കമ്പും ഇഷ്ടികയും ഒക്കെ എടുത്ത് അടിക്കാന്‍ തുടങ്ങി, ആള്‍ക്കാരെല്ലാം ഓടിക്കൂടി, ഞങ്ങള്‍ കാറില്‍ കയറി പോകുകയായിരുന്നു: ഷൈന്‍ ടോം ചാക്കോ

നടന്‍ ഷെയ്ന്‍ നിഗത്തെ താന്‍ ആദ്യം തന്നെ നോട്ട് ചെയ്യിരുന്നതായി ഷൈന്‍ ടോം ചാക്കോ. അന്നയും റസൂലും ചിത്രത്തിലെ ഷൂട്ടിംഗ് അനുഭവങ്ങള്‍ പങ്കുവച്ചു കൊണ്ടാണ് ഷൈനിന്റെ പ്രതികരണം. ചിത്രത്തില്‍ അന്നയുടെ സഹോദരന്‍ കഥാപാത്രമായാണ് ഷെയ്ന്‍ നിഗം വേഷമിട്ടത്.

താന്‍, സണ്ണി വെയ്ന്‍, സൗബിന്‍ ഷാഹിര്‍, ഫഹദ് ഫാസില്‍ എന്നിവരുമായുള്ള ഫൈറ്റ് സീനിലൊക്കെ വളരെ ഗംഭീര പ്രകടനമാണ് ഷെയ്ന്‍ കാഴ്ചവച്ചത്. ഇത്ര ചെറിയൊരു പയ്യന്‍ ഇത്രയും നന്നായി അഭിനയിക്കുന്നല്ലോ എന്നൊക്കെ പറഞ്ഞു. മറൈന്‍ ഡ്രൈവില്‍ നടന്ന ഫൈറ്റ് സീനിനെ കുറിച്ചും ഷൈന്‍ ബിഹൈന്‍ഡ്വുഡിനോട് പറഞ്ഞു.

അന്ന് മറൈന്‍ ഡ്രൈവില്‍ ഓടിച്ചിട്ട് അടിക്കുന്ന രംഗങ്ങളൊക്കെ കണ്ട നാട്ടുകാര്‍ ശരിക്കും വിചാരിച്ചു തങ്ങള്‍ തല്ലുകൂടുകയാണെന്ന്. കാരണം അന്ന് ഷെയ്നിനെ ആര്‍ക്കും പരിചയമില്ല. തന്നെ അറിയില്ല, സൗബിനെ അറിയില്ല. ഫഹദിനെ ആണെങ്കിലും ആള്‍ക്കാര്‍ തിരിച്ചറിഞ്ഞ് തുടങ്ങുന്ന കാലമായിരുന്നു.

പിന്നെ ചുറ്റും ക്യാമറയൊന്നും ആരും കാണുന്നുമില്ല. എല്ലാം ഹൈഡ് ചെയ്തുള്ള ഷൂട്ടായിരുന്നു. ആളുകള്‍ നോക്കുമ്പോള്‍ രണ്ട് മൂന്ന് പേര്‍ ഓടി വരുന്നു. അവരുടെ പിന്നാലെ ഒരുകൂട്ടം വരുന്നു. അവിടുന്ന് അവര്‍ കമ്പെടുത്ത് അടിക്കുന്നു. ഇഷ്ടികയെടുത്ത് അടിക്കുന്നു.

പെട്ടെന്ന് ആള്‍ക്കാരെല്ലാം ഓടിക്കൂടാന്‍ തുടങ്ങി. അപ്പോഴേക്കും തങ്ങള്‍ കാറില്‍ കയറി പോകുകയായിരുന്നു. കമ്മട്ടിപ്പാടം, പറവ, ഇഷ്‌ക് തുടങ്ങിയ ചിത്രത്തങ്ങളിലും ഷെയ്‌നിനൊപ്പം ഷൈന്‍ അഭിനയിച്ചു. സാമ്യമുള്ള പേര് ആയതിനാല്‍ ഷെയ്‌നിന് പകരം പലരും തന്നെ വിളിക്കാറുണ്ടെന്നും ഷൈന്‍ പറഞ്ഞു.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ