കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നു: ഷെയ്ൻ നിഗം

മലയാളികൾക്ക് പ്രിയങ്കരനായ താരമാണ് ഷെയ്ൻ നിഗം. സമീർ താഹിർ ചിത്രം ‘നീലാകാശം പച്ചകടൽ ചുവന്ന ഭൂമി’ എന്ന ചിത്രത്തിൽ ശ്യാം എന്ന കഥാപാത്രമായാണ് ഷെയ്ൻ സിനിമയിൽ സജീവമാവുന്നത്. പിന്നീട് ബാല്യകാലസഖി, അന്നയും റസൂലും, കമ്മട്ടിപ്പാടം തുടങ്ങീ ചിത്രങ്ങളിലും ശ്രദ്ധേയമായ പ്രകടനമാണ് ഷെയ്ൻ കാഴ്ചവെച്ചത്. എന്നാൽ 2016-ൽ ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത ‘കിസ്മത്ത്’ എന്ന ചിത്രത്തിലൂടെയാണ് ഷെയ്ൻ നായകനാവുന്നത്. പിന്നീട് മികച്ച സിനിമകളിലൂടെ മലയാളത്തിൽ യുവതാരങ്ങളിൽ എന്നും മികച്ച പ്രകടനങ്ങൾ പുറത്തെടുക്കുന്ന ഒരു താരം കൂടിയായി മാറി ഷെയ്ൻ നിഗം.

ഇടയ്ക്ക് നിരവധി വിവാദങ്ങളിലും ഷെയ്ൻ ഭാഗമായിരുന്നു. വെയിൽ, ഖുർബാനി എന്നീ ചിത്രങ്ങളുടെ ഭാഗമായി പ്രൊഡ്യൂസർമാരുമായി ഉണ്ടായ പ്രശ്നങ്ങൾ കാരണം താരത്തിന് ബാൻ നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് ഷെയ്ൻ നിഗം. കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി എന്നാണ് ഷെയ്ൻ പറയുന്നത്.

“അധികാരം വെച്ച് ഒരാളെ സാര്‍ എന്നും അതില്ലാത്ത ഒരാളെ എടാ എന്നും ഞാന്‍ വിളിക്കില്ല. സാര്‍ എന്നൊക്കെ വിളിക്കുന്നുണ്ടെങ്കില്‍ അത് ഉള്ളില്‍ തട്ടിയായിരിക്കും വിളിക്കുക. ചിലയിടങ്ങളില്‍ നമ്മള്‍ ഡിപ്ലോമാറ്റിക് ആകേണ്ടി വരും. അത് ഞാന്‍ ചെയ്തിട്ടില്ല. അതാണ് പലയിടങ്ങിലും എനിക്ക് ഇങ്ങനെ ബുദ്ധിമുട്ടുണ്ടാക്കിയിട്ടുള്ളത്. അവരാണ് പറയുന്നത്, അയാള്‍ ഇങ്ങനെയാണ്, അങ്ങനെയാണ് എന്നൊക്കെ.

ഇത്രയും പടങ്ങള്‍ ചെയ്തില്ലേ, ഇതൊക്കെ തിയേറ്ററില്‍ വന്നില്ലേ? ഇത്രയും പ്രശ്‌നമാണെങ്കില്‍ എങ്ങനെയാണ് ഇത് തീരുന്നത്. സാമാന്യമുള്ള ഒരാള്‍ ചിന്തിച്ച് കളഞ്ഞാല്‍ അതൊക്കെ മനസിലാകും. കുറച്ച് പവര്‍ഫുള്‍ ആയിട്ടുള്ള ആള്‍ക്കാരെ അറിയാതെ ശത്രുക്കളാക്കേണ്ടി വന്നുപോയി. അവരുടെ കൈയ്യില്‍ കണ്ട്രോള്‍ ഉള്ള ആളുകളെ അവര്‍ പല രീതിയിലും എന്നെ സംഘമായി നിന്ന് ആക്രമിച്ചിട്ടുണ്ട്.

ഞാനും എന്റെ വീട്ടുകാരും ഒക്കെ അന്ന് ഒറ്റയ്‌ക്കേ ഉണ്ടായിരുന്നുള്ളു. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് ആയ സിനിമ 20 ദിവസം കഴിഞ്ഞിട്ടാണ് തന്നെ ബാന്‍ ചെയ്യുന്നത്. ഷൂട്ട് കഴിഞ്ഞ് പാക്ക് അപ്പ് കഴിഞ്ഞതിന്റെ ഫോട്ടോ അടക്കം പുറത്ത് വന്ന് കഴിഞ്ഞ ശേഷം ബാന്‍ ചെയ്യുന്നു. എന്നിട്ട് പറയുന്നത് സെറ്റില്‍ പ്രശ്‌നമായിരുന്നു എന്ന്. എന്റെ ഭാഗം എന്താണെന്ന് കേട്ടിട്ടില്ല. ഞാന്‍ എന്റെ ഭാഗം പറയുന്ന ലെറ്റര്‍ നല്‍കിയിരുന്നു. അത് വായിച്ചിട്ടുണ്ടോ എന്ന് പോലും അറിയില്ല.

അത് വായിച്ചിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അവര്‍ എന്നെ ബാന്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നെ ബാന്‍ ചെയ്തു എന്ന് മാധ്യമങ്ങളിലൂടെയാണ് ഞാന്‍ പോലും അറിയുന്നത്.” എന്നാണ് യെസ് എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിൽ ഷെയ്ൻ നിഗം പറഞ്ഞത്.

അതേസമയം ലിറ്റിൽ ഹേർട്ട്സ് ആണ് ഷെയ്ൻ നായകനാവുന്ന ഏറ്റവും പുതിയ ചിത്രം. മഹിമ, ബാബുരാജ്, ഷൈൻ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന താരങ്ങൾ.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്