ദൃശ്യത്തിന്റെ സമയത്തായിരുന്നു ജീത്തു സാർ ആ ആഗ്രഹം പറഞ്ഞത്: ശാന്തി മായാദേവി

മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘നേര്’ മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. പ്രദർശിപ്പിച്ച എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജീത്തു ജോസഫും ശാന്തി മായാദേവിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. നേരത്തെ ദൃശ്യം- 2ൽ അഭിഭാഷകയായി വന്ന് ശാന്തി മായദേവി പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ നേരിന്റെ തിരക്കഥ രൂപപ്പെട്ടുവന്നതിനെ കുറിച്ച് സംസാരിക്കുകയാണ് ശാന്തി മായദേവി. ദൃശ്യം 2 വിന്റെ സമയത്താണ് ജീത്തു ജോസഫ് തനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണമെന്ന ആഗ്രഹം പ്രകടിപ്പിച്ചത് എന്നാണ് ശാന്തി മായദേവി പറയുന്നത്.

“ദൃശ്യത്തിന്റെ സമയത്ത് ജീത്തു സാറാണ് ഇങ്ങോട്ട് ഒരു ത്രെഡ് പറഞ്ഞത്. എനിക്കൊരു കോർട്ട് റൂം ഡ്രാമ ചെയ്യണം എൻ്റെ കുറേ കാലത്തെ ആഗ്രഹമാണത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
മലയാളത്തിൽ ഒരു കോർട്ട് റൂം ഡ്രാമ ചെയ്യാം എന്ന് ജീത്തു സാർ പറഞ്ഞു. അത് കേട്ടപ്പോൾ തന്നെ ഞാൻ ചോദിച്ചത് വളരെ ആധികാരികമായിട്ടാണോ എന്നായിരുന്നു. ജീത്തു സാർ അതെയെന്ന് പറഞ്ഞപ്പോൾ അത് വളരെ ബോറായിരിക്കും അല്ലെങ്കിൽ ഡ്രൈ ആയിരിക്കുമെന്ന് ഞാൻ പറഞ്ഞു.

ഒരു എന്റർടൈൻമെൻ്റ് പാക്കേജിൽ അതിനെ ഉണ്ടാക്കിയെടുക്കുക എന്ന് പറഞ്ഞാൽ അത് കുറച്ച് പ്രയാസമാണ്. ഒരു കോർട്ട് റൂം ഡ്രാമയിൽ പങ്കുചേരാൻ എനിക്ക് സന്തോഷമേയുള്ളൂ. കാരണം അതെൻ്റെ ഏരിയയാണ്.

പക്ഷെ ഞാൻ വലിയ എഴുത്തുകാരിയൊന്നുമല്ല. എനിക്ക് എഴുതി പരിചയവുമില്ല. അത് കുഴപ്പമില്ല നമുക്ക് റിയലിസ്റ്റിക്കായിട്ട് ചെയ്യാം ഞാൻ ഉണ്ടല്ലോ കൂടെയെന്ന് അദ്ദേഹം പറഞ്ഞു. കോടതി ഭാഗങ്ങളൊക്കെ ഞാൻ എഴുതി ഇമോഷൻസ് സാധനങ്ങളൊക്കെ ജീത്തു സാറും എഴുതി. പിന്നെ അത് രണ്ടും മിക്‌സ് ചെയ്‌തു. ഭയങ്കര നല്ല പ്രോസസ്സ് ആയിരുന്നു. ഇപ്പോൾ പറയുമ്പോൾ നല്ല സന്തോഷം തോന്നുന്നു.”

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ