ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, പേടിച്ച് മൂലയില്‍ പോയി ഒളിക്കുമെന്ന് ഒരു തീക്കുട്ടിയും കരുതണ്ട..; രാഹുലിനെ പിന്തുണച്ച് സീമ ജി നായര്‍

ലൈംഗികാരോപണത്തിന് പിന്നാലെ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിന്റെ ചാറ്റും സംഭാഷണങ്ങളും പുറത്തുവന്നത് വിവാദമാവുകയാണ്. ഇതിനിടെ രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി സീമ ജി നായര്‍. ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ലെന്നും തെറ്റ് ചെയ്താല്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം എന്നാണ് സീമ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

നേരത്തെയും രാഹുലിനെ പിന്തുണച്ച് നടി എത്തിയിരുന്നു. ഇതിനെതിരെ കടുത്ത സൈബര്‍ ആക്രമണവും നടന്നിരുന്നു. രാഹുലിനു വേണ്ടി പിആര്‍ ചെയ്യുന്നു എന്നായിരുന്നു സീമയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണം. സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ചു കൊണ്ടാണ് സീമയുടെ പുതിയ പോസ്റ്റ്.

സീമ ജി നായരുടെ കുറിപ്പ്:

ശുഭദിനം. ഇന്നലെ ചില പ്രശ്‌നങ്ങള്‍ വീണ്ടും ഉടലെടുത്തിട്ടുണ്ട്, അതിന്റെ പേരില്‍ സൈബര്‍ അറ്റാക്കും തുടങ്ങിയിട്ടുണ്ട്, അതില്‍ ‘തീക്കുട്ടി’ എന്ന മുഖമില്ലാത്ത വ്യക്തിയില്‍ നിന്നും ഏറ്റവും അധികം ആക്ഷേപിച്ചുകൊണ്ടു എനിക്കെതിരെ പോസ്റ്റ് വന്നിട്ടുണ്ട്, (തീക്കുട്ടി പറയുന്നത് എന്റെ സമയം ആയി എന്നാണ്, ദൈവം തമ്പുരാന്‍ തീകുട്ടിയുടെ രൂപത്തില്‍ അവതരിച്ചു എന്നുള്ളത് അടിയന്‍ അറിഞ്ഞില്ല. പൊറുക്കണേ മുഖം ഇല്ലാത്ത തമ്പുരാനെ) ഞാന്‍ രാഹുലിന് വേണ്ടി കഴിഞ്ഞ 3 മാസമായി പിആര്‍ വര്‍ക്ക് ചെയ്യുകയായിരുന്നുവെന്ന്, പിന്നെ ആവശ്യത്തില്‍ കൂടുതല്‍ എഴുതിയിട്ടുണ്ട്,

അതിന്റെ താഴെ വന്നു ഈ പോസ്റ്റ് കാത്തിരുന്നതുപോലെ ആക്ഷേപങ്ങള്‍ വളരെ കൂടുതലുണ്ട്, ഇനി ഞാന്‍ പറയട്ടെ, ഏത് തീക്കുട്ടി വന്ന് എന്തെഴുതിയാലും, തേനീച്ച കൂട് ഇളകിയപോലെ സൈബര്‍ അറ്റാക്ക് വന്നാലും, ഞാന്‍ എന്റെ സ്റ്റേറ്റ്‌മെന്റില്‍ ഉറച്ചു നില്‍ക്കും, (ആദ്യം ഞാന്‍ രാഹുലിന് വേണ്ടി ഇട്ട പോസ്റ്റില്‍ എഴുതിയ വാചകം ഇപ്പോളും എഴുതുന്നു) അന്നും ഇന്നും പറയുന്നു, തെറ്റ് ചെയ്താല്‍ ശിക്ഷിക്കപ്പെടണം, അത് തെറ്റ് ചെയ്താല്‍ മാത്രം, ഒരു പുരുഷന് മാത്രമായി തെറ്റ് സംഭവിക്കില്ല, അതുകൊണ്ടു ഇതൊക്കെ കേട്ട് പേടിച്ചു മൂലയില്‍ പോയി ഞാന്‍ ഒളിക്കുമെന്നു ഒരു തീക്കുട്ടിയും കരുതണ്ട.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി