തന്റെ ബയോപിക്കിൽ ആര് നായകനാവണമെന്ന് പറഞ്ഞ് സഞ്ജു; മോഹൻലാലിന്റെ ബോളിങ് കണ്ടിട്ടുണ്ട്, അദ്ദേഹം വേണ്ടെന്ന് പറഞ്ഞ് അശ്വിൻ

ജീവിതം സിനിമയാക്കുകയാണെങ്കിൽ ഏത് താരമാണ് നിങ്ങളെ അവതരിപ്പിക്കേണ്ടത് എന്ന ചോദ്യത്തിന് മറുപടിയുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. മുൻ ഇന്ത്യൻ താരം ആർ അശ്വിനാണ് തന്റെ ചാറ്റ് ഷോയിൽ ഈ ചോ​ദ്യം സഞ്ജുവിനോട് ചോദിച്ചത്. വിഴിഞ്ഞത്തിൽ നിന്നുമുള്ള സഞ്ജുവിന്റെ കഥ സിനിമയാക്കുകയാണെങ്കിൽ ആരാണ് നിങ്ങളെ അവതരിപ്പിക്കേണ്ടത്? എന്നായിരുന്നു അശ്വിന്റെ ചോദ്യം. കൂടെ ഈ സിനിമയ്ക്ക് ആരാണ് ബാക്ക്​ഗ്രൗണ്ട് മ്യൂസിക്ക് ഒരുക്കേണ്ടതെന്നും അശ്വിൻ ചോദിച്ചു.

സഞ്ജുവിന്റെ മറുപടിക്ക് മുൻപായി തനിക്ക് ഒരഭ്യർഥനയുണ്ടെന്ന് അശ്വിൻ പറയുന്നു. താൻ മോഹൻലാലിന്റെ വലിയൊരു ആരാധകനാണ്. അദ്ദേഹത്തിന്റെ ബോളിങ് കണ്ടിട്ടുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ തിരഞ്ഞെടുക്കരുത്, അശ്വിൻ പറഞ്ഞു. ഇതിന് മറുപടിയായി ഞാൻ ബോളിങ് ചെയ്യാറില്ലെന്നും അദ്ദേഹത്തിന് ചെയ്യാമെന്നും സഞ്ജു പറഞ്ഞു.

തന്നെ അവതരിപ്പിക്കാൻ ഇപ്പോഴത്തെ ആരും മനസിലേക്ക് വരുന്നില്ലെന്ന് സഞ്ജു പറയുന്നു. അതിനാൽ പുതുമുഖങ്ങൾ ആരെങ്കിലും ആയിരിക്കണമെന്നും താരം പറഞ്ഞു. സംഗീതം സുഷിൻ ശ്യാം ചെയ്യണം. അദ്ദേഹം സൂപ്പറായി ചെയ്യും. ആവശത്തിലൊക്കെ സൂപ്പറായിട്ടാണ് ചെയ്തിട്ടുള്ളതെന്നും സഞ്ജു കൂട്ടിച്ചേർത്തു. തന്റെ പ്രിയപ്പെട്ട മലയാള നടന്മാർ ബേസിൽ ജോസഫും ടൊവിനോ തോമസുമാണെന്നും സഞ്ജു പറയുന്നുണ്ട്. ഇരുവരും അടുത്ത സുഹൃത്തുക്കളാണെന്നും സഞ്ജു പറഞ്ഞു. സുഹൃത്തെന്ന നിലയിൽ അവരുടെ അധ്വാനം താൻ അടുത്തു നിന്ന് കണ്ടിട്ടുണ്ടെന്നും സഞ്ജു പറഞ്ഞു.

താൻ രജനികാന്തിന്റെ കടുത്ത ആരാധകനാണെന്ന് മുൻപ് നടന്ന അഭിമുഖങ്ങളിലെല്ലാം സഞ്ജു സാംസൺ തുറന്നുപറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ സിനിമകൾ തനിക്ക് വലിയ ആവേശമാണ് നൽകാറുളളതെന്നും സഞ്ജു പറഞ്ഞു.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”