നാണമാവുന്നില്ലേ, അവഗണിച്ചിട്ടും ആര്യന്റെ പിന്നാലെ നടക്കാന്‍; അനന്യ പാണ്ഡേയ്ക്ക് ശകാരം

ചെറുപ്പത്തില്‍ ഒരുമിച്ച് കളിച്ച് വളര്‍ന്നവരാണ് ആര്യന്‍ ഖാനും അനന്യ പാണ്ഡേയും ഇപ്പോഴിതാ ഒരിക്കല്‍ തനിക്ക് ആര്യനോട് പ്രണയം തോന്നിയെന്ന് നടി തുറന്നുപറഞ്ഞിരുന്നു. പക്ഷേ അനന്യയെ കണ്ടാല്‍ മുഖം തിരിച്ച് പോവുകയാണ് ആര്യന്‍ ചെയ്യുന്നത്. വീഡിയോ സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായതോടെ നടിയെ പരിഹസിക്കുകയാണ് ആരാധകര്‍.

അടുത്തിടെ കോഫി വിത് കരണ്‍ എന്ന ചാറ്റ് ഷോ യില്‍ അതിഥിയായി അനന്യ പാണ്ഡെ എത്തിയിരുന്നു. രസകരമായ ചോദ്യങ്ങല്‍ക്കിടയില്‍ ക്രഷ് തോന്നിയ താരങ്ങളെ കുറിച്ച് കരണ്‍ ചോദിച്ചു. പെട്ടെന്നാണ് ആര്യന്‍ ഖാനോട് തനിക്കൊരു ക്രഷ് ഉണ്ടായിരുന്നതായി താരപുത്രി വെളിപ്പെടുത്തുന്നത്.

ഈ വെളിപ്പെടുത്തലിന് പിന്നാലെ മാസങ്ങള്‍ക്ക് മുന്‍പ് പുറത്തുവന്ന ഒരു വീഡിയോ വൈറലായിരുന്നു. നടി മാധൂരി ദീക്ഷിതിന്റെ പുത്തന്‍ സിനിമയുടെ സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാന്‍ ആര്യന്‍ ഖാനും എത്തിയിരുന്നു. ആര്യനൊപ്പം സഹോദരി സുഹാനയും ഉണ്ട്. പാര്‍ട്ടിയില്‍ പങ്കെടുക്കാനെത്തിയ അനന്യ, ആര്യനെ കണ്ടതും സംസാരിക്കാനായി വന്നു. എന്നാല്‍ മുഖം താഴ്ത്തി നടിയെ അവഗണിച്ച് കൊണ്ട് പോവുകയാണ് താരപുത്രന്‍ ചെയ്തത്.

ഇപ്പോഴിതാ വീണ്ടും അടുത്തിടെ ആര്യനില്‍ നിന്നും അവഗണന കിട്ടുന്ന അനന്യയുടെ വീഡിയോയാണ് വൈറലാവുന്നത്. ഞായറാഴ്ച സുഹൃത്തുക്കളുടെ കൂടെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അനന്യയും ആര്യനും. പാര്‍ട്ടിയ്ക്ക് ശേഷം പുറത്തേക്ക് ഇറങ്ങി വന്ന അനന്യ ആര്യനെ കണ്ടതോടെ സംസാരിക്കാന്‍ ചെന്നു. പെട്ടെന്ന് മുഖം തിരിച്ച് പ്രതികരിക്കാതെ മാറി നില്‍ക്കുകയാണ് താരം ചെയ്തത്.

ഇതെല്ലാം കണ്ട് അനന്യയെ ശകാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ആരാധകര്‍. എന്തിനാണ് ഇത്രയും അവഗണിച്ചിട്ടും ആര്യനെ കാണാന്‍ പിന്നാലെ പോകുന്നതെന്നാണ് അവരുടെ ചോദ്യം.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ