ജോസഫ് സിനിമ റിയല്‍ സ്‌റ്റോറിയല്ല, സാങ്കല്‍പികം മാത്രം, അവയവദാനം സംബന്ധിച്ച് നിലവിലെ വിവാദങ്ങള്‍ തെറ്റിദ്ധാരണ മൂലം- തിരക്കഥാകൃത്ത് ഷാഹി കബീര്‍

ജോസഫ് സിനിമ റിയല്‍ സ്‌റ്റോറിയല്ലെന്നും സാങ്കല്‍പികം മാത്രമാണെന്നും വിശദീകരിച്ച് ചിത്രത്തിന്റെ തിരക്കഥാകൃത്ത് ഷാഹി കബീര്‍. അവയവദാനം സംബന്ധിച്ച് തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്. അവയവദാനത്തിന്റെ മഹത്വം ജനങ്ങളില്‍ എത്തിക്കുന്നതിന്റെ ഭാഗമായി കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

“ഞാനൊരു പോലീസുകാരനായിരുന്നത് കൊണ്ട് ഇതൊരു യഥാര്‍ത്ഥ സംഭവമാണെന്ന് പലരും കരുതുന്നുണ്ട്. സത്യത്തില്‍ അങ്ങിനെയല്ല. കഥ മാത്രമാണ്. ഇതൊരു ഫിക്ഷന്‍ മാത്രമാണെന്ന് ഞാന്‍ പറഞ്ഞിട്ടുണ്ട്. ഒരു സിനിമയ്ക്കപ്പുറത്തേക്ക് മറ്റുള്ളവരെ ദ്രോഹിക്കുന്ന ഒന്നായി മാറേണ്ട ആവശ്യമില്ലല്ലോ. അവര്‍ അവരുടെ ഡോക്ടര്‍ ബുദ്ധിയിലും ഞാനെന്റെ പോലീസ് ബുദ്ധിയിലും വിശ്വസിക്കുന്നു. എന്റെ പോലീസ് ബുദ്ധിയില്‍ പറഞ്ഞ കാര്യങ്ങള്‍ പൊതുജനം കൂടുതല്‍ വിശ്വസിച്ചു.”

അവയവം ലഭിക്കാന്‍ കാത്തു കിടക്കുന്നവരുടെ എണ്ണം വളരെ കൂടുതലാണ്. നമ്മളായിട്ട് അതിനൊരു തടസ്സമാകരുത്. മറ്റുഭാഷകളിലൊക്കെ ഇതേ പ്രമേയത്തെ അടിസ്ഥാനമാക്കിയുള്ള നോവലുകളും സിനിമകളുകളുമൊക്കെ ഇറങ്ങിയിട്ടുണ്ട്. പക്ഷേ അതൊക്കെ സിനിമയായിട്ട് തന്നെയാണ് അവിടെയുള്ളവര്‍ കണക്കാക്കുന്നത്. പക്ഷേ ഇവിടെയെത്തിയപ്പോള്‍ ചിലരെങ്കിലും ഇത് ശരിയാണെന്ന് വിശ്വസിച്ചു- ഷാഹി സൌത്ത് ലൈവിനോട് പറഞ്ഞു.

ജോസഫ് സിനിമയുടെ പ്രമേയത്തിനെതിരെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നു വന്നത്. അവയവ ദാനത്തെക്കുറിച്ച് പൊതു സമൂഹത്തില്‍ വലിയ തെറ്റിദ്ധാരണകളാണ് ചിത്രം സൃഷ്ടിക്കുന്നതെന്ന ആരോപണവുമായാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനുള്‍പ്പെടെ രംഗത്ത് വന്നത്.
കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് ആസ്റ്റര്‍ മെഡിസിറ്റിയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച് അഭിഭാഷകന്‍ മരിച്ചതോടെ സോഷ്യല്‍ മീഡിയകളില്‍ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇത്തരം തെറ്റിദ്ധാരണജനകമായ വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടയിലാണ് മെഡിക്കല്ഡ കോളജ് വിദ്യാര്‍ത്ഥികളുടെയും ഡോക്ടര്‍മാരുടെയും കൂട്ടായ്മയായ നിര്‍ണയം ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചത്.

Chat conversation end

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക