എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ അത് ഏറ്റെടുക്കും, പെൺസുഹൃത്തിനെ വിവാഹം ചെയ്ത വീഡിയോയിൽ വിശദീകരണവുമായി നടി പ്രാർത്ഥന

മലയാളം സീരിയൽ നടി പ്രാർത്ഥനയും സുഹൃത്തും മോഡലുമായ അൻസിയയും തമ്മിലുളള വിവാഹ വീഡിയോ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു. ക്ഷേത്രനടയിൽ വച്ച് പരസ്പരം താലി ചാർത്തുന്നതും പുഷ്പഹാരം അണിയിക്കുന്നതും സിന്ദൂരും തൊടുവിക്കുന്നതുമെല്ലാം ഈ വൈറൽ വീഡിയോയിൽ കാണാമായിരുന്നു. വിത്ത് മൈ പൊണ്ടാട്ടി എന്ന കാപ്ഷനിലാണ് പ്രാർത്ഥനയ്ക്കൊപ്പമുളള ചിത്രം അൻസിയ പങ്കുവച്ചത്. ഞാൻ എന്റെ പ്രിയ സുഹൃത്തിനെ വിവാഹം ചെയ്തു. ടോക്സിക്കായുളള റിലേഷൻഷിപ്പിനേക്കാൾ പതിന്മടങ്ങ് നല്ലത് അൻസിയ എന്ന് വിവാഹ വീഡിയോക്കൊപ്പം പ്രാർത്ഥനയും കുറിച്ചു.

ഇതിന് പിന്നാലെ പലതരത്തിലുളള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ വന്നത്. ഇരുവരും സ്വവർ​ഗാനുരാ​ഗികളാണോ, യഥാർത്ഥത്തിൽ നടന്ന വിവാഹമാണോ എന്നിങ്ങനെയുളള ചോദ്യങ്ങളുമായി നിരവധി പേർ എത്തി. ഒടുവിൽ എല്ലാവർക്കുമുളള മറുപടിയുമായി പ്രാർഥന തന്നെ രം​ഗത്തെത്തിയിരിക്കുകയാണ്. വൈറലാകാൻ വേണ്ടിയാണ് പെൺസുഹൃത്തിനെ വിവാഹം കഴിക്കുന്നതെന്ന രീതിയിൽ റീൽ വീഡിയോ ചെയ്തതെന്ന് പ്രാർത്ഥന വെളിപ്പെടുത്തി.

എന്ത് തോന്ന്യാസം കാണിച്ചാലും മലയാളികൾ ഏറ്റെടുക്കുമെന്നും വൈറലാകാൻ വേണ്ടിയാണ് ഇങ്ങനെയൊരു വീഡിയോ ചെയ്തതെന്നും നടി പറഞ്ഞു. തെലുങ്ക് താരങ്ങൾ ചെയ്തത് പോലൊരു റീൽ റിക്രീയേറ്റ് ചെയ്യാൻ നോക്കിയതാണ്. മലയാളികൾ അത് എങ്ങനെ എടുക്കും എന്ന് അറിയാൻ വേണ്ടിയിട്ടു ചെയ്തതാണ്. എന്നാൽ അവർ അത് ഏറ്റെടുത്ത് വൈറലാക്കിയെന്നും നല്ല കമന്റുകളും ലഭിച്ചെന്നും പ്രാർത്ഥന കൂട്ടിച്ചേർത്തു. ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. അൻസി വിവാഹം കഴിച്ചതാണ്. ഒരു കുഞ്ഞും ഉണ്ട്. അൻസിയുടെ കുഞ്ഞാണ് വീഡിയോയിലുളളത്, പ്രാർത്ഥന പറഞ്ഞു.

പ്രാർത്ഥനയുടെ തുറന്നുപറച്ചിൽ വീഡിയോയ്ക്ക് പിന്നാലെ നടിയെ വിമർശിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. ഇത്തരത്തിൽ തമാശയ്ക്ക് വേണ്ടി സ്വവർ​ഗ വിവാഹം കഴിച്ച് വീഡിയോ ചെയ്യുന്നത് യഥാർത്ഥത്തിലുളള സ്വവർ​ഗ വിവാഹത്തെ കൂടി അപമാനിക്കലാണ് എന്നാണ് ഒരാൾ കമന്റിട്ടത്.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്