മലയാള സിനിമയില്‍ വിലക്ക് നേരിട്ടു, ഡാന്‍സിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ടു: ഷംന കാസിം

സ്‌റ്റേജ് ഷോകളുടെ പേരില്‍ മലയാള സിനിമയില്‍ താന്‍ വിലക്ക് നേരിട്ടിരുന്നുവെന്ന് നടി ഷംന കാസിം. വിവാഹശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോള്‍ മലയാളത്തില്‍ അവസരമില്ല എന്നാണ് ഷംന പറയുന്നത്. ദുബായ് അല്‍ നാഹ്ദ ടുവില്‍ ഷംന കാസിം ഡാന്‍സ് സ്‌കൂള്‍ എന്ന പേരില്‍ ഡാന്‍സ് സ്റ്റുഡിയോ ആരംഭിച്ച് സംസാരിക്കുകയായിരുന്നു ഷംന.

സ്റ്റേജ് ഷോകളുടെ പേരില്‍ വലിയ ഒരു സിനിമയില്‍ അവസരം നഷ്ടപ്പെട്ടു. ചില സിനിമകളുടെ കരാര്‍ രൂപപ്പെടുത്തുമ്പോള്‍ തന്നെ രണ്ട് മാസമെങ്കിലും സ്റ്റേജ് ഷോകള്‍ പാടില്ലെന്ന് നിബന്ധന വയ്ക്കാറുണ്ട്. ഇത്തരം നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞതാവാം തനിക്ക് മലയാള സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞതിന് കാരണം.

വിവാഹ ശേഷവും തമിഴിലും തെലുങ്കിലും അവസരം ലഭിക്കുമ്പോള്‍ മലയാളത്തില്‍ അവസരമില്ല. അന്ന്, അവര്‍ പറയുന്നതു കേട്ട് നൃത്തം വേണ്ടെന്ന് വച്ചിരുന്നെങ്കില്‍ ഇന്നു സിനിമയും നൃത്തവും ഉണ്ടാവില്ലായിരുന്നു. എന്നാല്‍ ‘അമ്മ’ സംഘടനയില്‍ നിന്നും മോശം അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോഴും അമ്മ അംഗത്വം തുടരുന്നുണ്ട്.

മലയാള സിനിമയിലെ ഇപ്പോഴത്തെ സംഭവങ്ങള്‍ മോശമാണെങ്കിലും, അതെല്ലാം നല്ലതായി മാറുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് ഷംന കാസിം പറയുന്നത്. അതേസമയം, സുഹൃത്തായ നുസ്മ അയ്യൂരിനൊപ്പം ചേര്‍ന്നാണ് ഷംന ഡാന്‍സ് സ്‌കൂള്‍ തുടങ്ങിയിരിക്കുന്നത്.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ