ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റുമോ.....? ഷാജി കൈലാസ്

കടുവയിൽ സ്ത്രി കഥാപാത്രത്തിന്റെ പ്രാതിനിധ്യം കുറഞ്ഞ് പോയെന്നും ചിത്രം പക്ക മെയിൽ ഓറിയന്റഡ് ആണെന്നുമുള്ള വിമർശനങ്ങളും ഉയർന്നു വന്നതിനു പിന്നാലെ മറുപടിയുമായി ഷാജി കൈലാസ്. ബിഹൈൻഡ് വുഡ്‌സിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇക്കാര്യത്തെപ്പറ്റി സംസാരിച്ചത്.

സ്ത്രീകളാണ് വീട്ടിലെ രാജാവെന്നും ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റില്ലല്ലൊ എന്നുമാണ് അദ്ദേഹം അഭിമുഖത്തിനിടെ  പറയുന്നത്.  ‘ഫാമിലി സീക്വൻസിൽ രാത്രി കുര്യച്ചൻ തന്റെ പ്രശ്നങ്ങൾ പറഞ്ഞിട്ട് ഡൈനിങ് ടേബിളിൽ വന്നിരിക്കും.

ആ സമയം ആരും മിണ്ടുന്നില്ല. അപ്പോൾ അയാൾ ചോദിക്കുന്നുണ്ട് എന്താ മിണ്ടാത്തതെന്ന്. കുട്ടികളെയെല്ലാം ചേർത്ത് പിടിച്ചിട്ട് പറയും നിങ്ങൾ അല്ലെ എന്റെ ബലമെന്ന്. അതൊരു പിതാവാണ്. അവിടെ പ്രശ്നങ്ങൾ ഒന്നുമില്ല അപ്പോൾ ഭാര്യയുടെ ഒരു നോട്ടം വരുന്നുണ്ട്, സ്നേഹത്തോടെയും ശാസനയോടെയും കൂടിയാണത്.

അത് ഞങ്ങൾ ക്ലീനായാണ് ചിത്രത്തിൽ എടുത്തിരിക്കുന്നത്. സ്ത്രീകൾക്ക് പ്രാധാന്യം കൊടുത്തിരിക്കുകയാണ് അവിടെ.അവരാണ് ചെയ്യേണ്ടത് ഓരോ കാര്യങ്ങൾ. ആ രീതിയിലാണ് നമ്മൾ പ്രെസന്റ് ചെയ്തിരിക്കുന്നത്. പിന്നെ സ്പേസ് കൂടിയിട്ടില്ല എന്നേ ഉള്ളൂ.

ബഹളവും ആക്ഷനുമൊക്കെ വരുമ്പോൾ ഒരു സ്ത്രീയെ വലിച്ച് മുന്നിലിടാൻ പറ്റില്ലല്ലൊ. അതൊക്കെ ഒരു ശേഷിയാണെന്നും,’ ഷാജി കൈലാസ് കൂട്ടിച്ചേർത്തു. തെറ്റുകൾ പറ്റാത്ത മനുഷ്യരില്ലന്നും, തെറ്റുകൾ ചൂണ്ടിക്കാണിക്കുന്ന സ്ത്രിയാണ് ചിത്രത്തിലുള്ളത്. ഭാര്യയുടെ വാക്ക് കേട്ട് നായകൻ മാപ്പ് പറയുന്നുണ്ടെന്നും തിരക്കഥാകൃത്ത് ജിനു ജോസഫ് പറഞ്ഞു

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ