കുഞ്ഞിനെ അന്യമതസ്ഥര്‍ക്ക് കൊടുക്കരുത്, മൂന്ന് ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല, മാമോദീസയുടെ വിചിത്രനിയമങ്ങള്‍; കുറിപ്പുമായി സാന്ദ്ര തോമസ്, ചര്‍ച്ചയാകുന്നു

അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ പള്ളിയില്‍ പോയപ്പോഴുണ്ടായ വിചിത്രാനുഭവം പങ്കുവച്ച് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസ്. പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞ വിചിത്ര നിര്‍ദേശങ്ങള്‍ അക്കമിട്ട് പറഞ്ഞുകൊണ്ട് സാന്ദ്ര പങ്കുവച്ച കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഈ നാടിന് എന്തുപറ്റി എന്ന ചോദ്യവുമായാണ് താരത്തിന്റെ കുറിപ്പ്.

സാന്ദ്ര തോമസിന്റെ കുറിപ്പ്:

ഈ നാടിനിത് എന്തു പറ്റി? ഇന്ന് അടുത്ത ബന്ധുവിന്റെ മാമ്മോദീസ കൂടാന്‍ ഒരു പള്ളിയില്‍ പോയി അവിടെ അഞ്ചോ ആറോ കുട്ടികളുടെ മാമ്മോദീസ ഒരുമിച്ചായിരുന്നു അവരോടും അവിടെ കൂടിയ ജനങ്ങളോടും ആയി ചില വിചിത്രമായ നിര്‍ദ്ദേശങ്ങളുമായി പള്ളിയില്‍ അച്ഛന്‍ മൈക്കിലൂടെ വിളിച്ചു പറഞ്ഞു….

1. കുഞ്ഞിനെ ഇനി 3 ദിവസത്തേക്ക് അന്യമതസ്ഥര്‍ക്ക് കൊടുക്കാന്‍ പാടില്ല.

2. ഇനി 3 ദിവസത്തേക്ക് കുളിപ്പിക്കാന്‍ പാടില്ല.

3. അഥവാ കുളിപ്പിക്കണമെങ്കില്‍ ഒരു പാത്രത്തില്‍ ഇരുത്തി തുടച്ചെടുക്കാം. ആ വെള്ളം ജീവിതകാലം സൂക്ഷിച്ചു വെക്കണം.

4. ഇനി 3 ദിവസം കഴിഞ്ഞു കുളിപ്പിക്കുന്ന വെള്ളം പുഴയില്‍ ഒഴുക്കി വിടണം. വേറെ എവിടെയും വെള്ളം അശ്രദ്ധമായി ഒഴുക്കന്‍ പാടില്ല.

5. ജീവിതകാലം മുഴുവന്‍ സഭയില്‍ വിശ്വസിച്ചു സഭ പറയുന്നത് അനുസരിച്ചു ജീവിക്കുന്ന ഒരു വ്യക്തിയായി കൊള്ളണം.
സ്‌തോത്രം ഹല്ലേലുയ്യ!

സഭയും മതവും നീണാള്‍ വാഴട്ടെ.

Latest Stories

ഞാന്‍ നരേന്ദ്ര മോദിയുടെ വേഷം ചെയ്യുമോ? വാര്‍ത്തയ്ക്ക് പിന്നാലെ രകസരമായ പ്രതികരണം, ചര്‍ച്ചയാകുന്നു

ഹെലികോപ്റ്റര്‍ അപകടം: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സ് കൊല്ലപ്പെട്ടു; വിദേശകാര്യമന്ത്രി അമീര്‍ ഹുസൈനും മരിച്ചുവെന്ന് റിപ്പോര്‍ട്ട്; നടുങ്ങി ഇറാന്‍

ഐപിഎല്‍ 2024: 'സിഎസ്‌കെ അവരുടെ ഒരു ട്രോഫി ആര്‍സിബിക്ക് കൊടുക്കണം, അവര്‍ അത് കൊണ്ട് ആഘോഷം നടത്തട്ടെ': ബെംഗളൂരുവിനെ പരിഹസിച്ച് അമ്പാട്ടി റായിഡു

IPL 2024: 'അവന്‍ ഭയങ്കരനാണ്, അവനെതിരെ പന്തെറിയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല': ഏറ്റവും അപകടികാരിയായ ഇന്ത്യന്‍ ബാറ്ററെ കുറിച്ച് കമ്മിന്‍സ്

സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയില്‍ അവന്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കും: പ്രവചിച്ച് സുനില്‍ ഗവാസ്‌കര്‍

IPL 2024: ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഇന്ത്യന്‍ മുന്‍ താരം, ആവേശത്തേരില്‍ ആരാധകര്‍

ഇന്ത്യാക്കാരെ വിദേശത്ത് എത്തിച്ച് അവയവക്കച്ചവടം; അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ മുഖ്യ ഏജന്റ് കേരളത്തില്‍ പിടിയില്‍

ശക്തമായ മഴയും ഇടിമിന്നലും; നാല് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട്; കാല വര്‍ഷം ഉടന്‍ കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

റെയ്‌സിയെ 12 മണിക്കൂര്‍ നടത്തിയ തിരച്ചിലിലും കണ്ടെത്താനായിട്ടില്ല; അയത്തുള്ള അടിയന്തര യോഗം വിളിച്ചു; ആശങ്ക അറിയിച്ച് പ്രധാനമന്ത്രി മോദി

സംസ്ഥാനത്ത് കഞ്ചാവ് മിഠായികള്‍ വ്യാപിക്കുന്നു; യുപി സ്വദേശികളില്‍ നിന്ന് പിടിച്ചെടുത്തത് 2,000 ലഹരി മിഠായികള്‍; ലക്ഷ്യം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍