'ഡങ്കി' എന്നാൽ എന്താണ്? ; പുതിയ ചിത്രത്തെ കുറിച്ച് ഷാരൂഖ് ഖാൻ

‘പഠാൻ’, ‘ജവാൻ’ എന്നീ രണ്ട് സിനിമകളിലൂടെ ഈ വർഷം ബോക്സ്ഓഫീസിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ താരമാണ് ഷാരൂഖ് ഖാൻ. രാജ്കുമാർ ഹിരാനി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഡങ്കി’യിലൂടെ വീണ്ടുമൊരു ബ്ലോക്ക്ബസ്റ്ററിനാണ് ഷാരൂഖ് ലക്ഷ്യമിടുന്നത്. ഡിസംബർ 22 നാണ് ചിത്രം റിലീസിനെത്തുന്നത്.

ഇപ്പോഴിതാ ഡങ്കിയെ പറ്റി സംസാരിക്കുകയാണ് ഷാരൂഖ് ഖാൻ. ഡങ്കിയിലെ ഏറ്റവും പുതിയ ഗാനത്തിന്റെ സ്നീക്ക് പീക്ക് പുറത്തുവിട്ടുകൊണ്ടാണ് ഷാരൂഖ് ഡങ്കിയെ പറ്റി സംസാരിച്ചത്.

“എല്ലാവരും ചോദിക്കുന്നു, ഡങ്കി എന്നതുകൊണ്ട് എന്താണ് അർത്ഥമാക്കുന്നത്? നിങ്ങളുടെ പ്രിയപ്പെട്ടവരിൽ നിന്ന് അകന്നുനിൽക്കുക, അതാണ് ഡങ്കി ഉദ്ദേശിക്കുന്നത്. നിങ്ങൾ അവരോടൊപ്പം കഴിയുമ്പോൾ, ആ നിമിഷം നിങ്ങളുടെ അവസാന കാലം വരെ നിലനിൽക്കും,” ‘ഓ മഹി’ ഇന്നു തന്നെ കേൾക്കൂ.” എന്നാണ് ഷാരൂഖ് എക്സിൽ കുറിച്ചത്.

ഇന്ത്യൻ സിനിമയിൽ ആമുഖങ്ങൾ ആവശ്യമില്ലാത്ത സംവിധായകനാണ് രാജ്കുമാർ ഹിരാനി. ‘മുന്ന ഭായ് എംബിബിഎസ്’, ‘3 ഇഡിയറ്റ്സ്’,’പികെ’, എന്നീ മൂന്ന് ചിത്രങ്ങൾ മാത്രം മതി ഹിരാനിയിലെ പ്രതിഭയെ തിരിച്ചറിയാൻ. ഹിരാനിയുടെ കൂടെ ബോക്സ്ഓഫീസ് റെക്കോർഡുകൾ അടക്കിഭരിക്കുന്ന താരമായ ഷാരൂഖ് ഖാൻ കൂടി ചേരുമ്പോൾ ‘ഡങ്കി’ക്ക് കിട്ടുന്ന ഹൈപ്പ് ചെറുതല്ല.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്