ശാന്തി സീമയായതിനു പിന്നിൽ ഒരു കഥയുണ്ട്: തുറന്ന് പറഞ്ഞ് സീമ

അവളുടെ രാവുകള്‍ എന്ന ഒറ്റ ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടിയാണ് സീമ.  സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ശാന്തി എന്ന തൻ്റെ  പേര് മാറ്റത്തെ കുറിച്ചും തുറന്ന് പറ‍ഞ്ഞ് സീമ പറഞ്ഞ വാക്കുകളാണ് ശ്ര​ദ്ധ നേടുന്നത്. ഫ്ളവേഴ് ഒരു കോടി എന്ന പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് സീമ മനസ്സ് തുറന്നത്. 1977ആ​ഗസ്റ്റ് 15 നാണ് തനിക്ക് സ്വാതന്ത്ര്യം കിട്ടിയതെന്ന് പറഞ്ഞാണ് സീമ മനസ്സ് തുറന്നത്.

തന്റെ ഡാൻസ് മാസ്റ്ററുമായി ഉടക്കിയാണ് താൻ സിനിമയിലേയ്ക്ക് എത്തിയത്. മാസ്റ്ററിനോട് ഉടക്കിയതിന്റെ അടുത്ത ദിവസം അരുണാചലം സ്റ്റുഡിയോയിൽ തനിക്ക് ഒരു ഡാൻസ് പ്രോ​ഗാം ഉണ്ടായിരുന്നു. അതിന് താൻ എത്തിയപ്പോൾ മുതൽ മാധവൻ മാസ്റ്റർ തന്നോട് അഭിനയിക്കാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ഇല്ലാ എന്ന് ആദ്യം പറ‍ഞ്ഞിരുന്നെങ്കിലും പിന്നീട് അമ്മയോട് ചോദിച്ചിട്ട് പറയാമെന്ന് താൻ പറഞ്ഞു.

അങ്ങനെ അമ്മയോട് ചോദിച്ചപ്പോൾ. അമ്മ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അന്ന് വെെകുന്നേരം അമ്മയെയും കൂട്ടി താൻ മഹാബലിപുരത്ത് എത്തി നിർമ്മാതാവായിരുന്ന മെയ്ദിനെ കണ്ടു. അടുത്ത ദിവസം ഷൂട്ടിങ്ങിനായി പോയി ഹെെദരബാദിലേയ്ക്ക് പോയി. ഹെെദബാദിലെത്തി ഷൂട്ടിങ്ങ് ലൊക്കേഷനിലേയ്ക്ക് നടക്കുന്ന വഴി വിജയേട്ടനാണ് തനിക്ക് സീമ എന്ന പേര് നൽകിയത്.

അന്ന് ആ പേരിന്റെ അർത്ഥമെന്താണ് എന്ന് മല്ലിക ചോദിച്ചപ്പോൾ ‘അതിര്’ എന്ന് വിജയേട്ടൻ മറുപടി നൽകി. അന്ന് മുതൽ താൻ സീമയാണ്. ആ​ഗസ്റ്റ് 19 നാണ് തന്റെ പേര് മാറ്റിയത്. അന്ന് തൊട്ട് ഇന്ന് വരെ തന്റെ ബെർത്ത് ഡേ ആ​ഗസ്റ്റ് 19 നാണ് ആഘോഷിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ