നന്ദി , ഓസ്‌കറിലേക്കുള്ള വഴി കാട്ടിയതിന് ; അഭിനന്ദിച്ച് ഷാരൂഖ് ഖാന്‍

ഓസ്‌കര്‍ നേട്ടത്തിന്റെ തിളക്കത്തിലാണ് രാജ്യം. അക്കാദമി പുരസ്‌കാരങ്ങളില്‍ വിജയം കരസ്ഥമാക്കിയ ‘ദ എലിഫന്റ് വിസ്പറേഴ്‌സ്’, ‘ആര്‍ആര്‍ആര്‍’ ടീമുകളെ അഭിനന്ദിച്ച്, ഈ വിജയത്തില്‍ താന്‍ എത്രമാത്രം സന്തോഷവാനാണെന്ന് നടന്‍ പറഞ്ഞു. ട്വിറ്ററിലൂടേയാണ് ഷാരൂഖ് ഇരുകൂട്ടരേയും അഭിനന്ദനം അറിയിച്ചത്.

‘എലിഫന്റ് വിസ്പററേഴ്‌സിനായി പ്രവര്‍ത്തിച്ച ഗുനീത് മോംഗ, കാര്‍ത്തികി ഗോല്‍സാല്‍വസ് എന്നിവര്‍ക്ക് സ്‌നേഹാലിംഗനം. ഒപ്പം എംഎം കീരവാണി, ചന്ദ്രബോസ്, എസ് എസ് രാജമൗലി, രാം ചരണണ്‍, ജൂനിയര്‍ എന്‍ടിആര്‍.. നിങ്ങള്‍ ഓസ്‌കറിലേയ്ക്ക് വഴി കാണിച്ചുതന്നതിന് നന്ദി. രണ്ട് ഓസ്‌കറുകളും വലിയ പ്രചോദനമാണ്,’ ഷാരൂഖ് ട്വീറ്റ് ചെയ്തു.

ലോസ് ഏഞ്ചലസിലെ ഡോള്‍ബി തിയേറ്ററില്‍ നടന്ന 95-ാമത് ഓസ്‌കര്‍ പുരസ്‌കാര വേളയില്‍ മികച്ച ഗാനത്തിനുള്ള പുരസ്‌കാരമാണ് ”നാട്ടു നാട്ടു”വിന് ലഭിച്ചത്. മികച്ച ഡോക്യുമെന്ററിയായി ദ എലിഫന്റ് വിസ്പറേഴ്‌സ് തെരഞ്ഞെടുക്കപ്പെട്ടു.

പൂര്‍ണ്ണമായും ഇന്ത്യന്‍ പ്രൊഡക്ഷനിലെത്തുന്ന സിനിമ ഓസ്‌കര്‍ നേടുന്ന ചരിത്ര നിമിഷത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി