നിറം കറുപ്പായതിന്റെ പേരില്‍ പങ്കെടുക്കാനിരുന്ന പരിപാടിയില്‍ നിന്ന് പുറത്താക്കി: സയനോര

കുട്ടിക്കാലം മുതല്‍ക്കേ സ്‌കൂള്‍ കാലഘട്ടത്തില്‍ തനിക്ക് നിറത്തിന്റെ പേരില്‍ പലതവണ വിവേചനവും ഒറ്റപ്പെടുത്തലുകളും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗായിക സയനോര . എനിക്ക് ആയിരുന്നില്ല പ്രശ്‌നം. നിറം കുറഞ്ഞതിന്റെ പേരിലും , തടി കൂടിയതിന്റെ പേരിലും സമൂഹം ട്രീറ്റ് ചെയ്ത ആളുകളെ പോലെ എന്നെയും അത് അഫെക്റ്റ് ചെയ്തിട്ടുണ്ടായിരുന്നു.

പക്ഷെ അതില്‍ നിന്നും കരകയറി മുന്നേറി വരികയായിരുന്നു. ഇതില്‍ ഒന്നും വലിയ കാര്യമില്ല എന്ന് തന്നെയാണ് ഞാന്‍ ഇപ്പോഴും പറയുന്നത്. കുട്ടിക്കാലത്തു ഡാന്‍സ് മാസ്റ്റര്‍ സെലക്ട് ചെയ്തിട്ടും നിറം കുറഞ്ഞതിന്റെ പേരില്‍ മാറ്റി നിര്‍ത്തപെട്ടയാളാണ് ഞാന്‍. സയനോര പറയുന്നു.

ആദ്യമൊക്കെ കറുത്ത് ഇരുന്നത് കൊണ്ട് തനിക്ക് എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടെന്നാണ് കരുതിയത്. എന്നാല്‍ മുന്നോട്ടുള്ള ജീവിതത്തില്‍ തന്റെ ഈ ചിന്തകള്‍ മാറുകയായിരുന്നു എന്നും സയനോര വ്യക്തമാക്കി.

ഇപ്പോഴുള്ള നിരവധി റിയാലിറ്റി ഷോകളില്‍ ഇത്തരം തമാശകള്‍ കേട്ട് താന്‍ അടക്കമുള്ളവര്‍ ചിരിച്ചിട്ടുണ്ടെന്നും, നമ്മുടെ സമൂഹം സൃഷ്ടിച്ചു വെച്ചിരിക്കുന്നത് അത്തരത്തിലുള്ള പൊതുസ്വഭാവമാണെന്നും സയനോര മുന്‍പൊരിക്കല്‍ പറഞ്ഞിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ