ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായത്: 'കയറ്റ'ത്തിന് പാക്കപ്പ്

മഞ്ജു വാര്യരെ കേന്ദ്രകഥാപാത്രമാക്കി സനല്‍ കുമാര്‍ സംവിധാനം ചെയ്യുന്ന “കയറ്റം” പൂര്‍ത്തിയായി. സിനിമയുടെ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ മഞ്ജു അടങ്ങുന്ന സംഘം കനത്ത മഴയിലും മണ്ണിടിച്ചിലിലും ഒറ്റപ്പെട്ട സംഭവം വാര്‍ത്തയായിരുന്നു. ചിത്രം പൂര്‍ത്തിയായ വിവരം സനല്‍ കുമാര്‍ തന്നെയാണ് ഫെയസ്ബുക്കിലൂടെ പങ്കുവെച്ചത്.

സനല്‍ കുമാറിന്റെ കുറിപ്പ്…

“അങ്ങനെ കയറ്റം ഷൂട്ട് കഴിഞ്ഞു. ജീവിതത്തിന്റെ ഒരു ഏട് എന്ന് വിളിക്കാവുന്നത്ര ഇഴുക്കമുള്ള ഒരു യാത്രയായിരുന്നു അത്. എന്താണ് സിനിമ എന്നതിനേക്കാള്‍ എന്താണ് മനുഷ്യന്‍ എന്ന് മനസിലാക്കാന്‍ കഴിയുന്ന ഒരുപാട് സന്ദര്‍ഭങ്ങള്‍ മുന്നില്‍ കൊണ്ടുവെച്ച് കുരുക്കഴിച്ചുകൊണ്ട് സിനിമ സ്വയം രൂപം കൊള്ളുന്നത് ഞാനെന്റെ കാണ്ണാലെ കണ്ടു. ഈ സിനിമ മഞ്ജു വാര്യര്‍ എന്ന അഭിനേത്രി കാരണം ഉണ്ടായതാണ്.. എന്നോ മനസ്സില്‍ വന്നു മറന്നു തുടങ്ങിയിരുന്ന ഒരു കഥാതന്തു ആകസ്മികമായുണ്ടായ ഒരു സംഭാഷണത്തിനിടെ അവരോടു സൂചിപ്പിച്ചതാണ്. പിന്നെയെല്ലാം സംഭവിക്കുകയായിരുന്നു.”

“മൂന്നോ നാലോ ദിവസം കൊണ്ടാണ് എഴുതി തീര്‍ത്തത്.. ഒട്ടും അനുകൂലമല്ലാത്ത സാഹചര്യങ്ങളിലായിരുന്നു ഷൂട്ട്.. പക്ഷെ സിനിമ പൂര്‍ത്തിയാക്കി തിരിച്ചുപോകുമ്പോള്‍ എല്ലാവരും സന്തുഷ്ടരായിരുന്നു. സ്‌നേഹവും മനുഷ്യപ്പറ്റും നിറഞ്ഞുനിന്ന ആ ദിനങ്ങള്‍ ഒരു നൊസ്‌റാള്‍ജിയയാവും. ഈ യാത്രയില്‍ കൂടെ നടന്ന എല്ലാവര്‍ക്കും നന്ദി.. ഈ സിനിമ തീര്‍ച്ചയായും ചന്ദ്രു സെല്‍വരാജ് എന്ന ക്യാമറാമാന്റെയും രതീഷ് എന്ന സംഗീത സംവിധായകന്റെയും വരവറിയിക്കും. എല്ലാവര്‍ക്കും നന്ദി.”

ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശരിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. മഞ്ജു വാര്യരും ഷാജി മാത്യുവും അരുണ മാത്രുവ്യം ചേര്‍ന്നാണ് “കയറ്റം” നിര്‍മ്മിക്കുന്നത്. നിവ് ആര്‍ട് മൂവീസ്, മഞജു വാരിയര്‍ പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളുടെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്.

Latest Stories

കാർത്തിയുടെ നായികയായി കല്യാണി പ്രിയദർശൻ; മാർഷൽ അനൗൺസ്മെന്റ് പോസ്റ്റർ പുറത്ത്

2026 നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളം ബിജെപി പിടിക്കുമെന്ന് അമിത് ഷാ; തദ്ദേശതിരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലേറെ വോട്ട് നേടി വിജയക്കൊടി പാറിക്കുമെന്നും പുത്തരിക്കണ്ടം മൈതാനിയില്‍ പ്രഖ്യാപനം

IND vs ENG: ലോർഡ്‌സ് ഓണേഴ്‌സ് ബോർഡിൽ തന്റെ പേര് ചേർക്കപ്പെട്ടത് എന്തുകൊണ്ട് ആഘോഷിച്ചില്ല? കാരണം വെളിപ്പെടുത്തി ബുംറ

IND vs ENG: “ഇന്ത്യയോട് സഹതാപമില്ല, ബുംറയോടൊന്ന് ചോദിക്കാമായിരുന്നു”: പന്ത് മാറ്റത്തിലെ ഇന്ത്യയുടെ പരാജയത്തെ വിമശിച്ച് ഇംഗ്ലണ്ട് മുൻ താരം

'എഞ്ചിനിലേക്കുള്ള ഇന്ധന സ്വിച്ചുകൾ ഓഫായി, രണ്ട് എഞ്ചിനുകളും പ്രവർത്തന രഹിതമായി'; അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്ത്

IND vs ENG: : 'ആരുടെയോ ഭാര്യ വിളിക്കുന്നു'; പത്രസമ്മേളനത്തിനിടെ ഫോൺ റിംഗ് ചെയ്തപ്പോൾ ബുംറയുടെ രസകരമായ പ്രതികരണം

IND VS ENG: 'താൻ നിൽക്കുന്നത് അവന്മാരെ സഹായിക്കാനാണോ'; കളിക്കളത്തിൽ അമ്പയറോട് കയർത്ത് ഗിൽ; സംഭവം ഇങ്ങനെ

IND VS ENG: വീണ്ടും ചരിത്ര നേട്ടം സ്വന്തമാക്കി ജസ്പ്രീത് ബുംറ; തിരുത്തിയത് ആ ഇതിഹാസത്തിന്റെ റെക്കോഡ്

ശശി തരൂരിനെതിരെ അച്ചടക്കനടപടി വേണ്ട; അവഗണിക്കാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്

IND vs ENG: ഇംഗ്ലണ്ടിൽ താൻ ബോളെറിയാൻ ശരിക്കും ഭയപ്പെടുന്ന ഇന്ത്യൻ ബാറ്റർ ആരാണെന്ന് വെളിപ്പെടുത്തി മിച്ചൽ സ്റ്റാർക്ക്