സ്ത്രീയും പുരുഷനും തമ്മില്‍ ആകര്‍ഷണം ഉണ്ടാവുന്നത് നല്ലതല്ലേ; മീ ടു എന്താ പലഹാരമാണോ, വിനായകന്‍ വിവാദത്തില്‍ നിലപാട് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

മീ ടൂ മൂവ്മെന്റിനെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഈയിടെയായി മലയാള സിനിമയില്‍ വന്ന മീ ടൂ ചര്‍ച്ചയെ കുറിച്ച് എന്താണ് അഭിപ്രായം, എന്ന ചോദ്യത്തിന് അങ്ങനെ അഭിപ്രായം പറയാന്‍ ഇതെന്താ വല്ല പലഹാരവുമാണോ എന്നായിരുന്നു ഷൈന്റെ ആദ്യമറുപടി. കൗമുദി മൂവീസുമായുള്ള അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

വിനായകന്‍ പറഞ്ഞത് പോലെ അങ്ങനെ ഒരു പെണ്‍കുട്ടിയോട് ചോദിക്കുന്നത് ശരിയാണെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് അതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ തീരുമാനങ്ങളാണെന്നും അഭിപ്രായം പറയാതിരിക്കുന്നതാണ് നല്ലത് എന്നായിരുന്നു ഷൈനിന്റെ മറുപടി.

പുരുഷനും സ്ത്രീയുമായാല്‍ പരസ്പരം അട്രാക്ഷന്‍് ഉണ്ടായിരിക്കണം. അത് നമ്മള്‍ നല്ല രീതിയില്‍ കമ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുകയാണെങ്കില്‍ നല്ലതല്ലേയെന്നും ഷൈന്‍ ചോദിച്ചു.

ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ തന്നെ അത്തരത്തില്‍ ചോദിക്കുന്നത് നല്ലതാണോ, ആ രീതിയിലുള്ള പരാമര്‍ശമാണല്ലോ വിവാദമായത് എന്ന ചോദ്യത്തിന് കാണുമ്പോള്‍ തന്നെയാണോ ചോദിച്ചത്, അതോ കണ്ടിട്ട് ഒരുപാട് സംസാരിച്ചതിന് ശേഷമൊക്കെയാണ് ചോദിച്ചത് എന്ന് നമുക്ക് അറിയില്ലല്ലോ എന്നായിരുന്നു ഷൈനിന്റെ മറുപടി.

Latest Stories

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി