എനിക്കും ഭാസിക്കും നല്ല സമയം.. കഞ്ചാവടിക്കുന്ന സീനില്‍ കറക്ട് റിയാക്ഷന്‍ കൊടുക്കണം, ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റിദ്ധാരണയാകും: ഷൈന്‍ ടോം ചാക്കോ

തനിക്കും ശ്രീനാഥ് ഭാസിക്കുമെതിരെ സിനിമാ ലോകത്തള്ള പലര്‍ക്കും ഇപ്പോള്‍ ‘നല്ല സമയം’ ആണെന്ന് ഷൈന്‍ ടോം ചാക്കോ. തങ്ങള്‍ക്കെതിരെ എത്തുന്ന കഞ്ചാവ് കേസ് ആരോപണങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് ഷൈന്‍ ടോം ചാക്കോ സംസാരിച്ചത്. അഭിനയിക്കുന്ന കഥാപാത്രത്തോട് നീതിപുലര്‍ത്തണമെങ്കില്‍ പലതും പരിശീലിക്കേണ്ടി വരും. പരിശീലിക്കുന്നത് ചിലപ്പോള്‍ ശീലവും ദുഃശീലവും ആയേക്കാം. പണ്ട് ചില സിനിമകളില്‍ കഞ്ചാവ് അടിച്ചിട്ടുള്ള സീനുകളില്‍ എന്തോക്കെയോ കാണിച്ച് തലകുത്തി മറിയുന്നത് കണ്ടിട്ടുണ്ട്. കഞ്ചാവ് അടിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്ന റിയാക്ഷന്‍ എന്താണെന്ന് ശരിക്കും അറിയണമെങ്കില്‍ അത് ഉപയോഗിച്ച് നോക്കിയാല്‍ മാത്രമേ പറ്റൂ എന്നാണ് ഷൈന്‍ ടോം ചാക്കോ പറയുന്നത്. മിസ്റ്റര്‍ മിസ്സ് കിഡ്‌സ് കേരള ഗ്രാന്‍ഡ് ഐക്കണ്‍ വേദിയിലാണ് നടന്‍ സംസാരിച്ചത്.

ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:

ഞാനും ഭാസിയും വളരെ നല്ല പേരോട് കൂടി കടന്നു പോകുന്ന സമയങ്ങളാണ്. സമൂഹത്തില്‍ ഞങ്ങള്‍ വളരെ നല്ല പേര് നേടി. എളുപ്പത്തില്‍ പറയാന്‍ പറ്റുന്ന പേരുകള്‍ ആയതുകൊണ്ട് ആയിരിക്കാം ചിലപ്പോള്‍. പെട്ടെന്ന് ആളുകള്‍ക്ക് ബോധ്യമാവുമല്ലോ. എന്ത് പ്രശ്‌നം ഉണ്ടായാലും, ഉദാഹരണത്തിന് ലോക മഹായുദ്ധം ഉണ്ടായതും, ആദവും ഹവ്വയും തമ്മില്‍ പ്രശ്‌നം ഉണ്ടായതും മുതല്‍ എല്ലാം സിനിമ കണ്ടിട്ടാണ് എന്നാണ് പറയുന്നത്. എന്തായാലും ആളുകള്‍ക്ക് കുറ്റം പറയാന്‍ കുറച്ച് പേര് ഉണ്ടല്ലോ. ഞങ്ങളെ എല്ലാവരും സ്‌നേഹിക്കുന്നുണ്ട് അതുകൊണ്ടായിരിക്കും ചിലപ്പോള്‍ ഇങ്ങനെ ഒക്കെ സംഭവിക്കുന്നത്.

ഞങ്ങളുടെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ ബാക്കിയുള്ളവരുടെ അവസ്ഥ എങ്ങനെ ആയിരിക്കും? പല സമയങ്ങളിലും വളരെയധികം വിഷമം തോന്നാറുണ്ട്. എന്ത് പറഞ്ഞാലും മെക്കിട്ട് കേറുക എന്ന് പറഞ്ഞാല്‍ എന്ത് ചെയ്യും. ഗൗരവമായി കാണേണ്ട പല കാര്യങ്ങളെയും ഗൗരവമായി കാണാതെയും സിനിമയെ വളരെ ഗൗരവമായും സിനിമയില്‍ പ്രവര്‍ത്തിക്കുന്നവരെ ഏറ്റവും ഗൗരവത്തില്‍ കാണുകയും ചെയ്യുന്നുണ്ട്. ഒരു കലാകാരന്‍ എല്ലാ വഴികളിലൂടെയും സഞ്ചരിക്കണം എന്നാണു പറയാറുള്ളത്. ഇന്ന വഴിയിലൂടെ മാത്രം സഞ്ചരിക്കണം എന്ന് പറയുമ്പോള്‍ അത് ശരിയാകില്ല.

ഞാന്‍ ഒരു പടത്തില്‍ ഒരു കഥാപാത്രത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുന്ന സമയത്ത് അത് എനിക്ക് ശീലമാക്കാം പിന്നെ ദുഃശീലമാക്കാം. ഞാന്‍ അത് കൃത്യമായി കറക്റ്റ് ആയി കാണിക്കാതിരിക്കുമ്പോഴാണ് ഞാന്‍ എത്തിക്‌സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്നത്. അപ്പൊ ഒരു സാധനം കറക്റ്റ് ആയിട്ട് കാണിക്കണെങ്കില്‍ അതൊന്നു കാണണ്ടേ, അപ്പോ തീപ്പെട്ടി കത്തിക്കാന്‍ അറിയില്ല എന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതേപോലെ തന്നെയാണ് പല കാര്യങ്ങളും. ഓരോരുത്തരും അവരവരുടെ എത്തിക്‌സിന് അനുസരിച്ച് പ്രവര്‍ത്തിക്കണം. അത് ചെയ്യാതിരിക്കുമ്പോഴാണ് അവന്‍ സമൂഹത്തിന് എതിരായി പ്രവര്‍ത്തിക്കുന്നത്. അതായത് ഒരു സാധനത്തിന് കറക്റ്റ് ആയിട്ടുള്ള റിയാക്ഷന്‍ കൊടുക്കാതിരിക്കുമ്പോള്‍ അവന്‍ സമൂഹത്തിന് തെറ്റുദ്ധാരണ കൊടുക്കുന്നു.

പണ്ട് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട് ഈ കഞ്ചാവ് അടിച്ചിട്ട് ഉള്ള സീനുകളില്‍ ‘ആ ഊ ഊ’ എന്നൊക്കെ കാണിച്ച് തലകുത്തി മറിയുന്നത്. എന്താണ് കഞ്ചാവ് അടിച്ചു കഴിഞ്ഞാല്‍ ഉണ്ടാകുന്നത് അല്ലെങ്കില്‍ ഒരു സാധനം ഉപയോഗിക്കുമ്പോള്‍ എന്ത് റിയാക്ഷന്‍ ആണ് കൊടുക്കേണ്ടതെന്ന് കറക്റ്റ് ആയിട്ട് കൊടുക്കണം. തെറ്റായിട്ടുള്ള ഒരു ധാരണ കൊടുക്കരുത് അല്ലേ. തോക്കുകൊണ്ട് വെടി വയ്ക്കുമ്പോള്‍ മറ്റേ റോക്കറ്റ് കൊണ്ടത് പോലെ എക്‌സ്പ്രഷന്‍ ഇട്ടിട്ട് കാര്യമില്ലല്ലോ. മിസൈല്‍ ആക്രമണം പോലെ അല്ലല്ലോ ബുള്ളറ്റിന്റെ എക്‌സ്പ്രഷന്‍ അല്ലെ കൊടുക്കണ്ടത്. അത് പലര്‍ക്കും അറിയില്ല.

ഇപ്പോ ഇവരൊക്കെ എന്താ ചെയ്യുക. ഇനിയിപ്പോ അവരെ എല്‍കെജി മുതല്‍ പഠിപ്പിക്കാന്‍ ഒന്നും പറ്റില്ല നമുക്ക്. ഹണി റോസിന് അത്രയും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടാവില്ല എന്ന് ഞാന്‍ പറയുന്നില്ല. വേറൊരു രീതിയില്‍ പല ബുദ്ധിമുട്ടുകളും ഉണ്ടായിട്ടുണ്ട്. പ്രയാഗയ്ക്കും ബുദ്ധിമുട്ടുണ്ടായിട്ടുണ്ട് എനിക്കും ബുദ്ധിമുട്ടായിട്ടുണ്ട്. എന്നാലും ഇതിനൊക്കെ ഒരു രസമുണ്ട് എല്ലാവരും അറിയുന്നുണ്ടല്ലോ ബുദ്ധിമുട്ട് ഉണ്ടാവുണ്ടെങ്കിലും. ബുദ്ധിമുട്ട് ഉണ്ടായിട്ട് ആരും അറിയാതെ പോകുമ്പോഴാണ് പ്രശ്‌നം. കുഴപ്പമില്ല സ്‌നേഹം കൊണ്ടല്ലേ. സ്‌നേഹം ഇല്ലാതെ ചെയ്യരുത് കേട്ടോ. എന്നിട്ടും നമ്മളെ ഇങ്ങനെ ഒക്കെ വിളിക്കുന്നുണ്ടല്ലോ. എല്ലാത്തിനും നന്ദി.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക