നായികമാരെ കൂട്ടിക്കൊടുക്കാന്‍ കഴിയില്ലാത്തത് കൊണ്ടാണ് സീരിയല്‍ പോലും ചെയ്യാതെ നില്‍ക്കുന്നതെന്ന് ശാന്തിവിള ദിനേശ്; വിമര്‍ശനം

വിവാദ പരാമര്‍ശങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ശാന്തിവിള ദിനേശ്. മലയാള സിനിമയിലെ അനീതിയെ കുറിച്ചും ചില താരങ്ങളുടെ മോശം സ്വഭാവത്തെ കുറിച്ചുമൊക്കെ പലപ്പോഴും ദിനേശ് പറയാറുണ്ട്. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് സംവിധായകന്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്താറുള്ളത്.

‘നളിനി ജമീലയുടെ ജീവിതം സിനിമയാക്കണമെന്നും അതില്‍ നടി വിദ്യ ബാലനെ അഭിനയിപ്പിക്കണമെന്നും വലിയ ആഗ്രഹമുണ്ട്. പക്ഷേ അതിന് പത്ത് ഇരുപത് കോടി രൂപ ആവശ്യമായി വന്നേക്കും. സിനിമ ചെയ്യാന്‍ അറിയുമോ എന്നതല്ല, കാശ് മുടക്കാന്‍ ആളെ കിട്ടണമെന്നുള്ളതാണ്.

എനിക്ക് കൂട്ടി കൊടുക്കാന്‍ മടിയില്ലെങ്കില്‍ എത്ര പ്രൊഡ്യൂസറെ കിട്ടും. പോടാ പുല്ലേ എന്നേ പറയുകയുള്ളു. എനിക്ക് നായികമാരെ കൂട്ടികൊടുക്കാന്‍ കഴിയില്ലാത്തത് കൊണ്ടാണ് സീരിയല്‍ പോലും ചെയ്യാതെ നില്‍ക്കുന്നതെന്നാണ്’, ശാന്തിവിള ദിനേശ് പറയുന്നത്.

അതേസമയം, ശാന്തിവിള ദിനേശിന്റെ തുറന്ന് പറച്ചിലിന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് ലഭിക്കുന്നത്. ആകെ ഒരു സിനിമ മാത്രം ചെയ്തിട്ടുള്ള ആളാണ് ദിനേശ്. അങ്ങനെയൊരാള്‍ ഇത്തരം വിമര്‍ശനങ്ങള്‍ നടത്തുന്നതില്‍ കഴമ്പില്ലെന്നാണ് കമന്റുകള്‍

Latest Stories

'നിയമവിരുദ്ധ കാര്യങ്ങൾക്കും, കോപ്പിറൈറ്റ് ഉള്ള കണ്ടെന്റുകൾ പ്രചരിപ്പിക്കാനും ഉപയോഗിക്കുന്നു'; ടെലഗ്രാം ഹൈക്കോടതിയിൽ നൽകിയ പരാതിയിൽ മറുപടി സമർപ്പിച്ച് കേന്ദ്രം

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവം; സർക്കാർ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ

ഗവിയിലെ അങ്കണവാടി ഹെൽപ്പറുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചു, യുവതിയെ ബലാത്സം​ഗത്തിന് ശേഷം കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് മൊഴി

രാസവളത്തിന്റെയും കീടനാശിനിയുടെയും ഉപയോഗം കാരണം വൃക്കരോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ വർധിച്ചു; പ്രകൃതിദത്ത കൃഷിയിലേക്ക് മടങ്ങണമെന്ന് യോഗി ആദിത്യനാഥ്

ഒരു സ്ത്രീസമൂഹത്തിന്റെ നിശ്ശബ്ദ പരാജയം, തൊഴിലാളി രാഷ്ട്രീയത്തിന്റെ ആത്മവഞ്ചന; അദൃശ്യരാക്കപ്പെട്ട കശുവണ്ടിത്തൊഴിലാളികള്‍, ഒരു വ്യവസായത്തിന്റെ തകര്‍ച്ച

അൻസിബയുടെ പരാതി; ഹർജി കോടതി ഫയലിൽ സ്വീകരിച്ചു, 24നകം പൊലീസ് മറുപടി നൽകണമെന്ന് കോടതി

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം; എഡിജിപി ഓഫീസിൽ എസ്ഐടി പരിശോധന, സിസിടിവിയും സന്ദർശക രജിസ്റ്ററും ശേഖരിച്ചു

'ബസിൽ വിദ്യാർത്ഥികളെ കയറ്റാതിരുന്ന സംഭവം'; നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്, കണ്ടക്ടർ രാംദാസിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

'പ്രിയദർശിനി പദ്ധതി നിർത്തണമെന്ന് എങ്ങനെയാണ് പറയാനാകുക, വാക്കുപാലിച്ചതായി കണ്ടുകൂടെ'; ഹൈക്കോടതി

മഴ കനക്കുന്നു; മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്