ബറോസിന് ശേഷം മോഹന്‍ലാല്‍ വേറെ സിനിമ ചെയ്യുമെന്ന് തോന്നുന്നില്ല; കാരണം വെളിപ്പെടുത്തി സന്തോഷ് ശിവന്‍

മോഹന്‍ലാലിന്റെ സംവിധാന അരങ്ങേറ്റം ബറോസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്ത ജിജോയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. 400 വര്‍ഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം.

ഇപ്പോഴിതാ, മോഹന്‍ലാല്‍ എന്ന സംവിധായകനെ കുറിച്ചും ‘ബറോസി’നെ കുറിച്ചും സന്തോഷ് ശിവന്‍ പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമാകുകയാണ്. ബറോസ് കഴിഞ്ഞ് മോഹന്‍ലാല്‍ ഒരു സിനിമ സംവിധാനം ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ലെന്ന് പറഞ്ഞ അദ്ദേഹം അതിന്റെ കാരണവും വെളിപ്പെടുത്തി.

‘ബറോസ്’ കഴിഞ്ഞിട്ട് മോഹന്‍ലാല്‍ വേറൊരു പടം ഡയറക്ട് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങനെയാെരു താല്‍പ്പര്യം അദ്ദേഹത്തിന് ഇല്ല. പക്ഷേ ഇഷ്ടപ്പെട്ട എന്തെങ്കിലും വന്നാല്‍ തീര്‍ച്ചയായും മോഹന്‍ലാല്‍ സിനിമ ചെയ്യും. അതിനുള്ള 100 ശതമാനം കഴിവ് അദ്ദേഹത്തിനുണ്ട്. ‘ബറോസി’ല്‍ തീര്‍ച്ചയായും ലാലേട്ടന്റെ സിഗ്‌നേച്ചര്‍ ഉണ്ട്.

‘ബറോസ്’ ഷൂട്ട് തുടങ്ങിയപ്പോഴും ഏതെങ്കിലും കണ്ടിട്ട് എനിക്ക് അതുപോലെ വേണം ഇതുപോലെ വേണം എന്നൊന്നും ലാല്‍ സാര്‍ പറയില്ല. സെറ്റില്‍ എത്തി ഓര്‍ഗാനിക്കായി ഇങ്ങനെ ചെയ്യാമെന്ന് പറയും. ലാല്‍ സാര്‍ ഒരു വിഷ്വല്‍ ഡയറക്ടറാണ്. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യുന്നത് ഇന്ററസ്റ്റിങ് ആണ്. പിന്നെ ചാലഞ്ചസ് എനിക്കും ഇഷ്ടമാണ്. സന്തോഷ് ശിവന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്