മമ്മൂട്ടി, മോഹന്‍ലാല്‍, തിലകന്‍... ഈ ശ്രേണിയിലാണ് ടൊവിനോയും, ഇയാളുടെ ആവേശം ഞാന്‍ കണ്ടിട്ടുണ്ട്; പിന്തുണയുമായി മധുപാല്‍

നടന്‍ ടൊവിനോ തോമസിനെതിരെ സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍ രംഗത്തെത്തിയത് സിനിമ മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിതുറന്നിരിക്കുകയാണ്. തന്റെ കരിയറിനെ ബാധിക്കുമെന്ന തോന്നലുള്ളതുകൊണ്ട് വഴക്ക് എന്ന ചിത്രം തിയേറ്റര്‍ വഴിയോ ഒടിടി വഴിയോ പുറത്തിറക്കാന്‍ ടൊവിനോ ശ്രമിക്കുന്നല്ലെന്നായിരുന്നു സനല്‍ കുമാര്‍ ശശിധരന്റെ ആരോപണം. ഈ വിഷയത്തില്‍ ടൊവിനോയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മധുപാല്‍. നടന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ശ്രദ്ധ നേടുന്നത്.

മധുപാലിന്റെ കുറിപ്പ്:

മലയാള സിനിമയില്‍ വളരെ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യണമെന്നും അതിനുവേണ്ടി സഹകരിക്കുന്ന സിനിമയെ അത്രമേല്‍ സ്‌നേഹിക്കുകയും അതിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു അഭിനേതാവാണ് ടോവിനോ തോമസ്. ABCD എന്ന ചിത്രം മുതല്‍ നടികര്‍ വരെയുള്ള സിനിമകള്‍ കാണുകയും അതില്‍ ഒരു സിനിമ സംവിധാനം ചെയ്യുകയും ഒപ്പം അഭിനയിക്കുകയും ചെയ്തപ്പോള്‍ ആ ചെറുപ്പക്കാരന്റെ സിനിമയോടുള്ള ആവേശം കണ്ടിട്ടുണ്ട്.

ഓരോ സിനിമയ്ക്കും അതിന്റേതായ ഒരു സ്ഥാനമുണ്ട്. വിജയപരാജയങ്ങള്‍ ആപേക്ഷികവുമാണ്. ഇന്ന് ഈ ചെറുപ്പക്കാര്‍ സിനിമ എന്ന മീഡിയത്തെ ഗൗരവത്തോടെയാണ് കാണുന്നതും സഹകരിക്കുകയും ചെയ്യുന്നത്.. മമ്മൂട്ടി മോഹന്‍ലാല്‍ തിലകന്‍ ഭരത് ഗോപി മുരളി നെടുമുടി വേണു തുടങ്ങി, മെയിന്‍ സ്ട്രീമീനൊപ്പവും സമാന്തര സംഘങ്ങള്‍ക്കൊപ്പവും, സിനിമ ചെയ്തിരുന്ന അഭിനേതാക്കളുടെ ശ്രേണിയിലാണ് ടോവിനോയും.

താരപകിട്ടിന്റെ ദീപ്ത ശോഭയില്‍ പലരിലെയും നടന വൈഭവം മറഞ്ഞുപോകുന്ന ഈ കാലത്ത് ഒരു താരം എന്ന നിലയില്‍ തിളങ്ങി നില്‍ക്കുമ്പോഴും തന്നിലെ നടനെ കൈമോശം വരാതെ സിനിമയുടെ വാണിജ്യ മൂല്യവും ജയാപരാജയങ്ങളും അവഗണിച്ചുകൊണ്ട് കലാമൂല്യത്തെ ഉയര്‍ത്തിപ്പിടുക്കുവാന്‍ അസാമാന്യ ധൈര്യമുള്ള ഒരു അഭിനേതാവാണ് ടോവിനോ. .

സിനിമകള്‍ ചിലപ്പോള്‍ പരാജയപ്പെട്ടേയ്ക്കും. ചിലപ്പോള്‍ ആ ചിത്രത്തില്‍ അത്യുജ്ജ്വലമായ അഭിനയം ആ ആക്ടര്‍ നടത്തിയിട്ടുണ്ടാവും. ഇന്നത്തെ കാലത്ത് ഒന്നും കാണാതെയും പോകുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആധുനിക ചലച്ചിത്രലോകത്ത് ആരെങ്കിലും ആരെയെങ്കിലും തകര്‍ക്കുന്നതോ മറികടക്കുന്നതോ കഴിവ് കൊണ്ടുമാത്രമാണ്. അത് മനസിലാക്കാത്തവരാണ് വേവലാതിപ്പെടുന്നത്…..

Latest Stories

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി