വേറെ ജാതിക്കാരെയോ മതമോ നോക്കുന്നുണ്ടോ എന്നൊക്കെ പലരും ചോദിച്ചു.. സിനിമ നടിയെന്ന് പറഞ്ഞും ആലോചനകള്‍ മുടങ്ങി: ഷംന കാസിം

താന്‍ വിവാഹം കഴിക്കുന്നതിന് മുമ്പ് ബന്ധുക്കളില്‍ നിന്നും വന്ന ചോദ്യങ്ങളെ കുറിച്ച് പറഞ്ഞ് നടി ഷംന കാസിം. ഒക്ടോബര്‍ 7ന് ആണ് ഷംന വിവാഹിതയായത്. ജെബിഎസ് ഗ്രൂപ്പ് ഫൗണ്ടറും ചെയര്‍മാനുമായ ഷാനിദ് ആണ് വരന്‍. തന്റെ വിവാഹം നീണ്ടു പോയതിനെ കുറിച്ചാണ് ഷംന ഇപ്പോള്‍ സംസാരിക്കുന്നത്.

താന്‍ വിവാഹം കഴിക്കാത്തതിനെ പറ്റി മമ്മിയോട് എപ്പോഴും ചോദ്യം വരുമായിരുന്നു. കുടുംബത്തിലെ ഏത് ഫങ്ഷന് പോയാലും ഈ ചോദ്യങ്ങളാണ് വരിക. വിവാഹം വൈകുന്നത് കൊണ്ട് വേറെ കാസ്റ്റ്, റിലീജിയന്‍ ഒക്കെ നോക്കുന്നുണ്ടോ എന്നൊക്കെ ചോദിക്കും.

തന്റെ പ്രായത്തിലുള്ള കുടുംബത്തിലെ എല്ലാവരും വിവാഹം കഴിച്ചു. വിവാഹാലോചനകള്‍ നടക്കാന്‍ തുടങ്ങിയിട്ട് മൂന്ന് നാല് കൊല്ലമായി. പക്ഷെ എന്തൊക്കെയോ കാരണം കൊണ്ട് നടന്നില്ല. ചിലത് തനിക്ക് ഇഷ്ടമാവില്ല, തനിക്ക് ഇഷ്ടമായത് ചിലപ്പോള്‍ താന്‍ സിനിമാ നടി ആയത് കൊണ്ട് അവരുടെ ഫാമിലിക്ക് ഇഷ്ടപ്പെടില്ല.

പെണ്‍കുട്ടികള്‍ ജോലി ചെയ്ത് സമ്പാദിച്ച് സ്വന്തം കാലില്‍ നിന്ന ശേഷം മാത്രമേ വിവാഹം കഴിക്കാവൂ എന്നാണ് തന്റെ അഭിപ്രായം. മുപ്പത് വയസ്സാവുമ്പോഴേ പെണ്‍കുട്ടികള്‍ക്ക് പക്വത വരികയും സ്വന്തമായി ചിന്തിക്കാന്‍ തുടങ്ങുകയുമുള്ളു എന്നാണ് താന്‍ കരുതുന്നത് എന്ന് ഷംന പറഞ്ഞു.

Latest Stories

IPL 2024: 'ഇത് ഞാന്‍ ഒട്ടും പ്രതീക്ഷിച്ചില്ല'; ഇന്ത്യന്‍ ഇതിഹാസ താരത്തിന് നന്ദി പറഞ്ഞ് അഭിഷേക്

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ