നോ പറയേണ്ടിടത്ത് നോ പറഞ്ഞ് തന്നെ മുന്നോട്ട് പോകണം,ഇന്നത്തെ പെണ്‍കുട്ടികള്‍ പഠിക്കേണ്ടത് അതാണ്: പൊന്നമ്മ ബാബു

ഒരുകാര്യം ഇഷ്ടമല്ലെങ്കില്‍ അത് ആരുടെ തുറന്ന് പറയുന്നതിൽ താൻ മടിക്കാറില്ലെന്ന് പൊന്നമ്മ ബാബു. നോ പറയേണ്ടിടത്ത് നോ പറഞ്ഞ് തന്നെ മുന്നോട്ട് പോകണമെന്നും ഇന്ത്യഗ്ലിറ്റ്‌സിന് നൽകിയ അഭിമുഖത്തിൽ അവർ വ്യക്തമാക്കി. തീരുമാനം എടുക്കേണ്ടത് നമ്മളാണ്. പക്ഷെ നിങ്ങൾക്ക് അതിയായ ആഗ്രഹമുണ്ടെങ്കിൽ സിനിമ നിങ്ങളിലേക്ക് തന്നെ എത്തിച്ചേരും.

നോയും യെസും നമ്മളുടെ കയ്യിലിരിക്കുന്ന കാര്യമാണ്. നമ്മളാണ് പറയേണ്ടത്. വേഷമില്ല പൊക്കോ എന്ന് പറഞ്ഞ് വിട്ടേക്കാം, പക്ഷെ നിങ്ങളെ തേടി മറ്റൊരു അവസരമുണ്ടായേക്കാമെന്നും അവർ കൂട്ടിച്ചേർത്തു.

സിനിമ കുറച്ച് കൂടെ ഗ്ലാമർ ഉള്ളതുകൊണ്ടാണ് സിനിമ രംഗത്തെ വാർത്തകളൊക്കെ പെട്ടെന്ന് ജനങ്ങളിലേക്ക് എത്തുന്നത്. സിനിമയിലെത്തുമ്പോഴും നല്ല വിദ്യഭ്യാസം വേണം. അതുണ്ടെങ്കില്‍ സിനിമയില്ലെങ്കിലും കുഴപ്പമില്ല എന്നൊരു ധൈര്യമുണ്ട്.

ഒരാള്‍ നടിയാകണമെന്ന് തലയിലുണ്ടെങ്കില്‍ ആ കുട്ടി വന്നിരിക്കും. പണ്ടത്തെപോലെയല്ല ഇപ്പോഴത്തെ കുട്ടികളൊക്കെ നല്ല വിദ്യഭ്യാസമുള്ളവരാണ്. അവര്‍ നോ പറയുന്നവരാണ്, പോടോ എന്ന് പറയുന്നവരാണെന്നും അവർ കൂട്ടിച്ചേർത്തു

Latest Stories

മേക്കപ്പിടുമ്പോൾ ജനാർദനനെ ഞെട്ടിച്ച് മോഹൻലാൽ, ചിരിനിമിഷങ്ങളുമായി ഹൃദയപൂർവ്വം വീഡിയോ

പ്രസ്താവന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും; മലയാളികളായ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പ്രതികരിച്ച് കെസി വേണുഗോപാല്‍

മുഖമില്ലാത്തവരുടെ ആക്രമണത്തെ എന്തിന് അഭിമുഖീകരിക്കണം; സൈബര്‍ ആക്രണങ്ങളില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

ബോക്സോഫിസിൽ കത്തിക്കയറി വിജയ് സേതുപതി ചിത്രം, തലൈവൻ തലൈവി മൂന്ന് ദിവസം കൊണ്ട് നേടിയത്

ശബരിമല വിവാദത്തിന് പിന്നാലെ എംആര്‍ അജിത്കുമാറിനെ പൊലീസില്‍ നിന്ന് മാറ്റി; പുതിയ നിയമനം എക്‌സൈസ് കമ്മീഷണറായി

രജനികാന്തിന്റെ ജീവിതം സിനിമ ആക്കുകയാണെങ്കിൽ ആര് നായകനാവും? മൂന്ന് താരങ്ങളുടെ പേര് പറഞ്ഞ് ലോകേഷ് 

നിമിഷ പ്രിയയുടെ മകള്‍ യെമനിലെത്തി; അമ്മയുടെ ജീവനായി യാചിച്ച് മിഷേല്‍

അഗാക്കറിന്റെ തീരുമാനങ്ങളിൽ ബിസിസിഐക്ക് അതൃപ്തി; ഇന്ത്യൻ ടീമിൽ അഴിച്ചു പണി വരുന്നു, ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം രണ്ട് പരിശീലകരെ പുറത്താക്കിയേക്കും

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്