"എന്റെ ചിത്രങ്ങള്‍ തുടർച്ചയായി വിജയിച്ചപ്പോഴുണ്ടായ അഹങ്കാരം, അതായിരുന്നു ആ കാട്ടിക്കൂട്ടലുകൾ"; മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

തന്റെ മോശം പെരുമാറ്റങ്ങൾക്ക് മാപ്പ് പറഞ്ഞ് നടൻ ഷൈന്‍ ടോം ചാക്കോ. സംസാര രീതി കൊണ്ടും, പെരുമാറ്റ രീതികള്‍ കൊണ്ടും അടുത്തിടെ നിരവധി വിവാദങ്ങളില്‍ കുടുങ്ങിയ നടനാണ് ഷൈന്‍ ടോം ചാക്കോ. തന്റെ പ്രവൃത്തികളിൽ മാപ്പ് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടനിപ്പോൾ. തന്റെ ചിത്രങ്ങള്‍ വിജയിച്ചപ്പോഴുണ്ടായ അഹങ്കാരത്തില്‍ നിന്ന് ഉണ്ടായതാണ് ഇത്തരം മോശം പെരുമാറ്റങ്ങള്‍. അതിനെല്ലാം മാപ്പ് ചോദിക്കുന്നു എന്നും ഷൈന്‍ പറഞ്ഞു.

ടൊവിനോ തോമസ് നായകനായി എത്തുന്ന ഖാലിദ് റഹ്മാന്‍ ചിത്രം തല്ലുമാലയുടെ ട്രെയ്ലര്‍ ലോഞ്ചിങ് വേദിയിലാണ് ഷൈന്‍ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ കുറെ നാളുകളായി മോശമായി പെരുമാറികൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. അതിന് കാരണം ഭീഷ്മപര്‍വം, കുറുപ്പ് ഒക്കെയാണ് കുറച്ച് നാളുകളായി തന്റെ ചിത്രങ്ങൾ എല്ലാം വി‍ജയിക്കുകയുും കുറെ ആളുകള്‍ കാണുകയും അതൊക്കെ ഒരുപാട് പേര്‍ക്ക് ഇഷ്ടപെടുകയും ചെയ്തപ്പോള്‍ എന്റെ ഉള്ളില്‍ ഉണ്ടായ അഹങ്കാരമാണ് ഇതിനെല്ലാം കാരണമായത്.

ചെയ്യുന്ന വര്‍ക്ക് ആളുകള്‍ അംഗീകരിക്കുമ്പോള്‍ കിട്ടുന്ന എനര്‍ജി മൂലം ഉണ്ടായതാണ് അതൊക്കെ എല്ലാവരും പൊറുക്കണമെന്നും ഷൈന്‍ പറഞ്ഞു. എനര്‍ജി തരുന്നത് പ്രേക്ഷകരാണെന്നും അവരുടെ എനര്‍ജിയാണ് എന്നിലൂടെ പുറത്ത് വരുന്നത് എന്നും കാട്ടികൂട്ടലുകള്‍ അങ്ങനെ സംഭവിച്ചു പോയതാണെന്നും ഷൈന്‍ പറഞ്ഞു.

അതേസമയം തല്ലുമാലയുടെ ട്രെയ്‌ലറിന് വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ടൊവിനോയ്ക്കും ഷൈനിനുമൊപ്പം ലുക്മാനും കല്യാണി പ്രിയദര്‍ശനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ആഗസ്റ്റ് 12നാണ് തല്ലുമാല തിയേറ്ററില്‍ എത്തുക.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക