്സ് പുറത്തറിഞ്ഞാൽ ചിത്രത്തിന് പിന്നീട് ഭാവിയില്ലെന്നും പറഞ്ഞാണ് അദ്ദേഹം ഫോൺ വെച്ചത്.

പിന്നീട് എറണാകുളത്ത് തന്നെയാണ് കെെമാക്സും ഡബ്ബ് ചെയ്തത്. താനും സംവിധായകനും മാത്രം നിന്ന് ഡബ്ബ് ചെയ്തെടുത്ത സീനിനെ കുറിച്ച് സിനിമ പുറത്തിറങ്ങുന്നത് വരെ താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം പറ‍ഞ്ഞു. അങ്ങനെ പൃഥ്വിരാജിന്റെ ആ രഹസ്യം പുറത്തറിയിക്കാതിരിക്കാൻ അന്ന് ഞാനും ഒരുപാട് ശ്രമിച്ചിരുന്നു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്