'പ്രേമത്തില്‍ സേതുലക്ഷ്മി ചേച്ചി ഉണ്ടായിരുന്നു, അതൊരു തിക്താനുഭവമായി എന്റടുത്ത് പറയാറുണ്ട്'

അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത “പ്രേമം” മലയാളക്കരയില്‍ തരംഗമായിരുന്നു. നിവിന്‍ പോളി നായകനായെത്തിയ ചിത്രത്തിന്റെ ആരും അറിയാതെ പോയ ഒരു പിന്നാമ്പുറം പങ്കുവെച്ചിരിക്കുകയാണ് ശബരീഷ് വര്‍മ്മ. നടി സേതുലക്ഷ്മിയും പ്രേമത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചിരുന്നു എന്ന കാര്യമാണ് ശബരീഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

“”സേതുലക്ഷ്മി ചേച്ചി എപ്പോ കണ്ടാലും പറയുന്ന ഒരു കാര്യമുണ്ട്. സേതുലക്ഷ്മി ചേച്ചി പ്രേമത്തില്‍ അഭിനയിച്ചിട്ടുണ്ട്. പക്ഷേ സിനിമയില്‍ ആരും ചേച്ചിയെ കണ്ടിട്ടുണ്ടാവില്ല. ഇതൊരു തിക്താനുഭവമായി പല സ്ഥലത്ത് വെച്ചും ചേച്ചി എന്റടുത്ത് പറയാറുണ്ട്. കോളജില്‍ ഒരു പ്രധാന ക്യാരക്ടറിനെയാണ് സേതുലക്ഷ്മി ചേച്ചി അവതരിപ്പിച്ചിട്ടുള്ളത്. അത് അവസാനം എഡിറ്റ് ചെയ്ത് കളയണ്ടി വന്നു. സേതുലക്ഷ്മി ചേച്ചിയുടെ മോശം പ്രകടനമായത് കൊണ്ടോ അങ്ങനെയൊന്നുമല്ല. തിരക്കഥ ഡൈവേര്‍ട്ട് ആയി പോകുന്നു എന്നതു കൊണ്ടാണ് അത് മാറ്റിയത്.””

“”പ്രേമം വലിയ ഹിറ്റായപ്പോ ചേച്ചി എല്ലാവരോടും പറഞ്ഞു ഞാനും അഭിനയിച്ച പടമാണ് നിങ്ങള്‍ കണ്ടിട്ട് എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ എല്ലാരും പറഞ്ഞു അതിന് ചേച്ചിയെ ഞങ്ങളാരും കണ്ടില്ലാല്ലോന്ന്. അത് ഭയങ്കര വിഷമത്തോടെ ചേച്ചി അത് പറയാറുണ്ട്. ഇനി വിളിച്ചാല്‍ ഞാന്‍ വരില്ലാന്ന് ഇപ്പോഴും തമാശയോടെ ചേച്ചി പറയാറുണ്ട്. പ്രേമത്തില്‍ അഭിനയിച്ചിട്ടും പുറത്താരും അറിയാണ്ട് പോയ ഒരാളാണ് സേതു ലക്ഷ്മി ചേച്ചി”” എന്ന് ശബരീഷ് സൗത്ത്‌ലൈവിനോട് പറഞ്ഞു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല