തങ്കം എങ്ങനെയായിരിക്കും അഭിനയിക്കുക എന്ന് നോക്കി നിന്ന ഞങ്ങൾക്ക് മുന്നിൽ കനി തനിത്തങ്കമായി മാറി: ശങ്കർ ഇന്ദുചൂഡൻ

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന്‍റെ നാലാമത്തെ മലയാളം വെബ് സീരീസാണ് ‘നാഗേന്ദ്രൻസ് ഹണിമൂൺസ്’ ഗംഭീര പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. നിതിൻ രഞ്ജിപണിക്കാരാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്.
കോമഡി- എന്റർടൈനർ ഴോണറിലാണ് സീരീസ് ഒരുക്കിയിരിക്കുന്നത്.

ഗ്രേസ് ആന്റണി, ശ്വേതാ മേനോൻ, കനി കുസൃതി, അൽഫി പഞ്ഞിക്കാരൻ, പ്രശാന്ത് അലക്സാണ്ടർ, കലാഭവൻ ഷാജോൺ, രമേശ് പിഷാരടി, നിരഞ്ജന അനൂപ്, അമ്മു അഭിരാമി, ജനാർദനൻ തുടങ്ങീ വൻ താരനിരയാണ് സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന വെബ് സീരീസിൽ അണിനിരക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിലെ കനി കുസൃതി അവതരിപ്പിച്ച തങ്കം എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ്, ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നേര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ശങ്കർ ഇന്ദുചൂഡൻ. കനി കുസൃതിയുടെ കൂടെ ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ ഓഡിഷന് വേണ്ടി താനും പോയിരുന്നെന്നും, ണ്ടുകാലത്ത് നാട്ടിൻപുറത്ത് കാണുന്ന സ്ത്രീകളുടെ രൂപവും ഭാവവും സംസാരരീതിയും നാണവും എല്ലാം കനി, തങ്കം എന്ന കഥാപാത്രത്തിലേക്ക് കൊണ്ടുവന്നുവെന്നും ശങ്കർ പറയുന്നു.

“വളരെ അഭിനയപരിചയം ഉള്ള ഗംഭീര താരങ്ങളോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. ആലപ്പുഴയിലേക്ക് കനി കുസൃതി ചേച്ചിയോടൊപ്പമാണ് യാത്ര ചെയ്തത്. ചേച്ചിക്ക് കാനിൽ പുരസ്‌കാരം കിട്ടിയ സിനിമയുടെ ഓഡിഷന് ഞാൻ പോയിട്ടുണ്ട്. പോകുന്ന വഴി ഞങ്ങൾ നല്ല കമ്പനി ആയി. നല്ലൊരു തീയറ്റർ ആര്‍ടിസ്റ്റാണ് ചേച്ചി.

ചേച്ചിയുടെ ഇതുവരെയുള്ള അനുഭവവും തിയറ്റർ അനുഭവവുമൊക്കെ പറഞ്ഞ് ഒരുപാടു സംസാരിച്ചാണ് ഞങ്ങൾ പോയത്. ഗംഭീര താരമാണ് കനി ചേച്ചി. പണ്ടുകാലത്ത് നാട്ടിൻപുറത്ത് കാണുന്ന സ്ത്രീകളുടെ രൂപവും ഭാവവും സംസാരരീതിയും നാണവും എല്ലാം കനി ചേച്ചി ആ കഥാപാത്രത്തിലേക്ക് കൊണ്ടുവന്നു.

തങ്കം എങ്ങനെയായിരിക്കും അഭിനയിക്കുക എന്ന് നോക്കി നിന്ന ഞങ്ങൾക്ക് മുന്നിൽ കനി തനിത്തങ്കമായി മാറി. നമ്മുടെ തങ്കം എല്ലാവരുടെയും പ്രിയപ്പെട്ട തങ്കമായി. ഡയലോഗ് ഒക്കെ പറയുന്ന രീതിയും പെരുമാറ്റവും ചിരിയും നാണവും എല്ലാം കനി വളരെ മനോഹരമായി ചെയ്തു.” എന്നാണ് മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ ശങ്കർ പറഞ്ഞത്.

കേരള ക്രൈം ഫയല്‍, മാസ്റ്റര്‍ പീസ്, പെരല്ലൂര്‍ പ്രീമിയര്‍ ലീഗ് എന്നിവയാണ് ഡിസ്നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീം ചെയ്ത മലയാളം വെബ് സീരീസുകൾ.

Latest Stories

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി

'ഭാവിയുടെ വാ​ഗ്ദാനമായി അവതരിപ്പിച്ചു, രാ​ഹുൽ പൊതുരം​ഗത്ത് നിന്ന് മാറ്റിനിർത്തപ്പെടേണ്ടയാൾ... എല്ലാം അറിഞ്ഞിട്ടും നേതാക്കൾ കവചമൊരുക്കി'; കോൺ​ഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി