എന്റെ ഉച്ചാരണം ശരിയല്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാ? അക്ഷരസ്ഫുടത കോമ്പിറ്റീഷന്‍ ആണോ സിനിമയില്‍ നടക്കുന്നത്: ഷൈന്‍ ടോം ചാക്കോ

അഭിമുഖങ്ങളില നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം എപ്പോഴും ശ്രദ്ധ നേടാറുണ്ട്. എന്നാല്‍ അഭിമുഖങ്ങളിലും സിനിമകളിലെയും താരത്തിന്റെ സംസാരം മനസിലാകാറില്ല എന്ന തരത്തിലുള്ള അഭിപ്രായവും ഇടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ ഉയരാറുണ്ട്. ‘കുമാരി’ എന്ന സിനിമയിലെ താരത്തിന്റെ ഡയലോഗ് ഡെലിവറിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.

തന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് എന്ന് ചോദിക്കുകയാണ് ഷൈന്‍ ടോം ഇപ്പോള്‍. ഒരു അഭിമുഖത്തിലാണ് ഷൈന്‍ പ്രതികരിച്ചത്. ”എന്റെ ഉച്ചാരണം ശരിയല്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാ, എന്തിന്റെ അടിസ്ഥാനത്തിലാ? കുമാരി സിനിമയുടെ അടിസ്ഥാനത്തിലോ? ആ സിനിമയില്‍ കഥാപാത്രം ചെയ്ത വ്യത്യസ്തത കൊണ്ടാണോ?”

”സിനിമ ഒരിക്കലും ഉച്ചാരണ കഴിവ് തെളിയിക്കുന്ന സ്‌പേസ് അല്ല. ഒരു കഥാപാത്രത്തിന് അനുസരിച്ചുള്ള ഉച്ചാരണശുദ്ധിയെ ആ കഥാപാത്രത്തിന് ഉണ്ടാവാന്‍ പാടുള്ളു, അല്ലേ? അല്ലെങ്കില്‍ ഇന്ന് തന്നെ ജനിച്ച കൊച്ച് വളരെ ഉച്ചാരണത്തില്‍ സംസാരിച്ചെന്ന് ഇരിക്കും. വളരെ കാലം സംസാരിക്കാത്ത കഥാപാത്രം വളരെ ഉച്ചാരണത്തില്‍ സംസാരിച്ചാല്‍ എങ്ങനെയിരിക്കും?”

”നല്ല ബോര്‍ ആയിരിക്കും, പക്ഷെ കേള്‍ക്കാന്‍ നല്ല രസമായിരിക്കും. ഇത് അക്ഷരസ്ഫുടത കോമ്പിറ്റീഷന്‍ അല്ല. വളരെ ഭംഗിയുള്ള ആള്‍ക്കാരാണ് എന്ന് തെളിയിക്കാനുള്ള മത്സരവും സിനിമയില്‍ നടക്കുന്നില്ല. ക്യാരക്ടറിന് അനുസരിച്ചുള്ള ലുക്കും ക്യാരക്ടറിന് അനുസരിച്ചുള്ള ഉച്ചാരണവുമാണ് നമുക്ക് ആവശ്യം.”

”ബ്യൂട്ടിഫിക്കേഷന്‍ അല്ല ക്യാരക്ടറൈസേഷന്‍ ആണ് ആവശ്യം. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, അധികം ഹൈറ്റ് ഒന്നുമില്ല, ചുരുണ്ട മുടി പുള്ളി കളിക്കുന്നത് കാണാന്‍ എന്ത് മനോഹരമാണ് എന്ന് പറയില്ലേ, സുന്ദരമായ കാഴ്ച. പുള്ളിയേക്കാളും സുന്ദരമായവര്‍ ഇല്ലേ, അവര്‍ക്കത് കളിക്കാന്‍ പറ്റുമോ? വര്‍ക്കിലുള്ള ഒഴുക്കിലാണ് സൗന്ദര്യം വേണ്ടത്” എന്നാണ് ഷൈന്‍ പറയുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക