ജീത്തു സാറിനോട് കാല് പിടിച്ചു പറഞ്ഞു ആ സീൻ കട്ട് ചെയ്യാൻ, പക്ഷേ ആരും സമതിച്ചില്ല: ശാന്തി മായാദേവി

ജീത്തുജോസഫ്- മോഹൻലാൽ കൂട്ടുക്കെട്ടിൽ പുറത്തിറങ്ങിയ ‘ദൃശ്യം 2’ വിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഡ്വക്കേറ്റ് ശാന്തി മായാദേവി. ശാന്തിയുടെ വക്കീൽ കഥാപാത്രം ഏറെ ചർച്ചയായിരുന്നു. അതിന് ശേഷം ലോകേഷ് കനകരാജ്- വിജയ് ചിത്രം ‘ലിയോ’യിലും ശാന്തി വക്കീൽ ആയാണ് എത്തിയത്. ഏറ്റവും പുതിയ ചിത്രമായ നേരിന്റെ സഹ തിരക്കഥാക്കൃത്ത് കൂടിയാണ് ശാന്തി മായാദേവി.

ഇപ്പോഴിതാ ദൃശ്യം 2 ലെ ഒരു രംഗം എത്ര തവണ പറഞ്ഞിട്ടും ജീത്തു ജോസഫ് കട്ട് ചെയ്യാൻ തയ്യാറായില്ല എന്നാണ് ശാന്തി പറയുന്നത്. ക്ലൈമാക്സ് രംഗത്തിൽ സസ്പൻസ് വെളിപ്പെടുത്തുന്ന സമയത്തെ തന്റെ എക്സ്പ്രഷൻ കുറച്ച് കൂടുതലായിപ്പോയെന്നും അതുകൊണ്ടാണ് അത് കട്ട് ചെയ്യാൻ പറഞ്ഞതെന്നുമാണ് ശാന്തി പറയുന്നത്.

“അത് അറിയാതെ ആ ആദ്യത്തെ ടേക്കിൽ വന്ന് പോയി. അത് കഴിഞ്ഞപ്പോൾ തന്നെ ഞാൻ ജീത്തു സാറിൻ്റെ കാല് പിടിച്ചു പറഞ്ഞു ആ സീൻ ഒന്ന് മാറ്റാൻ. കാരണം ഒത്തിരി വായ പൊളിച്ചു പോയി. യഥാർത്ഥത്തിൽ അങ്ങനെ വായ തുറക്കാനല്ല ഞാൻ ഉദ്ദേശിച്ചത്.

സിനിമ ഒ. ടി. ടി റിലീസ് ആയിരിക്കുമെന്ന് അന്ന് ഞങ്ങൾക്ക് ആർക്കും അറിയില്ലായിരുന്നു. ഞാൻ സാറോട് പറഞ്ഞു, ഇത് തിയേറ്ററിലെ സ്ക്രീനിൽ വരുമ്പോൾ ഞാൻ വാ പൊളിക്കുന്നത് വലുതായിട്ട് പ്രേക്ഷകർ കാണില്ലേയെന്ന്. വായ മാത്രം സ്ക്രീനിൽ കാണും, പറ്റില്ല സാർ ഇത് ഭയങ്കര ബുദ്ധിമുട്ടാവും എന്നൊക്കെ പറഞ്ഞു. പക്ഷെ ജീത്തു സാർ പറഞ്ഞു അത് നാച്ചുറലാണെന്ന്.

ഞാൻ ചോദിച്ചു അതെങ്ങനെയാണ് നാച്ചുറൽ ആവുക ഒന്നില്ലെങ്കിലും ഒരു വക്കീൽ അല്ലേ, സ്ഥലകാലബോധം ഇല്ലാതെ ഇങ്ങനെ വാ പൊളിച്ചു നിൽക്കുമോയെന്ന്. ജീത്തു സാർ പറഞ്ഞത്, അത് ഓക്കെയാണ് തൻ്റെ സമാധാനത്തിന് വേണമെങ്കിൽ റീടേക്ക് എടുക്കാം പക്ഷെ ഞാൻ ഇത് തന്നെയായിരിക്കും ഉപയോഗിക്കുകയെന്ന്.

ഞാൻ പിന്നെ ക്യാമറമാനോടും പറഞ്ഞു, ചേട്ടനൊന്ന് പറഞ്ഞൂടെ അത് ഒഴിവാക്കാനെന്ന്. സതീഷ് ഏട്ടനായിരുന്നു ക്യാമറ. അദ്ദേഹവും പറഞ്ഞു, അത് കുഴപ്പമില്ലെന്ന്. പിന്നീട് സിനിമ വലിയ ഹിറ്റ് ആയപ്പോൾ അന്ന് ഞാൻ ജീത്തു സാറോട് ഒരുപാട് നന്ദി പറഞ്ഞു.” എന്നാണ് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ശാന്തി മായാദേവി പറഞ്ഞത്.

Latest Stories

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി