മമ്മൂട്ടി അടുത്തു വന്ന് ഹലോ എന്നു പറഞ്ഞപ്പോള്‍ മറുപടി പറയാനാകാതെ സണ്ണി ലിയോണ്‍ പേടിച്ചു വിറച്ചു നില്‍ക്കുകയായിരുന്നു: തിരക്കഥാകൃത്ത് ഉദയകൃഷ്ണ

മമ്മൂട്ടി ചിത്രം മധുരരാജ റിലീസിംഗിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ ഒരു ഐറ്റം പെര്‍ഫോമന്‍സുമായി ബോളിവുഡ് നടി സണ്ണി ലിയോണും എത്തുന്നുണ്ടെന്നത് ശ്രദ്ധേയമാണ്. മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാനെത്തും മുമ്പെ സണ്ണി ലിയോണ്‍ താരത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തിയിരുന്നുവെന്ന് പറയുകയാണ് മധുരരാജയുടെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ. സെറ്റില്‍ മമ്മൂട്ടിയെ കണ്ടപ്പോള്‍ സണ്ണി ലിയോണ്‍ പേടിച്ചു പോയെന്നും ഉദയകൃഷ്ണ പറയുന്നു.

“ചിത്രത്തില്‍ അഭിനയിക്കാന്‍ വരുന്നതിനു മുമ്പേ സണ്ണി ലിയോണ്‍ മമ്മൂട്ടിയെ പറ്റി പഠിച്ചിരുന്നു. ചൂടന്‍ പ്രകൃതക്കാരനാണെന്നും സ്ത്രീകളോട് തീരെ അടുത്തിടപെടാത്ത ആളാണെന്നുമൊക്കെയുള്ള കാര്യങ്ങള്‍ പലരില്‍ നിന്നും അറിഞ്ഞിരുന്നു. അതിനാല്‍ ഒരു ഭയം അവര്‍ക്കുണ്ടായിരുന്നു. രണ്ടാമത്തെ ദിവസമാണ് മമ്മൂട്ടി ലൊക്കേഷനിലേക്ക് വരുന്നത്. അതും 25 പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയും സിംഹത്തല കൊത്തിയ വളയും കപ്പട മീശയും എല്ലാംകൂടി ഒരു രാജാപ്പാട്ട് ലുക്കില്‍. മമ്മൂട്ടിയെ കണ്ട മാത്രയില്‍ അവരുടെ കാലു രണ്ടും കൂട്ടിയിടിക്കാന്‍ തുടങ്ങി. അദ്ദേഹം അടുത്തേക്കു വന്ന് ഹലോ എന്നു പറഞ്ഞപ്പോള്‍, മറുപടി പറയാനാവാതെ അവരുടെ ചുണ്ടുകള്‍ വിറയ്ക്കുന്നത് ഞങ്ങള്‍ക്ക് കാണാമായിരുന്നു. പിന്നീട് ഞങ്ങളൊക്കെ മമ്മുക്കയോട് അടുത്തിടപഴകുന്നത് കണ്ടപ്പോഴാണ് അവരുടെ പേടി പോയത്.” മനോരമയുമായുള്ള അഭിമുഖത്തില്‍ ഉദയകൃഷ്ണ പറഞ്ഞു.

ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ഉണ്ടെന്നുള്ളത് നേരത്തേ തീരുമാനിച്ചതാണെന്നും ഉദയകൃഷ്ണ പറഞ്ഞു. ആരാകണം ഡാന്‍സര്‍ എന്ന് ആലോചിച്ചപ്പോള്‍ സണ്ണി ലിയോണിന്റെ പേര് ഉയര്‍ന്നു വന്നു. ഉടന്‍ തന്നെ വൈശാഖ് അവരുടെ വ്യൂവര്‍ഷിപ് നോക്കി. അവരാണ് ടോപ്പ്. മമ്മൂട്ടി എങ്ങിനെ പ്രതികരിക്കുമെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍, “”അവരൊക്കെ മലയാളത്തിലേക്കു വരുമോ”” എന്ന മറുചോദ്യമായിരുന്നു അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും ഉദയകൃഷ്ണ പറഞ്ഞു.

പുലിമുരുകന്റെ വന്‍ വിജയത്തിന് ശേഷം വൈശാഖ്, ഉദയകൃഷ്ണ, പീറ്റര്‍ ഹെയ്ന്‍ ടീം ഒന്നിക്കുന്ന ചിത്രമാണ് മധുരരാജ. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് നെല്‍സണ്‍ ഐപ്പാണ്. ഷാജി കുമാറാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറിന്റേതാണ് സംഗീതം. ചിത്രം ഏപ്രില്‍ 12 ന് തിയേറ്ററുകളിലെത്തും.

Latest Stories

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍

പ്രസംഗത്തിലൂടെ അധിക്ഷേപം; കെ ചന്ദ്രശേഖര റാവുവിന് 48 മണിക്കൂര്‍ വിലക്കേര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് കമ്മീഷന്‍