'ടൈറ്റില്‍ ക്രെഡിറ്റ്‌സ് തീരും മുന്‍പ് പ്രദര്‍ശനം നിഷ്‌ക്കരുണം അവസാനിപ്പിച്ചത് വേദനിപ്പിച്ചു'; ജന്മദിനത്തിന് 'മായാനദി' കാണാന്‍ പോയ അനുഭവം വിവരിച്ച് ഷഹബാസ് അമന്‍

ജന്മദിനത്തിന് കോഴിക്കോട് റീഗളില്‍ മായാനദി കാണാന്‍ പോയ അനുഭവം പങ്കുവച്ച് ഗായകന്‍ ഷഹബാസ് അമന്‍.

മികച്ച സ്‌ക്രീനിംഗ്! സമ്പൂര്‍ണ്ണ നിശബ്ദത! നല്ലൊരു അനുഭവം! വേദന തോന്നിയ ഏക കാര്യം എറ്റവും ഒടുവില്‍ മായാനദി എന്നെഴുതിക്കാണിക്കുമ്പോള്‍ നിഷ്‌ക്കരുണം ഓപ്പറേറ്റര്‍ പ്രദര്‍ശ്ശനം അവസാനിപ്പിച്ചതാണു! അങ്ങനെ ഒരിക്കലും ചെയ്യരുത്.മിഴിയില്‍ നിന്നും എന്ന പാട്ടിന്റെ ഒരു സ്ലോ പോയ്‌സണിംഗ് വേര്‍ഷന്‍ ഉണ്ട് അന്നേരം അവിടെ.കനം തൂങ്ങിയ നെഞ്ചില്‍ ഒരു കല്ല് കെട്ടി വെക്കുന്ന അനുഭവം.സംവിധായകന്‍ അങ്ങനെയാണു ഓരോ സെറ്റ് കാണികള്‍ക്കുമുള്ള സെന്റോഫ് ഒരിക്കിയിരിക്കുന്നത്.എന്നുവെച്ചാല്‍ അത് മായാനദി ക്രാഫ്റ്റിന്റെ ഭാഗമാണു!- ഷഹബാസ് ഫെയ്‌സ്ബുക്ക് പോസറ്റിലൂടെ പറഞ്ഞു

ഫെയ്‌സ്ബുക്ക് പോസറ്റിന്റെ പൂര്‍ണരൂപം

ഇന്നലെ ജന്മദിനം ആശംസിച്ച എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും തരുന്നു,നിറയേ സ്‌നേഹം! മെസ്സേജ് അയച്ച ഓരോരുത്തര്‍ക്കും ഒരു പിങ്ക് ഹൃദയ ചിഹ്നമെങ്കിലും തിരിച്ച് നല്‍കിയിട്ടുണ്ട്! കൂടാതെ ഇനി വരാനിരിക്കുന്ന ബിലേറ്റഡ് വിഷസുകള്‍ക്കും മുങ്കൂറായി എടുത്ത് വെച്ചിട്ടുണ്ട് ഒരു ചുവന്ന റോസ! ഇതൊക്കെ എന്ത് എന്ന നിസ്സംഗ നിരീക്ഷകര്‍ക്കടക്കം ഉണ്ട് ഹൃദയ പ്രാര്‍ത്ഥന. അധികം പേരും മായാനദിയും കൂടി ചേര്‍ത്താണു വിഷ് ചെയ്തത്! ബെര്‍ത്ത്‌ഡേ സമയത്ത് ഇതുവരെ കാണാത്തവര്‍ക്കടക്കം പാട്ടിന്റെ ഒരു നുള്ള് “മായാമധുരം” നന്ദിസൂചകമായി തിരിച്ചു നല്‍കാന്‍ സാധിച്ചത് ഇരട്ടി സന്തോഷം തരുന്ന കാര്യം തന്നെയാണു! ഓരോ ദിവസവും പുതിയതായി ജനിക്കാന്‍ ശ്രമിക്കുന്ന ഒരാളായത് കൊണ്ടും ശ്രമിച്ചാലും ഇല്ലെങ്കിലും അങ്ങനെയാണു നാച്ചുറലി സംഭവിക്കുന്നത് എന്ന് വിശ്വസിക്കുന്നത് കൊണ്ടും പ്രത്യേകിച്ച് ആഘോഷങ്ങള്‍ ഒന്നുമുണ്ടായില്ല.കോട്ടയത്തെ പ്രിയപ്പെട്ട അലക്‌സച്ചന്‍ ക്രിസ്തുമസ് ദിനം ലക്ഷ്യമാക്കി ഒരു കേക്ക് ഒരു ദൂതന്‍ വഴി വീട്ടിലേക്കെത്തിക്കാന്‍ ശ്രമിച്ചിരുന്നു 25 നു.

ഞങ്ങളിവിടെ ഇല്ലാതിരുന്നതിനാല്‍ യാദൃശ്ചികമാം വിധം സ്വാഭാവികമായി ആ കേക്ക് കറങ്ങിത്തിരിഞ്ഞ് സ്വന്തം ജന്മദിനത്തില്‍ തന്നെ ഏറ്റുവാങ്ങാനായതാണു ഇന്നലെ പ്ലാന്‍ ചെയ്യാതെ സംഭവിച്ച ഒരേയൊരാഘോഷം! പിന്നീട് രാത്രി, ആമിയോടും പാപ്പയോടും ഒപ്പം കോഴിക്കോട് റീഗളില്‍ മായാനദി കാണാന്‍ പോയി! മികച്ച സ്‌ക്രീനിംഗ്! സമ്പൂര്‍ണ്ണ നിശബ്ദത! നല്ലൊരു അനുഭവം! വേദന തോന്നിയ ഏക കാര്യം എറ്റവും ഒടുവില്‍ മായാനദി എന്നെഴുതിക്കാണിക്കുമ്പോള്‍ നിഷ്‌ക്കരുണം ഓപ്പറേറ്റര്‍ പ്രദര്‍ശ്ശനം അവസാനിപ്പിച്ചതാണു! അങ്ങനെ ഒരിക്കലും ചെയ്യരുത്.മിഴിയില്‍ നിന്നും എന്ന പാട്ടിന്റെ ഒരു സ്ലോ പോയ്‌സണിംഗ് വേര്‍ഷന്‍ ഉണ്ട് അന്നേരം അവിടെ.കനം തൂങ്ങിയ നെഞ്ചില്‍ ഒരു കല്ല് കെട്ടി വെക്കുന്ന അനുഭവം.സംവിധായകന്‍ അങ്ങനെയാണു ഓരോ സെറ്റ് കാണികള്‍ക്കുമുള്ള സെന്റോഫ് ഒരിക്കിയിരിക്കുന്നത്.

എന്നുവെച്ചാല്‍ അത് മായാനദി ക്രാഫ്റ്റിന്റെ ഭാഗമാണു! അല്ലാതെ ക്രെഡിറ്റ് കാര്‍ഡിനുള്ള പശ്ച്ചാത്തല സംഗീതമല്ല.റെക്‌സിന്റെ സെന്‍സിബിള്‍ ബിജിയെം സ്‌കോര്‍ എന്‍ഡ് ചെയ്യുന്നത് അങ്ങനെയാണു!അതാണു ഒരു ഓപ്പറേറ്റര്‍ തകര്‍ക്കുന്നത്.അറിഞ്ഞുകൊണ്ട് ആവണമെന്നില്ല.പക്ഷേ അത് സ്‌നേഹത്തോടെ തിരുത്തപ്പേടേണ്ടതാണു! അങ്ങനെയിരിക്കെ, മായാനദി രണ്ടാം തവണ കണ്ടിറങ്ങി കാര്‍ ഓടിച്ച് വരുമ്പോള്‍ സ്‌ക്രീനില്‍ നിന്നും കൂടെ വന്നത് തീര്‍ച്ചയായും ഒന്നാമതായി അപ്പുവും അവള്‍ക്ക് ജീവന്‍ നല്‍കിയ ഐശ്യര്യയും തന്നെ! എന്നാല്‍ ആലോചിച്ചപ്പോള്‍ കൂടുതല്‍ ഹോണ്ട് ചെയ്തത് മാത്തനും ഷാജിആശാനും തമ്മിലുള്ള അണ്‍ ടോള്‍ഡ് ലൗ സ്റ്റോറിയാറ്റിരുന്നു എന്ന് പറയാതെ വയ്യ..അത് ഒരു ഒന്നൊന്നര ബന്ധം തന്നെയാണു!
ചിലപ്പോള്‍ ഓരോ കാഴ്ച്ചയിലും വേറെ വേറെ റിലേഷന്‍സാവാം ആകര്‍ഷിക്കുന്നുണ്ടാവുക. അറിയില്ല!

ഏതായാലും ജനിച്ചീസത്തില്‍ അസാന്നിധ്യത്തിന്റെ സാന്നിധ്യത്തില്‍ ഇരട്ടി മധുരം പുരട്ടിയ മായാനദി ടീമിനും ആശംസകളും അഭിനന്ദനങ്ങളും അറിയിച്ച ,

എല്ലാവരോടും സ്‌നേഹം…….!

https://www.facebook.com/photo.php?fbid=1550862288362830&set=a.273755206073551.62794.100003172201147&type=3&theater

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക