'മറ്റൊരു നടി ആയിരുന്നെങ്കില്‍ മികച്ചതാക്കിയേനെ..'; ശാന്തി മായാദേവിക്ക് വിമര്‍ശനങ്ങള്‍; പ്രതികരിച്ച് താരം

50 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ് മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ‘നേര്’. പ്രേക്ഷക ഹൃദയം കീഴടക്കി ഹിറ്റ് ആവുകയാണ് ‘അഡ്വക്കേറ്റ് വിജയമോഹനന്‍’. മോഹന്‍ലാലിന്റെ ഗംഭീര തിരിച്ചു വരവാണ് ചിത്രം എന്നാണ് ആരാധകരും നിരൂപകരും ഒരുപോലെ അവകാശപ്പെടുന്നത്. ജീത്തു ജോസഫിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് നേരിന് തിരക്കഥ ഒരുക്കിയത്. ചിത്രത്തില്‍ ശാന്തിയും ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

എന്നാല്‍ ശാന്തി അവതരിപ്പിച്ച കഥാപാത്രത്തിന് വിമര്‍ശനങ്ങളും എത്തിയിരുന്നു. അഭിനയസാധ്യതയുള്ള ഈ കഥാപാത്രം മറ്റൊരു നടിക്ക് നല്‍കിയിരുന്നെങ്കില്‍ മികച്ചതാക്കിയേനെ എന്ന അഭിപ്രായങ്ങളാണ് എത്തിയത്. ഈ വിര്‍ശനങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് ശാന്തി മായാദേവി ഇപ്പോള്‍. താനൊരു ആക്ടര്‍ അല്ല, അത് അവകാശപ്പെടുകയുമില്ല, ജീത്തു സാറ് നിര്‍ബന്ധിച്ചതു കൊണ്ട് മാത്രമാണ് അഭിനയിച്ചത് എന്നാണ് ശാന്തി മായാദേവി ഇപ്പോള്‍ പറയുന്നത്. ഒരു യൂട്യൂബ് ചാനലിനോടാണ് ശാന്തിയുടെ പ്രതികരണം.

”ഞാനൊരു ആക്ടര്‍ ആണെന്ന് ഞാന്‍ എവിടെയും അവകാശപ്പെടുന്നില്ല. എനിക്കറിയാം ഞാന്‍ ഒരു ആക്ടര്‍ അല്ല. ഞാന്‍ എഴുതിയ സിനിമയില്‍ ഈ റോള്‍ ഞാന്‍ ചെയ്താല്‍ നന്നായിരിക്കും എന്ന് സാറ് പറഞ്ഞതു കൊണ്ടാണ് ചെയ്തത്. ഈ സിനിമയില്‍ അഹാന എന്ന കഥാപാത്രം വളരെ കാഷ്വലായാണ് വന്നിരിക്കുന്നത്, ബാക്കിയുള്ളവര്‍ എല്ലാം സീനിയേഴ്സ് ആണ്.”

”ആ കഥാപാത്രത്തെ ഞങ്ങള്‍ കാണിക്കാന്‍ ശ്രമിച്ചത് വിജയമോഹന്റെ വീട്ടിലേക്ക് ഒന്നും പറയാതെ കേറി ചെല്ലാന്‍ പറ്റുന്ന ഒരാളായിട്ടാണ്. അവിടെ അഹാന വളരെ ഫോര്‍മല്‍ ആയിട്ട് ചെയ്യേണ്ട കാര്യം ഒന്നുമില്ല. ചിലത് കണ്ടപ്പോള്‍ എനിക്ക് ചില എക്സ്പ്രഷന്‍സ് ഒക്കെ പാളിയല്ലോ അതൊക്കെ നന്നാക്കാം തോന്നിയിരുന്നു.”

”ഞാനൊരിക്കലും ഒരു ആക്ടര്‍ എന്ന രീതിയില്‍ ഒരുപാട് അഭിനയിക്കണം എന്ന് പറയുന്ന ഒരാളല്ല. കാരണം എനിക്കൊരു സ്‌ട്രോങ്ങ് ബാക്ക്ഗ്രൗണ്ട് ഉണ്ട്. എന്റെ വക്കീല്‍ പണിയിലാണ് ഓരോ ദിവസവും ബെറ്റര്‍ ആയിരുന്നത്. ഇപ്പോള്‍ എനിക്ക് തോന്നുന്നു ഇനി കുറച്ചു ഉത്തരവാദിത്തം കാണിക്കണം എന്ന്, ഹോംവര്‍ക്ക് ചെയ്യണം എന്നുണ്ട്” എന്നാണ് ശാന്തി പറയുന്നത്.

Latest Stories

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്