നിർണ്ണയത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടിയാണ് ആദ്യം എഴുതിയത്..എന്നാൽ എങ്ങനെ അത് മോഹൻലാലിലേക്ക് എത്തി? തുറന്ന് പറഞ്ഞ് തിരക്കഥാകൃത്ത്

മെഡിക്കൽ മേഖലയിലെ തട്ടിപ്പിനെ കുറിച്ച് കാലങ്ങൾക്കു മുൻപേ വന്ന ചിത്രമാണ് നിർണയം. കാലത്തിന് മുൻപേ സഞ്ചരിച്ച ചിത്രത്തിൽ മോഹൻലാൽ തകർത്തഭിനയിച്ച റോയ് എന്ന കഥാപാത്രം മമ്മൂട്ടിയ്ക് വേണ്ടിയാണ് ആദ്യം എഴുതിയതെന്ന് വെളിപ്പെടുത്തി തിരക്കഥാകൃത്ത് ചെറിയാൻ കല്പകവാടി. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് നിർണയത്തിലെ പിന്നാമ്പുറ കഥകൾ അദ്ദേഹം പറഞ്ഞത്.

1995 ൽ സംഗീത് ശിവൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു നിർണയം. സം​ഗീത് പറഞ്ഞിട്ട് മമ്മൂട്ടിക്ക് വേണ്ടിയാണ് നിർണയം എഴുതിയത്. എന്തെല്ലാമോ കാരണങ്ങൾ കാരണം ആ പ്രൊജക്ട് നീണ്ടുപോകുകയായിരുന്നു. അദ്ദേഹത്തിന് കഥ ഇഷ്ടപ്പെട്ടിരുന്നെങ്കിലും ചെയ്യാൻ ഡേറ്റ് കിട്ടാത്തതും ഒരു കാരണമായിരുന്നു. ഇതെല്ലാം കഴിഞ്ഞ് പക്ഷേയുടെ ഷൂട്ടിങ്ങിനിടെ മമ്മൂട്ടിക്കായി എഴുതിയ ആ സ്ക്രിപ്റ്റിനെ പറ്റി മോഹൻലാൽ ചോദിച്ചു.

താൻ കഥ പറഞ്ഞപ്പോൾ ലാലിനും താത്പര്യമായി. കൊള്ളാമല്ലോ സാധനം. മ്മമൂട്ടി ചെയ്യുന്നില്ലേൽ ഇത് നമ്മുക്ക് ചെയ്യാമെന്ന് മോ​ഹൻലാൽ പറഞ്ഞു. മമ്മൂട്ടിയോായ് ഇതിനെപ്പറ്റി സംവിധായകൻ സംഗീത് ചോദിച്ചപ്പോൾ പടം ചെയ്യാൻ ഇനിയും നീളുമെന്ന് പറഞ്ഞു. അങ്ങനെയാണ് ആ സിനിമ ലാലിലേക്ക് എത്തുന്നത്. പിന്നീട് മോഹൻലാൽ സിനിമയിലേയ്ക്ക് എത്തിയതോടെ കഥയിൽ കുറച്ച് മാറ്റങ്ങൾ വരുത്തുകയായിരുന്നു.

മമ്മൂട്ടിക്ക് വേണ്ടി എഴുതിയപ്പോൾ അല്പം കാർക്കശ്യക്കാരനായ ഡോക്ടർ വേഷമാണ് എഴുതിയത്. എന്നാൽ മോഹൻലാൽ വന്നതോടെ സരസനായ ഡോക്ടറിലേയ്ക്ക് എത്തിയത്. അങ്ങനെയാണ് ചിത്രത്തിലെ ആദ്യഭാ​ഗങ്ങളിൽ കുട്ടിയെ കൊണ്ടുവന്നത്. അതുപോലെ നായകന്റെ പുറകെ നടക്കുന്ന നായികയെയായിരുന്നു സിനിമയിൽ ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അതിൽ മാറ്റം വരുത്തി റെമാൻ്‍റിക്കായ നായകനെ കൊണ്ടുവന്നെന്നും  അദ്ദേഹം കൂട്ടിച്ചേർത്തു

Latest Stories

അന്നെന്തോ കയ്യില്‍ നിന്നു പോയി, ആദ്യത്തെയും അവസാനത്തെയും അടിയായിരുന്നു അത്..; 'കുട്ടിച്ചാത്തനി'ലെ വിവിയും വര്‍ഷയും ഒരു വേദിയില്‍

ലൂസിഫറിലെക്കാൾ പവർഫുള്ളായിട്ടുള്ള വേഷമായിരിക്കുമോ എമ്പുരാനിലെതെന്ന് നിങ്ങൾ പറയേണ്ട കാര്യം: ടൊവിനോ തോമസ്

ഭിക്ഷക്കാരനാണെന്ന് കരുതി പത്ത് രൂപ ദാനം നല്‍കി; സന്തോഷത്തോടെ സ്വീകരിച്ച് തലൈവര്‍! പിന്നീട് അബദ്ധം മനസിലാക്കി സ്ത്രീ

എസി 26 ഡിഗ്രിക്ക് മുകളിലായി സെറ്റ് ചെയ്യുക; വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നത് ഒഴിവാക്കുക; അലങ്കാര ദീപങ്ങള്‍ പ്രവര്‍ത്തിപ്പിക്കരുത്; മുന്നറിയിപ്പുമായി കെഎസ്ഇബി

ആ രണ്ടെണ്ണത്തിന്റെയും പേരിൽ ആരാധകർ തല്ലുണ്ടാക്കുന്നത് മിച്ചം, റൊണാൾഡോയും മെസിയും ഗോട്ട് വിശേഷണത്തിന് പോലും അർഹർ അല്ല; ഇതിഹാസം ആ താരം മാത്രമെന്ന് സൂപ്പർ പരിശീലകൻ

ന്യായീകരിക്കാന്‍ വരുന്നവരോട് എനിക്കൊന്നും പറയാനില്ല, ഇപ്പോള്‍ യദുവിന്റെ ഓര്‍മ തിരിച്ചു കിട്ടിക്കാണുമെന്ന് പ്രതീക്ഷിക്കുന്നു: റോഷ്‌ന

IPL 2024: എഴുതി തള്ളരുത്, അവർക്ക് ഇനിയും പ്ലേ ഓഫിൽ കളിക്കാം: ആൻഡി ഫ്‌ളവർ

കള്ളക്കടൽ പ്രതിഭാസം: സംസ്ഥാനത്തെ റെഡ് അലര്‍ട്ട് പിന്‍വലിച്ചു, ഉഷ്ണതരംഗ മുന്നറിയിപ്പും പിന്‍വലിച്ചു

ഇന്നോവയെ വീഴ്ത്താന്‍ 'മഹീന്ദ്രാ'വതാരം; 7 സീറ്റർ എസ്‌യുവിയുടെ പുതിയ പതിപ്പുമായി മഹീന്ദ്ര

'പണത്തോടുള്ള ആർത്തി, തൃശൂരിൽ വീഴ്ചയുണ്ടായി'; നേതാക്കളെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് കെ മുരളീധരൻ