ഇപ്പോഴത്തെ കുട്ടികൾ മാതാപിതാക്കളിൽനിന്ന് സമ്മതം വാങ്ങാറില്ല, അറിയിക്കുക മാത്രമാണ് ചെയ്യുക; അവൾ വിവാഹത്തെക്കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ല: ശത്രുഘ്നൻ സിൻഹ

സോനാക്ഷി സിൻഹയുടെ വിവാഹ അഭ്യൂഹങ്ങളിൽ മൗനം വെടിഞ്ഞ് നടനും രാഷ്ട്രീയക്കാരനുമായ ശത്രുഘ്നൻ സിൻഹ. ജൂൺ 23 ന് മുംബൈയിൽ നടക്കുന്ന ചടങ്ങിൽ നടൻ സഹീർ ഇഖ്ബാലുമായി താരം വിവാഹം കഴിക്കാൻ ഒരുങ്ങുന്നതായി റിപോർട്ടുകൾ ഉണ്ടായിരുന്നു.

സൊനാക്ഷി ഇക്കാര്യത്തെ കുറിച്ച് തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നാണ് ശത്രുഘ്നൻ സിൻഹ പറയുന്നത്. ഇക്കാലത്ത് കുട്ടികൾ വിവാഹത്തിന് അനുവാദം ചോദിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പകരം, അവർ തങ്ങളുടെ തീരുമാനം മാതാപിതാക്കളെ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്’ എന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ ഇപ്പോൾ ഡൽഹിയിലാണ്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഞാൻ ഇങ്ങോട്ട് വന്നു. എൻ്റെ മകളുടെ പദ്ധതികളെക്കുറിച്ച് ഞാൻ ആരോടും സംസാരിച്ചിട്ടില്ല. അപ്പോൾ നിങ്ങളുടെ ചോദ്യം അവൾ വിവാഹം കഴിക്കുകയാണോ? എന്നാണ്. അവൾ എന്നോട് അതിനെകുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ഞാൻ മാധ്യമങ്ങളിൽ നിന്ന് വായിച്ചറിഞ്ഞത് മാത്രമേ എനിക്ക് അറിയൂ.. അവൾ എന്നെ വിശ്വാസത്തിലെടുക്കുകയാണെങ്കിൽ ഞാനും ഭാര്യയും ഇരുവർക്കും അനുഗ്രഹം നൽകും. അവൾക്ക് എപ്പോഴും എല്ലാ സന്തോഷവും ഞങ്ങൾ നേരുന്നു” ശത്രുഘ്നൻ പറഞ്ഞു.

സൊനാക്ഷി ശരിയായ തീരുമാനം എടുക്കുമെന്ന് താൻ വിശ്വസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഞങ്ങളുടെ മകളുടെ തീരുമാനത്തിൽ ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു. അവൾ ഒരിക്കലും തെറ്റായ തീരുമാനം എടുക്കില്ല. മുതിർന്നവളെന്ന നിലയിൽ അവൾക്ക് സ്വന്തം തീരുമാനങ്ങൾ എടുക്കാനുള്ള അവകാശമുണ്ട്. എൻ്റെ മകളുടെ വിവാഹ ആഘോഷങ്ങളിന് നൃത്തം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു” എന്നും അദ്ദേഹം പറഞ്ഞു.

വിവാഹത്തെക്കുറിച്ച് ചോദിച്ചു തനിക്ക് കോളുകൾ വന്നുകൊണ്ടിരിക്കുകയാണെന്നും എന്നാൽ വിവാഹത്തെക്കുറിച്ച് പരിമിതമായ അറിവേ ഉള്ളൂവെന്നും താരം കൂട്ടിച്ചേർത്തു. എന്തുകൊണ്ടാണ് ഇതിനെക്കുറിച്ച് എനിക്ക് അറിയാത്തത് എന്ന് അടുപ്പമുള്ള ആളുകൾ എന്നോട് ചോദിക്കുന്നു. മാധ്യമങ്ങൾക്ക് ഇതിനെക്കുറിച്ച് അറിയാം. ഇക്കാലത്ത് കുട്ടികൾ മാതാപിതാക്കളിൽ നിന്ന് സമ്മതം വാങ്ങുന്നില്ല, അവർ അറിയിക്കുക മാത്രമാണ് ചെയ്യുന്നത്. ഞങ്ങൾ അത് അറിയിക്കാൻ കാത്തിരിക്കുകയാണ്” അദ്ദേഹം പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”