അത്തരം സിനിമകളാണ് സിനിമാവ്യവസായത്തെ താങ്ങിനിര്‍ത്തുന്നത്, അതൊക്കെ വേണം എന്ന പക്ഷക്കാരനാണ് ഞാന്‍; വ്യക്തമാക്കി ഷാഫി

മലയാളി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ധാരാളം ഹിറ്റ് കോമഡി സിനിമകളുടെ ശില്‍പ്പിയാണ് ഷാഫി. സിനിമകള്‍ ഇറങ്ങിയിട്ട് വര്‍ഷങ്ങളായെങ്കിലും ട്രോളുകളിലെ കഥാപാത്രങ്ങളായും ചാറ്റ് സ്റ്റിക്കറുകളായും ഇവര്‍ ഇപ്പോഴും നിറഞ്ഞുനില്‍ക്കുന്നു. ഇപ്പോഴിതാ വ്യത്യസ്ത ജോണറുകളില്‍പ്പെട്ട സിനിമകളെക്കുറിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അദ്ദേഹം. തിയേറ്ററുകളില്‍ ആളെ കയറ്റുന്ന കോമഡി മാസ് സിനിമകളാണ് സിനിമവ്യവസായത്തെ താങ്ങി നിര്‍ത്തുന്നതെന്നും അവ അനിവാര്യമാണെന്നും ഷാഫി പറയുന്നു.

അദ്ദേഹത്തിന്റെ വാക്കുകള്‍

വാര്‍ ഫിലിം, സെന്റിമെന്റല്‍ ഫിലിം ഒഴികെ എല്ലാ സിനിമയും ഞാന്‍ കാണാറുണ്ട്. ഓരോരുത്തര്‍ക്കും ഓരോ ഇഷ്ടങ്ങളല്ലേ. വിമര്‍ശനങ്ങളെയും അഭിനന്ദനങ്ങളെയും ഒരേ പോലെ കാണുന്നു. റിയലസ്റ്റിക് സിനിമകള്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. സാഹചര്യം ഒത്തുവന്നാല്‍ ചെയ്യും. മലയാളസിനിമയില്‍ കലാമൂല്യമുളള ചിത്രങ്ങള്‍ ചെയ്യുന്ന ഒരുപാട് സംവിധായകരുണ്ട്. എന്നാല്‍ തിയറ്ററില്‍ ആളുകളെ കേറ്റുന്ന മാസ്സ്, കോമഡി സിനിമകളും വേണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. കാരണം അത്തരം സിനിമകളാണ് സിനിമാവ്യവസായത്തെ തങ്ങിനിര്‍ത്തുന്നത്.

Latest Stories

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം