ജീവിച്ചിരുന്നപ്പോള്‍ കാണാന്‍ കഴിഞ്ഞില്ല, മരണശേഷം ആ കഥാപാത്രമായി.. മധുവിന്റെ വേദനയുടെ വില അറിയാം: അപ്പാനി ശരത്

മധു കൊലക്കേസില്‍ നീതി ലഭിക്കുവാന്‍ കാരണമായവര്‍ക്ക് നന്ദി പറഞ്ഞ് നടന്‍ അപ്പാനി ശരത്. ഇനി നമ്മുടെ നാട്ടില്‍ മറ്റൊരു മധു ഉണ്ടാകരുത്, അതിന് എല്ലാവരും മനസു വിചാരിക്കണം. മധുവിനെ സ്‌നേഹിച്ചവരെല്ലാം ഇന്ന് സന്തോഷത്തിലാണ് എന്നാണ് നടന്‍ പറയുന്നത്.

മധുവിന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങിയ ‘ആദിവാസി ദ് ബ്ലാക്ക് ഡെത്ത്’ എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ചത് അപ്പാനി ശരത് ആയിരുന്നു. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലാണ് നടന്‍ സംസാരിച്ചത്. ”ജീവിച്ചിരുന്ന സമയത്ത് കാണാന്‍ കഴിയാതിരുന്ന കഥാപാത്രമാണ് മധു.”

”അദ്ദേഹത്തിന്റെ മരണ ശേഷം എനിക്ക് ആ കഥാപാത്രമായി സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചു. ഈ കഥാപാത്രത്തെ മനസ്സിലാക്കാന്‍ അട്ടപ്പാടിയില്‍ പോയപ്പോള്‍ ഒരുപാട് സങ്കടം തോന്നിയിരുന്നു. ഇന്ന് മധുവിനെ സ്‌നേഹിച്ച എല്ലാവരും സന്തോഷത്തിലാണ്, അദ്ദേഹത്തിന് നീതി ലഭിച്ചു.”

”ഇനി നമ്മുടെ നാട്ടില്‍ മറ്റൊരു മധു ഉണ്ടാകരുത്. അതിനെല്ലാവരും മനസ്സുവിചാരിക്കണം. ലോകത്തില്‍ ഏറ്റവും വലിയ വേദന എന്നു പറയുന്നത് വിശപ്പ് തന്നെയാണ്” എന്നാണ് അപ്പാനി ശരത് പറയുന്നത്. ബംഗുളൂരു രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തില്‍ ആദിവാസി ദ് ബ്ലാക്ക് ഡെത്ത് എന്ന ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

Latest Stories

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി